ദളിത് ക്രൈസ്തവ വിദ്യാര്‍ത്ഥികളുടെ പഠനമികവിനായി ടാലന്റ് അക്കാഡമിക്കു തുടക്കം

കൊച്ചി: ദളിത് ക്രൈസ്തവ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ പഠനമികവിനും പ്രോത്സാഹനത്തിനുമായി കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷന്റെ ടാലന്റ് അക്കാഡമിക്കു തുടക്കം. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ടാലന്റ് അക്കാഡമി ഉദ്ഘാടനം ചെയ്തു. ദളിത് ക്രൈസ്തവ സഹോദരങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്ക്കണമെന്നു മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ആമുഖ പ്രസംഗം നടത്തി.
കമ്മീഷന് സെക്രട്ടറി ഫാ. ഡി. ഷാജ്കുമാര്‍, എഫ്സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസ്, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ടാലന്റ് അക്കാഡമിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷത്തെ ടാലന്റ് ആന്‍ഡ് സ്കില്‍ ഡവലപ്മെന്റ് ട്രെയ്നിംഗ് പ്രോഗ്രാം (ടിഎസ്ഡിടിപി) നടത്തും. തെരഞ്ഞെടുക്കപ്പെട്ട 51 വിദ്യാര്‍ഥികള്‍ക്കാകും പ്രവേശനം. എഫ്സിസി കോണ്‍ഗ്രിഗേഷന്റെ പിന്തുണയോടെയാകും പ്രോഗ്രാം നടത്തുക. ജസ്യൂട്ട് വൈദികരുടെ നേതൃത്വത്തിലുള്ള കോട്ടയം കുമാ രനെല്ലൂര് ശാന്തിനിലയത്തിലെ ശാന്തി ഫാമിലി കൗണ്‍സലിംഗ് ആന്‍ഡ് പേഴ്സണല്‍ ഡെവലപ്മെന്റ് സെന്ററിലാണു പരിശീലന പരിപാടി നടക്കുകയെന്നു കമ്മീഷന് സെക്രട്ടറി അറിയിച്ചു.
Related
Related Articles
ആമസോണിലെ തീയും മരടിലെ ഫ്ളാറ്റും മറക്കരുത്
ആമസോണ്‍ കാടുകളില്‍ തീ ഇപ്പോഴും അണഞ്ഞിട്ടില്ല. മരട് ഫഌറ്റ് സമുച്ചയത്തിലെ താമസക്കാരുടെ ഉള്ളിലെ തീയും ആളിക്കത്തുകയാണ്. ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിടാതെ ചര്‍ച്ച ചെയ്ത ആമസോണ്‍
പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍
അത്യാഹിതങ്ങള്‍ ദുര്‍ബലതകളുമായി സന്ധിക്കുന്നിടത്താണ് ദുരന്തങ്ങളുണ്ടാകുന്നത്. ചുഴലിക്കാറ്റ്, കടലേറ്റം, പേമാരി, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭ പ്രതിഭാസങ്ങളും അതിതീവ്ര കാലാവസ്ഥ സംഭവങ്ങളും മനുഷ്യജീവിതങ്ങളില്‍ ഏല്പിക്കുന്ന ആഘാതങ്ങളുമായി
ഇടക്കൊച്ചി റോഡ് സഞ്ചാരയോഗ്യമാക്കണം -കെഎല്‍സിഎ
കൊച്ചി: ഇടക്കൊച്ചിയില്‍ ശുദ്ധജല പൈപ്പ് സ്ഥാപിക്കാന്‍ കുഴിച്ച ദേശീയപാത പൂര്‍വസ്ഥിതിയിലാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎല്‍സിഎ കൊച്ചി രൂപതാ സമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഇടക്കൊച്ചി പാലത്തിനു സമീപത്തുനിന്നാരംഭിച്ച