ദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം

ദാവീദ് രാജാവിന്റെ രണ്ടാം പ്രവാസക്കാലം

ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായിരുന്നല്ലോ ദാവീദ്. ആദ്യരാജാവായ സാവൂളിന്റെ അടുത്ത അനുചരനായിരുന്നു ദാവീദെങ്കിലും ദാവീദിന്റെ ജനപ്രീതികണ്ട് അസൂയമൂത്ത സാവൂള്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചു. സാവൂളിന്റെ കരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ കുറേക്കാലം ദാവീദ് ഒളിവില്‍ കഴിഞ്ഞു. സാവൂളിന്റെ മരണശേഷം ഇസ്രായേലിന്റെ രണ്ടാമത്തെ രാജാവായി ദൈവം ദാവീദിനെ തെരഞ്ഞെടുത്തു. മുപ്പതാമത്തെ വയസിലാണ് ദാവീദ് ഭരണമേറ്റത്. 40 വര്‍ഷം അദ്ദേഹം രാജ്യം ഭരിച്ചു. ഹെബ്രോണ്‍ തലസ്ഥാനമായി യൂദയായെ ഏഴര വര്‍ഷവും ജറുസലേം ആസ്ഥാനമായി ഇസ്രായേലിനെയും യൂദയായെയും 33 വര്‍ഷവും.
ഹെബ്രോണിലായിരിക്കുമ്പോള്‍ തന്റെ ഭാര്യമാരിലും ഉപനാരിമാരിലുമായി ആറു പുത്രന്മാര്‍ ദാവീദിനു ജനിച്ചു. ജറുസലേമിലായിരിക്കുമ്പോള്‍ സോളമന്‍ അടക്കം പതിനൊന്നു മക്കളും. ദാവീദിന്റെ സൈന്യത്തിലുണ്ടായിരുന്ന ഊറിയയുടെ ഭാര്യയായ ബത്‌ഷെബായില്‍ അദ്ദേഹം അനുരക്തനായി. റബ്ബാ നഗരത്തിനെതിരെ ഇസ്രായേല്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു അത്. ബത്‌ഷെബായെ സ്വന്തമാക്കാന്‍ ഭര്‍ത്താവായ ഊറിയായെ സൈന്യത്തിന്റെ മുന്നണിയില്‍ നിര്‍ത്താനും അവന്‍ വെട്ടേറ്റ് മരിക്കേണ്ടതിന് അവനെ വിട്ടുപിന്മാറാനും ആവശ്യപ്പെട്ട് സൈന്യാധിപനായ യോവാബിന് ദാവീദ് നിര്‍ദേശം നല്കി. ഊറിയ ശത്രുക്കളാല്‍ കൊല്ലപ്പെടുകയും ബത്‌ഷെബായെ ദാവീദ് ഭാര്യയാക്കുകയും ചെയ്തു.
ദാവീദിന്റെ അധാര്‍മികപ്രവൃത്തിയില്‍ ദൈവം കോപിഷ്ഠനായി. അക്കാലത്തെ പ്രവാചകനായിരുന്ന നാഥാനിലൂടെ ദൈവം ദാവീദിനെ കഠിനമായി ശകാരിച്ചു. നിന്റെ ഭവനത്തില്‍ നിന്ന് വാള്‍ ഒഴിയുകയില്ലെന്നും നിന്റെ ഭവനത്തില്‍ നിന്നുതന്നെ നിനക്കു ഞാന്‍ ഉപദ്രവമുണ്ടാക്കുമെന്നും ദൈവം പറഞ്ഞു. (2 സാമുവല്‍ 12). ദാവീദ് പശ്ചാത്തപിച്ച് പ്രായച്ഛിത്തം ചെയ്‌തെങ്കിലും ദൈവത്തിന്റെ വാക്കുകള്‍ കല്ലില്‍ കൊത്തിയപോലെ ഇളക്കംതട്ടാതെ നിന്നു.
അധികം താമസിയാതെ ബത്‌ഷെബായില്‍ ദാവീദിനുണ്ടായ കുഞ്ഞ് അസുഖംപിടിച്ച് മരിച്ചു. ദാവീദിന്റെ മൂത്ത പുത്രനായ അമ്‌നോന്‍ അര്‍ധസഹോദരിയായ താമാറിനെ അപമാനിച്ചു. ഇതിന് പ്രതികാരമായി അമ്‌നോന്റെ സഹോദരനും ദാവീദിന്റെ മൂന്നാമത്തെ പുത്രനുമായ അബ്‌സലോം ജ്യേഷ്ഠനെയും മക്കളെയും വധിച്ചു. പിതാവിന്റെ കോപം ഭയന്ന് ഓടിപ്പോയ അബ്‌സലോം മൂന്നുവര്‍ഷത്തിനു ശേഷമാണ് തിരികെവന്നത്. ദാവീദ് അവനെ കൊട്ടാരത്തില്‍ പ്രവേശിപ്പിച്ചില്ല. രണ്ടു വര്‍ഷത്തിനുശേഷം ദാവീദിന്റെ സൈന്യാധിപനും വിശ്വസ്തനുമായ യോവാബിന്റെ മധ്യസ്ഥതയില്‍ അബ്‌സലോം കൊട്ടാരത്തില്‍ തിരിച്ചെത്തുകയും ദാവീദ് മകനെ സ്വീകരിക്കുകയും ചെയ്തു.
അബ്‌സലോമിന്റെ ലക്ഷ്യം സിംഹാസനമായിരുന്നു. അതിനായി അവന്‍ കരുക്കള്‍ നീക്കി. ദാവീദിന്റെ ഉപദേശകസംഘത്തിലെ പ്രമുഖനായിരുന്ന അഹിഥോഫെലി അബ്‌സലോമിനെ സഹായിക്കാന്‍ തുടങ്ങി. ഇസ്രായേല്‍ ഗോത്രത്തിലെ പ്രമുഖരെ സ്വാധീനിക്കാനും ജനങ്ങളെ ദാവീദിനെതിരെ തിരിക്കാനും അവര്‍ ശ്രമമാരംഭിച്ചു.
(തുടരും)


Related Articles

ദൈവത്തിന്റെ വാഗ്ദാനവും ദാവീദിന്റെ സിംഹാസനവും

ഗബ്രിയേല്‍ ദൈവദൂതന്‍ കന്യകയായ മറിയത്തിന് നല്‍കുന്ന മംഗളവാര്‍ത്തയാണ് നമ്മുടെ സുവിശേഷഭാഗം. മംഗളവാര്‍ത്തയില്‍ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ നമുക്കൊന്ന് ശ്രദ്ധിക്കാം: 1. ഗബ്രിയേല്‍ ദൈവദൂതന്‍ മേരിയോട് പറയുന്നു; നിന്റെ

അലമലാംബിക സ്‌കൂളിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

തേക്കടി: പ്രളയദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായുള്ള തേക്കടി അമലാംബിക കോണ്‍വെന്റ് ഇംഗ്ലീഷ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നെടുംകണ്ടം മേഖലയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഏറെ നാശം സംഭവിച്ച പച്ചടി, മഞ്ഞപ്പാറ,

മാധ്യമങ്ങള്‍ പക്വത പാലിക്കണം: ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കാന്‍ കടപ്പെട്ടവരാണെന്ന് കെആര്‍എല്‍സിസി വൈസ്‌ചെയര്‍മാന്‍ ബിഷപ് ഡോ. ജോസഫ് കരിയില്‍. കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*