ദീര്‍ഘായുസിന്റെ രഹസ്യം

ദീര്‍ഘായുസിന്റെ രഹസ്യം

117 വര്‍ഷങ്ങള്‍ ഇഹലോകത്ത് ജീവിച്ച ജപ്പാനിലെ മിസാവോ ഒക്കാവയാണ് ഭൂമുഖത്തുണ്ടായിരുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി എന്നുപറയാം. 1898ല്‍ ജപ്പാനിലെ ഒസാക്കയില്‍ ജനിച്ച മിസാവോ 2015ലാണ് മരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുസുണ്ടായിരുന്നവര്‍ ജീവിച്ചത് ജപ്പാനിലാണ്. മിസാവോയുടെ ജീവിതകഥയിലേക്കു കടന്നാല്‍ വളരെ രസകരമായ പല ജീവിത ധര്‍മങ്ങളും മനസിലാകും. അവര്‍ എട്ടു മണിക്കൂര്‍ ദിവസേന ഉറങ്ങിയിരുന്നു, വിശ്രമത്തിന് ധാരാളം സമയം കണ്ടെത്തി, വ്യായാമത്തിന് ഏറെ പ്രാധാന്യം കൊടുത്തു, കൊഴുപ്പുകുറഞ്ഞ മത്സ്യഭക്ഷണം ദിവസവും കഴിച്ചു, സ്വയം സന്തോഷിക്കുകയും മറ്റുള്ളവര്‍ക്ക് സുഖാനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുകയും ചെയ്തു. ദാനശീലവും മഹാമനസ്‌കതയും കൈമുതലാക്കിയവര്‍ക്ക് കുടുംബാംഗങ്ങളുടെ സ്‌നേഹവും പരിചരണവും ഏറെ കിട്ടി. അപ്പോള്‍ ഇപ്പറഞ്ഞതെല്ലാമാണ് കൂടുതല്‍ നാള്‍ ജീവിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരുവന്റെ വ്യക്തിവൈശിഷ്ട്യങ്ങളാണ് അയാളുടെ ആയുസ് നിര്‍ണയിക്കുന്നതെന്ന് ഈ അടുത്തകാലത്ത് നടന്ന പല ബൃഹത്തായ പഠനങ്ങളും അസന്നിഗ്ധം സ്ഥിരീകരിക്കുന്നു. കരുതലുകളോടെ ജീവിക്കുന്ന സ്ഥിരതയും ചിട്ടയും ജീവിതശൈലിയാക്കി മാറ്റിയവര്‍ ആയുര്‍ദൈര്‍ഘ്യത്തിന്റെ സങ്കീര്‍ണതകളെ അനായാസം അതിജീവിക്കുന്നു.

OSAKA, JAPAN – MARCH 05: Misao Okawa, the world’s oldest Japanese woman drinks coffee on her 116th birthday celebration at Kurenai Nursing Home on March 5, 2014 in Osaka, Japan.Coffee is her favorite drinks.

ഗ്രീസിലെ ഒരു ദ്വീപായ ഇക്കാറിയായില്‍ ജീവിക്കുന്ന യവനന്മാരുടെ ജീവിതം രസകരമാണ്. അര്‍ബുദമോ മറ്റു ജീവിതശൈലി രോഗങ്ങളോ പിടിക്കാതെ 90 വയസിന് മേലെ അനായാസം ജീവിക്കുന്ന ഇക്കാറിയക്കാരുണ്ട്. ജീവിതശൈലിയെപ്പറ്റി പുസ്തകങ്ങള്‍ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. വരുമാനം കുറഞ്ഞ ആളുകളായിരുന്നതുകൊണ്ടു തന്നെ അവരുടെ ഭക്ഷണക്രമം ഏറെ ലളിതമാണ്. മാംസഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കുന്നു. കടല്‍ മത്സ്യങ്ങളും സസ്യങ്ങളുമാണ് കൂടുതല്‍. ധാരാളമായുള്ള അദ്ധ്വാനശീലവും വ്യായാമവുമാണ് ഇക്കാറിയക്കാരുടെ മറ്റൊരു സവിശേഷത. ആരും വെറുതെ ഇരിക്കില്ല. പറ്റുമ്പോഴൊക്കെ ശരീരമിളകുന്ന എന്തെങ്കിലും ജോലികള്‍ ചെയ്തുകൊണ്ടിരിക്കും. ഉറക്കമാണ് അടുത്തത്. അവര്‍ ദീര്‍ഘനേരം ഉറങ്ങും. പറ്റുമെങ്കില്‍ പകല്‍ സമയത്ത് ലഘുനിദ്രയില്‍ ഏര്‍പ്പെടാനും അവര്‍ മടിക്കില്ല. ഒരു ദിവസം ശരീരത്തില്‍ സംഭരിക്കപ്പെടുന്ന വിസര്‍ജന ഘടകങ്ങളെ ഉന്മൂലനം ചെയ്ത് മസ്തിഷ്‌ക കോശങ്ങള്‍ക്ക് പുനര്‍ജീവനും ശരീരത്തിന് പുനരുദ്ധാനവും നല്‍കുന്ന അത്ഭുത മരുന്നാണ് സുഖനിദ്ര. ആഴത്തിലുള്ള ഉറക്കമാണ് വേണ്ടത്. ഇടയ്ക്കിടയ്ക്ക് തടസപ്പെടുന്ന ഉറക്കം ഗുണത്തേക്കാളേറെ ദോഷം കൊണ്ടുവരാം. അതുപോലെ ഞാന്‍ വളരെ കുറച്ചേ ‘ഉറങ്ങൂ’എന്ന് ആരും വീമ്പിളക്കേണ്ട. നിദ്രാരാഹിത്യം ശരീരം മറക്കില്ല. അതിന്റെ സങ്കീര്‍ണതകള്‍ ഓരോ തരത്തില്‍ പിന്നീട് പ്രകടമാകും. അതുപോലെ വാച്ച് നോക്കാത്ത ‘ഹറിബറി’ ഇല്ലാത്ത ഒരു ദിനചര്യയാണ് ഇക്കൂട്ടര്‍ക്കുള്ളത്. ‘ഹറി- സിക്‌നസ്’ അവര്‍ അനുഭവിക്കുന്നില്ല. ‘ക്ഷമിക്കുക, സന്തോഷിക്കുക’- ഇതാണ് അവരുടെ ജീവിതത്തിന്റെ പ്രമാണസൂക്തം. അനിഷ്ടകരമായതൊന്നും മനസില്‍ ചുമന്നുകൊണ്ടു നടക്കാതെ സന്തോഷിക്കുകയും മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു. ആഘോഷങ്ങള്‍ക്കും സമൂഹകൂട്ടായ്മകള്‍ക്കും അവര്‍ പ്രധാന്യംകൊടുക്കുന്നു. ഏതു ചെറിയ രോഗങ്ങള്‍ക്കും അവര്‍ വൈദ്യനെ തേടി പോകാറില്ല. അപ്പോള്‍ അതിനെ പ്രകൃതി തനിയെ നോക്കിക്കൊള്ളും എന്ന് അവര്‍ക്ക് അറിയാം. അപ്പോള്‍ 90 വയസിനു മുമ്പ് മരിക്കാത്ത ഗ്രീസിലെ ഇക്കാറിയക്കാരുടെ കഥ ഞാന്‍ പറഞ്ഞു. ഇതു വായിക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ എന്തു വിചാരിക്കുന്നുവെന്ന് ഞാന്‍ പറയട്ടെ. ഇക്കൂട്ടരുടെ സവിശേഷതകള്‍ ഒന്നും നമ്മള്‍ മലയാളികളില്‍ കാണ്‍മാനില്ലയെന്നതുതന്നെ. അതാണ് നമ്മുടെ പ്രശ്‌നങ്ങള്‍. ഒന്നിനും സമയമില്ലാതെ, എപ്പോഴും ആക്രാന്തംപിടിച്ച്, കിട്ടുന്നതെല്ലാം വെട്ടിവിഴുങ്ങി, ഉറങ്ങാനോ വിശ്രമിക്കാനോ വേണ്ട സമയം കണ്ടെത്താതെ നെട്ടോട്ടമോടുന്ന മലയാളികള്‍.


Related Articles

സ്റ്റീവ് ബാക്കിവച്ച ഒരു പാരമ്പര്യമുണ്ട് ആപ്പിളിന്

റോഹന്‍ റോബര്‍ട്ട് ആപ്പിളും ആശയവും തമ്മില്‍ അഭേദ്യമായൊരു ബന്ധമുണ്ടല്ലോ. 17-ാം നൂറ്റാണ്ടില്‍ ഐസക് ന്യൂട്ടന്റെ തലയില്‍ പതിച്ച ആപ്പിളാണ് ഗുരുത്വാകര്‍ഷണത്തെ ഒരു ആശയമാക്കി പരുവപ്പെടുത്തിയത്.  ആപ്പിള്‍ തന്നെയാണ്

അനിശ്ചിതകാല റിലേ സത്യഗ്രഹം നടത്തി

കൊല്ലം: കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെയും കാത്തലിക് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെയും (സിഎസ്എസ്എ), കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെയും ആഹ്വാന പ്രകാരം കൊല്ലം രൂപതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെയും പുനലൂര്‍ രൂപത

ഭക്ഷണം എങ്ങനെ കഴിക്കണം, എപ്പോള്‍ കഴിക്കണം

ലൂര്‍ദ് ആശുപത്രിയിലെ പരിശോധനാ മുറിയിലിരിക്കുമ്പോള്‍ എനിക്കേറ്റവും ദുഷ്‌കരമായി അനുഭവപ്പെട്ടിട്ടുള്ളത് ജീവിതചര്യകളില്‍ ഉണ്ടാകേണ്ട പുതിയ പരിവര്‍ത്തനങ്ങളെപ്പറ്റി സമുചിതമായരീതിയില്‍ രോഗികളെ പറഞ്ഞു മനസിലാക്കുക എന്നതാണ്. പ്രത്യേകിച്ച് മലയാളികളെ എന്തെങ്കിലും പറഞ്ഞ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*