ദിവ്യകാരുണ്യ നാഥന് ഏവര്‍ക്കും തുണ-ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ദിവ്യകാരുണ്യ നാഥനായ ഈശോ ആരേയും ഉപേക്ഷിക്കുകയില്ലെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. ലോകസമാധാനത്തിനും സാഹോദര്യ കൂട്ടായ്മയ്ക്കും ഉയിര്‍പ്പ് തിരുനാളിന് ഒരുങ്ങാനുമായി കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ സിറ്റി സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തിയ പതിനാലാമത് നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധനയില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
മൂന്ന് ദിവസമായി നടന്ന ആരാധനയില്‍ രൂപതയിലെ കോഴിക്കോട് മേഖലയിലെ ദൈവാലയങ്ങളും കോണ്‍വെന്റുകളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും നേതൃത്വം നല്കി. ദിവ്യബലിക്ക് വികാരി ഫാ. ജിജു പള്ളിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ടോം അറക്കല്‍ സഹകാര്‍മികനായിരുന്നു.
വികാരി ജനറല്‍ മോണ്‍. ഡോ. തോമസ് പനക്കല്‍, മോണ്‍. വിന്‍സെന്റ് അറയ്ക്കല്‍, ഫൊറോന വികാരി റവ. ഡോ. വിന്‍സെന്റ് പുളിക്കല്‍ എന്നിവര്‍ സമാപനകര്മങ്ങള്ക്ക് നേതൃത്വം നല്കി.
ദിവ്യകാരുണ്യ പ്രദക്ഷിണത്തിനു ശേഷം ആശിര്‍വാദത്തോടെ ആരാധനയ്ക്കു സമാപനമായി.
Related
Related Articles
കൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു
മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍ പൊലീസ്
ചെല്ലാനത്ത് ശക്തമായ കടൽ കയറ്റം, ജനം തെരുവിലേക്ക്. നാളെ കൊച്ചി തീര ഹർത്താൽ
ശക്തമായ മഴ തുടങ്ങിയതോടെ ചെല്ലാനം വീണ്ടും ദുരിതത്തിൽ. ഇരച്ചു കയറുന്ന കടൽ വെള്ളംകൊണ്ട് വീടും റോഡുമെല്ലാം നിറയുന്നു. ജനങ്ങളെല്ലാം തെരുവിലാണ്. കടൽ കയറുമ്പോൾ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി
കൊളസ്ട്രോളും പാവം മുട്ടയും പിന്നെ തീരാത്ത സംശയങ്ങളും
ഒരിക്കലും ഒടുങ്ങാത്ത ദുരൂഹതകളും സംശയങ്ങളും ആളുകള്‍ക്കിടയിലുണ്ട്. എന്തൊക്കെ വിശദീകരണങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചാലും അവ അപരിഹാര്യമായ നിഗൂഢതയായി അവശേഷിക്കുന്നു. മരണത്തെ മറികടക്കാന്‍ തത്രപ്പെടുന്ന മനുഷ്യന്റെ മാറാസ്വപ്നങ്ങള്ക്ക് നിത്യഭീഷണിയാകുകയാണ്