ദിവ്യകാരുണ്യ കലണ്ടർ: വ്യത്യസ്തതയുമായി വീണ്ടും കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക

ദിവ്യകാരുണ്യ കലണ്ടർ: വ്യത്യസ്തതയുമായി വീണ്ടും കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക

തിരുസഭാ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ. കത്തോലിക്കാ തിരുസഭ ചരിത്രത്തിലെ ആദ്യ ദിവ്യകാരുണ്യ അത്ഭുത കലണ്ടർ കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവക പുറത്തിറക്കും . ഇടവകയുടെ മുഖപത്രമായ ഒലിവ് ആണ് പ്രസാധകർ. എ. ഡി . നാലാം നൂറ്റാണ്ടു മുതൽ 1969 വരെ കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരണങ്ങളും ചിത്രങ്ങളുമാണ് ഈ കലണ്ടറിന്റെ ഉള്ളടക്കം . കത്തോലിക്കാ തിരുസഭയുടെ ചരിത്രത്തിലും ലോക ചരിത്രത്തിലും ആദ്യമായിട്ടാണ് സഭ ഇതുവരെ അംഗീകരിച്ചിട്ടുള്ള മുഴുവൻ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരണങ്ങളുമായി ഒരു കലണ്ടർ പുറത്തിറങ്ങുന്നത്. 2012 ൽ കൊച്ചി രൂപതയിലെ കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകാംഗമായ സെലസ്റ്റിൻ കുരിശിങ്കൽ പുറത്തിറക്കിയ കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പുസ്തകത്തെ ആധാരമാക്കിയാണ് കലണ്ടർ രൂപകല്പനചെയ്തിരിക്കുന്നത്. ആർട്ട് പേപ്പറിൽ ഡമ്മി വലിപ്പത്തിൽ ഒരു മാസം 8 അത്ഭുതങ്ങൾ എന്ന ക്രമത്തിൽ 12 ഡമ്മി പേജുകളിൽ ആയിട്ടാണ് കലണ്ടർ ഒരുക്കിയിരിക്കുന്നത്. 2019 ലെ ഇയർ കലണ്ടർ ആയും ഇത് ഉപയോഗിക്കാവുന്നതാണ് . വരും വർഷത്തെ അവധിദിനങ്ങളും വിശേഷദിവസങ്ങളും കലണ്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ട് .രജത ജൂബിലി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് ഇടവക ലോകത്തിനും സഭയ്ക്കും നൽകുന്ന ജൂബിലി സമ്മാനവും അതോടൊപ്പം ഒരു അമൂല്യ നിധിയും ആയിരിക്കും ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ കലണ്ടർ .ഇടവക അംഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് നേരിട്ടും പോസ്റ്റ് വഴിയും കലണ്ടർ ലഭിക്കുവാനുള്ള സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. ഡിസംബർ 27ന് കലണ്ടർ പുറത്തിറങ്ങും.സഭയുടെ ഏറ്റവും വലിയ ആരാധനയും പ്രാർത്ഥനയുമാണ് പരിശുദ്ധ കുർബാന. പരിശുദ്ധ കുർബാനയിലുള്ള യേശു സാന്നിധ്യത്തെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുമ്പോൾ ദൈവം തന്നെ താൻ ദിവ്യകാരുണ്യത്തിൽ സജീവമായി എഴുന്നുള്ളിയിരിക്കുന്നു എന്ന് ലോകത്തിനു നൽകിയ സാക്ഷ്യങ്ങളാണ് ദിവ്യകാരുണ്യ അത്ഭുതങ്ങൾ . 1969 ന് ശേഷം ഒരു ദിവ്യകാരുണ്യ അൽഭുതവും സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സഭയുടെ ആരംഭകാലം മുതൽ 1969 വരെ നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങളുടെ ഈ കലണ്ടർ വലിയ മുതൽക്കൂട്ടായിരിക്കും. ഈ കലണ്ടർ സ്വന്തമാക്കുകയും പ്രചരിപ്പിക്കുകയും വഴി നാം ചെയ്യുക ദിവ്യകാരുണ്യ ഭക്തി വർദ്ധിപ്പിക്കുകയാണ്. സഭയെ കുറിച്ച് പഠിപ്പിക്കുന്ന ഏവരുടെയും പക്കൽ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വിവരണങ്ങൾ ഉണ്ടാവുക അത്യാവശ്യമാണ്. പ്രത്യേകിച്ച് മത അധ്യാപകർക്ക്. വൈദികർക്കും സന്യസ്തർക്കും തങ്ങളുടെ ഇടവകയിൽ ഇടവക ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ ക്രിസ്മസ്-ന്യൂഇയർ സമ്മാനമായിരിക്കും ഈ കലണ്ടർ. കലണ്ടർ ആവശ്യമുള്ളവർ ഡിസംബർ 20 നു മുൻപ് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

വിശദവിവരങ്ങൾക്ക് 9846333811 ൽ ബന്ധപ്പെടുക.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*