ദളിത് മുന്നേറ്റ നായകൻ ഫാദർ സ്റ്റാൻ സ്വാമിയേ അറസ്റ്റ് ചെയ്തത് അപലപനീയം

ഭീമ- കൊറെഗാവ് കലാപ കേസുമായി ബന്ധപ്പെടുത്തി തെറ്റായ ആരോപണങ്ങളുടെ പേരിൽ സാമൂഹിക പ്രവർത്തകനും ജസ്യൂട്ട് വൈദികാനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിൽ സെന്റ് ജെയിംസ് കെസിവൈഎം യൂണിറ്റ് പ്രതിഷേധിച്ചു.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഫാ. സ്റ്റാൻ സ്വാമി, ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിലൂടെ അത്തരക്കാരെ നിശബ്ദരാക്കാനും അടിച്ചമർത്താനുമാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് കെസിവൈഎം യൂണിറ്റ് ഡയറക്ടർ റവ. ഫാ. ഫെലിക്സ് ചുള്ളിക്കൽ അഭിപ്രായപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് അരുൺ ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ഫാ. ജോബിൻ പാനികുളം, കെ.സി.വൈ.എം. അതിരൂപത ജനറൽ സെക്രട്ടറി മിമിൽ വർഗീസ്, കെ.സി.വൈ.എം. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് റാൽഫ്, യൂണിറ്റ് സെക്രട്ടറി ക്രൈസ്ററ്സൺ അഭിഷേക്, യൂണിറ്റ് ട്രഷറർ ആർഷ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
Related
Related Articles
ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ ബിഷപ്പായി സ്ഥാനമേറ്റു
ആലപ്പുഴ: ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ആലപ്പുഴ രൂപതയുടെ നാലാമത്തെ ബിഷപ്പായി ചുമതലയേറ്റു. ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച ഒഴിവിലാണ് നിയമനം. ആലപ്പുഴ മൗണ്ട്
വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ ആശങ്കാജനകം: കെസിബിസി
കൊച്ചി: ക്രൈസ്തവർക്ക് സമാധാനമായി ജീവിക്കാൻ കഴിയാത്ത വിധത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിരുദ്ധത പടരുന്നത് ആശങ്കാജനകമാണ്. തീവ്ര വർഗ്ഗീയ സംഘടനകളുടെ വിദ്വേഷ പ്രചരണങ്ങളും ശത്രുതാമനോഭാവവും അത്യന്തം ഗുരുതരമായ
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന് അന്തരിച്ചു.
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന്(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. നെടുമങ്ങാട് കരിങ്ങയില്‍ കാരക്കാട്ടുകോണത്തു