ദി ഷേപ് ഓഫ് വാട്ടര്‍

ദി ഷേപ് ഓഫ് വാട്ടര്‍

മെക്‌സിക്കന്‍ ഫിലിം ഡയറക്ടറും നിര്‍മാതാവും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ഗുല്ലെര്‍മോ ദെല്‍ ടോറോയുടെ പാന്‍സ് ലാബ്രിന്ത് എന്ന ചിത്രം ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു. സ്പാനിഷ് ആഭ്യന്തരയുദ്ധം പ്രമേയമാക്കിയെടുത്ത ദ ഡെവിള്‍സ് ബാക്ക്‌ബോണ്‍ (2001) എന്ന ചിത്രത്തിനോടു ചേര്‍ന്നു നില്‍ക്കുന്ന പ്രമേയം തന്നെയാണു പാന്‍സ് ലാബ്രിന്തിന്റേതും. ദെല്‍ ടോറോ സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത് 1993ലാണ്. ക്രോണോസ് എന്നായിരുന്നു പ്രഥമ ചിത്രത്തിന്റെ പേര്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ സിനിമയായിരുന്നു ക്രോണോസും. 2013ല്‍ പുറത്തിറങ്ങിയ പസഫിക് റിമ്മിന്റെ ഗര്‍ജനം ഇന്നും കാതുകളില്‍ മുഴങ്ങുന്നുണ്ട്. ഈ ചിത്രങ്ങളുടെ തൊട്ടടുത്തു തന്നെയാണ് ദി ഷേപ് ഓഫ് വാട്ടറിന്റെയും സ്ഥാനം.
ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുള്ള ചിത്രം തന്നെയായിരുന്നു ദി ഷേപ് ഓഫ് വാട്ടര്‍. തത്വചിന്തകനായ പ്ലേറ്റോയുടെ ആശയത്തില്‍നിന്നു കടമെടുത്ത പേരാണിത്.
ഇന്നത്തെ ലോകത്തിന് ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും എത്രമാത്രം അഭികാമ്യമായാരിക്കുമെന്നു പറയാനാകില്ല. ചില പൊളിച്ചെഴുത്തുകള്‍ ചിന്തയിലും പ്രവൃത്തിയിലും വേണമെന്നാണ് സംവിധായകന്‍ വ്യക്തമാക്കുന്നത്.
ദി ഷേപ് ഓഫ് വാട്ടറിലെ കേന്ദ്ര കഥാപാത്രം മനുഷ്യനല്ലാത്ത ഒരു ജീവിയാണ്. അതൊരു ഊമയാണ്, കറുത്തവളാണ്, സ്വവര്‍ഗാനുരാഗിയും. കഥ പറച്ചിലിന് ഇവയൊന്നും ഒരു പ്രതിബന്ധമാകുന്നില്ല. എല്ലാ കുറവുകളോടും താദാത്മ്യം പ്രാപിക്കാനുള്ള കഴിവ് ഈ കഥാപാത്രത്തിനു ദെല്‍ ടോറോ പകര്‍ന്നു നല്‍കിയിരിക്കുന്നു. സാധാരണഗതിയില്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് ലഭിക്കാത്ത ശബ്ദം ചിത്രത്തില്‍ ദെല്‍ ടോറോ അവര്‍ക്കു നല്‍കിയിട്ടുണ്ട്.
സൂത്രശാലിയായ, കാമാതുരയായ എലിസയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാലി ഹാക്കിന്‍സ് തന്റെ കരിയറിലെ മികച്ച പ്രകടനമാണു ചിത്രത്തിലൂടെ പുറത്തെടുത്തിരിക്കുന്നത്.
ദെല്‍ ടോറോയുടെ പസഫിക്

 

 

റിം എന്ന ചിത്രത്തിന്റെ പത്തിലൊന്നു പോലും ചിലവ് വന്നിട്ടുണ്ടാകില്ല ദി ഷേപ് ഓഫ് വാട്ടര്‍ എന്ന ചിത്രം നിര്‍മിക്കാന്‍. പക്ഷേ ഈ ചിത്രം കണ്ടാല്‍ പസഫിക് റിമ്മിനേക്കാള്‍ മൂന്നിരട്ടി പണം ചിലവഴിച്ചു നിര്‍മിച്ചതാണെന്നു തോന്നും.
കഥാപാത്രങ്ങള്‍ക്കു ചുറ്റും, മുറികള്‍ക്കുള്ളിലും, ഇടനാഴികളിലും കാമറ ചലിക്കുന്നത് കണ്ടാല്‍ വെള്ളത്തിലൂടെ ഒഴുകുകയാണോ എന്നു തോന്നും. അത്രയ്ക്കു മനോഹരമാണ് ഇതിലെ ദൃശ്യങ്ങള്‍. അലക്‌സാണ്ടര്‍ ഡസ്പ്ലാട്ടിന്റെ പശ്ചാത്തലസംഗീതവും ചിത്രത്തിന്റെ ആകര്‍ഷണമാണ്.
തീര്‍ച്ചയായും ഇത് എളുപ്പം ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമല്ല. ഇത് പ്രേക്ഷകനെ നിരന്തരം വെല്ലുവിളിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുണ്ട്. ലോകവിദ്വേഷം വളര്‍ന്നു വരുന്ന, പ്രായോഗികതാവാദങ്ങള്‍ ബന്ധങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന കാലഘട്ടത്തില്‍, യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഈ കെട്ടുകഥ അത്ഭുതങ്ങളില്‍ വിശ്വസിക്കാന്‍ പ്രേക്ഷകനെ നിര്‍ബന്ധിതമാക്കുന്നുണ്ട്.

-ജെന്‍സന്‍ ജോസ്Related Articles

കെസിബിസി നാടകമേള: ഇതിഹാസം മികച്ച നാടകം

എറണാകുളം: കെസിബിസി മാധ്യമ കമ്മീഷന്റെ അഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ നടന്ന നാടകമേളയില്‍ തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം മികച്ച നാടകമായി തെരഞ്ഞെടുത്തു. പാട്ടുപാടുന്ന വെള്ളായി (വള്ളുവനാട് ബ്രഹ്മ) എന്ന

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

ബെന്നി പി. നായരമ്പലം-അന്നാ ബെന്‍ അഭിമുഖം തയ്യാറാക്കിയത് ജയിംസ് അഗസ്റ്റിന്‍ 1988-ലെ ഒരു സന്ധ്യ. വരാപ്പുഴ അതിരൂപതയുടെ വാടേല്‍ ഇടവകയുടെ ഉപകേന്ദ്രമായ മാനാട്ടുപറമ്പ് കപ്പേളയില്‍ ഒരു ഹാസ്യനാടകത്തിന്

ലോഗോസ് ക്വിസ്സിന് വേണ്ടി ആപ്പ് ഉണ്ടാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ കീഴിലെ അജപാലന-മീഡിയാ കമ്മീഷനുകള്‍ സംയുക്തമായി പുറത്തിറക്കിയ ക്വിസ് ഗെയിം ആപ്പ് ഓണ്‍ലൈന്‍ തരംഗമാകുന്നു. കെ.സി.ബി.സി. ബൈബിള്‍ കമ്മിഷന്‍ ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*