Breaking News

ദീര്‍ഘദൂര കയാക്കിംഗ് സംരംഭവുമായി വൈദികന്‍

ദീര്‍ഘദൂര കയാക്കിംഗ് സംരംഭവുമായി വൈദികന്‍

ദീര്‍ഘദൂര കയാക്കിംഗ് രംഗത്ത് സജീവമാണ് വരാപ്പുഴ അതിരൂപതാ അംഗമായ ഫാ. റെക്‌സ് ജോസഫ് അറയ്ക്കപറമ്പില്‍. പരിസ്ഥിതിയെ ആസ്പദമാക്കിയുള്ള (laudato si) ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ക്രൈസ്തവര്‍ക്കും അക്രൈസ്തവര്‍ക്കും നേരെ പരിസ്ഥിതി സംരക്ഷണത്തിനായി
ഉയര്‍ത്തുന്ന വെല്ലുവിളി നിറഞ്ഞ ക്ഷണത്തിന് ഉത്തരം നല്‍കുവാനുള്ള പ്രായോഗികമായ ശ്രമംകൂടെയാണ് റെക്‌സച്ചന് കയാക്കിംഗ്.
ആരോഗ്യസംരക്ഷണത്തിനും പ്രകൃതിസംരക്ഷണത്തിനും ഉല്ലാസത്തിനും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനും ഒക്കെ ഉപകരിക്കുന്ന ഒന്നാണ് കയാക്കിംഗ് എന്ന് അച്ചന്‍ വിലയിരുത്തുന്നു. മാലിന്യവിമുക്ത ചാലിയാര്‍ പുഴ എന്ന ലക്ഷ്യത്തോടെ കേരള ടൂറിസം വകുപ്പും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഔട്ട്‌ഡോര്‍ അഡ്വഞ്ചര്‍ ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കയാക്കിംഗ് യത്‌നമായ ചാലിയാര്‍ റിവര്‍ പാഡില്‍ 2019 വെര്‍ഷന്‍ സിക്‌സില്‍ 68 കിലോമീറ്ററാണ് നിലമ്പൂര്‍ മുതല്‍ ബേപ്പൂരിനടുത്ത് ചെറുവണ്ണൂര്‍ വരെ അദ്ദേഹം തന്റെ കയാക്കില്‍ തുഴഞ്ഞത്.

സെയില്‍ ബോട്ടില്‍ ഏകനായി ലോകം ചുറ്റിയ ഇന്ത്യയുടെ അഭിമാനവും കീര്‍ത്തിചക്ര ജേതാവുമായ മലയാളി നാവികന്‍ അഭിലാഷ് ടോമി, ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവായ സെയിലിംഗ് താരം ശ്വേത ഷേര്‍വേഗര്‍, ഇന്ത്യയുടെ ആദ്യ സ്റ്റാന്‍ഡപ്പ് പാഡില്‍ വനിത താരമായ തന്‍വി ജഗദീഷ്, കോഴിക്കോട് ജില്ലാ കലക്ടര്‍ ശ്രീരാം സാംബശിവ റാവു, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്ഥാപകന്‍ കൗശിക് കൊടിത്തോടിക, ജര്‍മന്‍ വംശജനായ കയാക്കിംഗ് വിദഗ്ധന്‍ യോഗ് മെയര്‍, വൈറ്റ് വാട്ടര്‍ കയാക്കിംഗ് വിദഗ്ധനായ നേപ്പാള്‍ വംശജന്‍ റാസ് ഭട്ട തുടങ്ങിയ പ്രമുഖര്‍ അടക്കമുള്ള 86 ഓളം പേരോടൊത്താണ് റെക്‌സച്ചന്‍ ചാലിയാറില്‍ പ്രകൃതി സംരക്ഷണ സന്ദേശവുമായി തുഴയെറിഞ്ഞത്.
2018 ജനുവരിയില്‍ നടന്ന മുസരിസ് പാഡില്‍ വെര്‍ഷന്‍ വണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ദീര്‍ഘദൂര കയാക്കിംഗ് യത്‌നം. അന്ന് കൊടുങ്ങല്ലൂര്‍ മുസരിസ് മുതല്‍ എറണാകുളം മറൈന്‍ െ്രെഡവ് വരെ 40 കിലോമീറ്റര്‍ നീളുന്ന ജലയാത്ര കയാക്കില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. യാതൊരുവിധ മാലിന്യങ്ങളും പുഴയില്‍ എറിയാതെയും മറ്റുള്ളവര്‍ കായലില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് ഈ യാത്രകള്‍ അദ്ദേഹം പൂര്‍ത്തീകരിച്ചത്.
പനങ്ങാട് ചാത്തമ്മ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗ്ലോബല്‍ സെയ്‌ലിംഗ് ക്ലബ് സംഘടിപ്പിക്കാറുള്ള ഗ്രീന്‍ പാഡ്‌ലേഴ്‌സ് എന്ന കായല്‍ മാലിന്യവിമുക്തമാക്കല്‍ യത്‌നത്തില്‍ രണ്ടുവര്‍ഷമായി റെക്‌സച്ചന്‍ പങ്കെടുക്കുന്നു. കായലില്‍ ഒഴുകി നടക്കുന്നതും തീരപ്രദേശങ്ങളില്‍ അടിഞ്ഞുകൂടുന്നതുമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കയാക്കില്‍ ശേഖരിച്ച് റീസൈക്ലിംഗിന് നല്‍കി കായലോരങ്ങളും കായലും മാലിന്യവിമുക്തമാക്കുകയാണ് ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. സ്‌കൂള്‍ വിദ്യര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും ബോധവല്ക്കരണ ക്ലാസുകളും ഇതോടനുബന്ധിച്ച് അച്ചനും സംഘവും നല്‍കിപ്പോരുന്നു.


കയാക്കിംഗ് രംഗത്തേക്കുള്ള അരങ്ങേറ്റം
വരാപ്പുഴ അതിരൂപതയിലെ ക്രൂസ് മിലാഗ്രിസ് (കുരിശിങ്കല്‍) ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനു്ഠിക്കുന്ന കാലത്താണ് കയാക്ക് തുഴഞ്ഞെത്തിയ എട്ടംഗ സംഘത്തെ അച്ചന്‍ പരിചയപ്പെടുന്നത്. 2016 ജനുവരി ഒന്നു മുതല്‍ 14 വരെ നടന്ന കൊല്ലം മുതല്‍ കണ്ണൂര്‍ വരെ നീണ്ട പ്രകൃതിസംരക്ഷണ, ബോധവല്ക്കരണ, പഠന കയാക്കിംഗ് യത്‌നത്തിന്റെ ഭാഗമായാണ് കായല്‍ തീരത്തുള്ള കുരിശിങ്കല്‍ പള്ളിയില്‍ അവര്‍ എത്തിയത്. സംഘത്തിലെ എല്ലാവരും തന്നെ ഉന്നത ഉദ്യോഗസ്ഥരും വലിയ പ്രകൃതിസ്‌നേഹികളുമായിരുന്നു. ഇവരില്‍നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കയാക്കിംഗില്‍ റെക്‌സച്ചന് താല്പര്യം ജനിക്കുന്നത്. എട്ടുപേരടങ്ങിയ സംഘത്തിലെ ഒരാളും കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഔട്ട്‌ഡോര്‍ അഡ്വഞ്ചര്‍ സ്ഥാപകനും ഇപ്പോള്‍ സിങ്കപ്പൂരില്‍ എസ്എസ് ആന്‍ഡ് ഇ ആഡ്വെന്റ് സീനിയര്‍ സെയില്‍സ് ഡയറക്ടറുമായ കൗശിക് കൊടിത്തോടിക 2018ല്‍ മുസരിസ് പാഡില്‍ വെര്‍ഷന്‍ വണ്ണില്‍ പങ്കെടുക്കുവാന്‍ ക്ഷണിച്ചതോടെയാണ് ദീര്‍ഘദൂര കയാക്കിംഗ് രംഗത്തേക്ക് അച്ചന്‍ കടന്നുവരുന്നത്. കൗശിക് കൊടിത്തോടികയുടെയും ജര്‍മന്‍ വംശജനും കയാക്കിംഗ് വിദഗ്ധനുമായ കാരള്‍ ഡാംഷ്യന്റെയും ഉന്നത നിലവാരമുള്ള പരിശീലനവും ദീര്‍ഘദൂര കയാക്കിംഗ് അനുഭവങ്ങളും ഈ രംഗത്ത് കൂടുതല്‍ സജീവമാകുവാന്‍ അച്ചനെ പ്രേരിപ്പിച്ചു.

2013ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വാടേല്‍, വടുതല, കുരിശിങ്കല്‍, എട്ടേക്കര്‍, മൂത്തേടം എന്നീ ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള്‍ തൃശൂരില്‍ സിഎംഐ വൈദികര്‍ നടത്തുന്ന ചേതന സൗണ്ട് സ്റ്റുഡിയോസില്‍ റെക്കോര്‍ഡിംഗ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയാണ്. ഒഴിവു സമയങ്ങളില്‍ നീന്തല്‍ പരിശീലകനായും കയാക്കിംഗ് കണ്‍സള്‍ട്ടന്റായും സജീവമാണ് അച്ചന്‍. ചാവക്കാട് സ്ഥിതി ചെയ്യുന്ന നാലുമണിക്കാറ്റ് ചില്‍ഡ്രന്‍സ് പാര്‍ക്ക് സ്ഥാപകന്‍ അമീര്‍ നാലുമണിക്കാറ്റിനോട് ചേര്‍ന്ന് തൃശൂരിലെ ആദ്യ കയാക്കിംഗ് ക്ലബിന് രൂപം നല്‍കാനും റെക്‌സച്ചന് സാധിച്ചിട്ടുണ്ട്. 2014ല്‍ വടുതല ഡോണ്‍ ബോസ്‌ക്കോ അക്വാട്ടിക് കോംപ്ലക്‌സില്‍ നിന്നും ശാസ്ത്രീയമായി നീന്തല്‍ അഭ്യസിച്ച അച്ചന്‍ പിന്നീട് 300 ഓളം പേര്‍ക്ക് നീന്തല്‍ പരിശീലനം നല്‍കിയിട്ടുണ്ട്.
2020 ജനുവരി 4, 5 തീയതികളില്‍ നടക്കാനിരിക്കുന്ന മുസിരിസ് പാഡില്‍ വെര്‍ഷന്‍ ത്രീയില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണദ്ദേഹം. വരാപ്പുഴ മുട്ടിനകം ഉണ്ണിമരിയ ഇടവക അറയ്ക്കപറമ്പില്‍ സെബാസ്റ്റ്യന്‍-റോസി ദമ്പതികളുടെ രണ്ടു മക്കളില്‍ രണ്ടാമനാണ് ഫാ. റെക്‌സ് ജോസഫ്. സഹോദരന്‍ ബിജു സേവ്യര്‍.


Related Articles

അയോധ്യാവിധിയുടെ വായനാ സാധ്യതകള്‍

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള അനുമതി പരമോന്നത കോടതി നല്‍കിയിരിക്കുന്നു. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിന് തീര്‍പുണ്ടായതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഒരേസ്വരത്തിലുള്ള വിധി നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. എന്തിന്റെ

ലത്തീന്‍ സഭയുടെ പൗരാണിക രൂപതയുടെ പുതിയ അമരക്കാരന്‍

ഡോ. ബൈജു ജൂലിയാന്‍, എപ്പിസ്‌കോപ്പല്‍ വികാര്‍, കൊല്ലം രൂപത                  കേരളത്തിലെ കുലശേഖര സാമ്രാജ്യത്തിന്റെ അസ്തമയത്തോടുകൂടി ഉയര്ന്നുവന്ന രാജ്യമാണ് വേണാട്

ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസ് ജീവനാദം മാനേജിംഗ് എഡിറ്റര്‍

എറണാകുളം: വരാപ്പുഴ അതിരൂപതാംഗം ഫാ. ജോണ്‍ ക്യാപ്പിസ്റ്റന്‍ ലോപ്പസിനെ കേരള ലത്തീന്‍ സഭയുടെ ഔദ്യോഗിക മാധ്യമമായ ജീവനാദത്തിന്റെ മാനേജിംഗ് എഡിറ്ററായി നിയമിച്ചു. ജീവനാദത്തിന്റെ എപ്പിസ്‌കോപ്പല്‍ ചെയര്‍മാനായ ആര്‍ച്ച്ബിഷപ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*