ദുരന്തങ്ങളില്‍ കൈത്താങ്ങായ് നിഡ്സ്

മനുഷ്യനെ ദൈവം സൃഷ്ടിച്ചത് പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സ്നേഹിച്ചും ആദരിച്ചും പരിപാലിച്ചും ജീവിക്കേണ്ടതിനാണ്. ഇത്തരത്തില്‍ ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ കൂട്ടിയിണക്കി സാമൂഹ്യ മാറ്റത്തിന് പ്രോത്സാഹനം നല്‍കുന്നതിന് സാമൂഹ്യസേവന പ്രസ്ഥാനങ്ങള്‍ മുഖ്യസ്ഥാനം വഹിക്കുന്നു. വൈവിധ്യമാര്‍ന്ന സേവന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യനെയും പ്രകൃതിയെയും ഹനിക്കുന്ന കൊവിഡ് പോലുള്ള ദുരന്തങ്ങളെ അതിജീവിക്കുവാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി (എന്‍.ഐ.ഡി.എസ്) സാ
മൂഹിക, സാമ്പത്തിക, കാര്‍ഷിക, ആരോഗ്യ, വിദ്യാഭ്യാസ, ദാരിദ്യനിര്‍മാര്‍ജനം, സ്ത്രീശിശുവികസനം, പിന്നാക്കസമുദായരുടെ ഉന്നമനം, ക്രെഡിറ്റ് യൂണിയന് എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളുമായി ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പിതാവിന്റെയും രൂപതാ വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ മോണ്‍. ജി. ക്രിസ്തുദാസിന്റെയും നേതൃത്വത്തില്‍ മുന്നേറുന്നു.
നെയ്യാറ്റിന്‍കര, നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് ഉണര്‍വും ആത്മവിശ്വാസവും ധൈര്യവും സുരക്ഷിതത്വവും നല്കി, അര്‍ഹരായവരെ വിസ്മരിക്കാതെ അതിജീവനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലൂടെ സുസ്ഥിര ജീവിതത്തിലേക്ക് നയിക്കുവാന്‍ പ്രാപ്തരാക്കാന്‍ അവസരം ലഭിച്ചതില്‍ സാമൂഹ്യസേവന സംഘടന എന്ന നിലയില്‍ അഭിമാനമുണ്ട്. ഈ മഹാമാരിയില്‍ നിന്നു സമൂഹത്തിന് സംരക്ഷണം നല്കി അവരെ തിരികെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റി മൂന്ന് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരിക്കുന്നത്:
ഉടനടി സഹായം, ബോധവത്ക്കരണ പരിപാടികള്‍, ദുരന്ത ലഘൂകരണ പരിപാടികള്‍ എന്നിങ്ങനെ.
ഉടനടി സഹായം ഫുഡ് കിറ്റ്: വ്യത്യസ്തമായ കഴിവുള്ളവര്‍, തൊഴിലില്ലാത്തവര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്കായി 8,000 ഭക്ഷ്യകിറ്റുകള്‍. ഇതിന് 32 ലക്ഷം രൂപ ചെലവഴിച്ചു.
കുക്ക്ഡ് ഫുഡ്: അതിഥിതൊഴിലാളികള്‍ക്കായി 2,000 പൊതി ഭക്ഷണം. ചെലവ് 12,000 രൂപ.
ഹാന്‍ഡ് സാനിറ്റേഷന്‍: വ്യത്യസ്തമായ കഴിവുള്ളവര്‍, തൊഴിലില്ലാത്തവര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്കായി 8,000 സാനിറ്റൈസറിന് ഒരു ലക്ഷം രൂപ.
മാസ്ക്, ഗ്ലൗസ്: 15,000 100000/ വ്യത്യസ്തമായ കഴിവുള്ളവര്‍, തൊഴിലില്ലാത്തവര്‍, സ്ത്രീകള്‍, കുട്ടികള്‍, യുവാക്കള്‍, കൊവിഡ് ബാധിതര്‍ എന്നിവര്‍ക്കായി 15,000 മാസ്ക്കുകളും കൈയുറകളും. ഒരു ലക്ഷം രൂപ ചെലവ്.
പി.പി.ഇ. കിറ്റ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് 100 പി.പി.ഇ കിറ്റിന് 50,000 രൂപ.
ക്വാറന്റൈന് സെന്റര്‍: കൊവിഡ് രോഗം സംശയിക്കുന്നവര്‍ക്കും സാധ്യതയുള്ളവര്‍ക്കുമായി നിഡ്സ് ഓഫീസ് ക്വാറന്റൈന് സെന്ററാക്കി.
കമ്യൂണിറ്റി കിച്ചണ്‍: തൊഴില്‍ നഷ്ടപ്പെട്ട് വരുമാനം നിലച്ചവര്‍ക്കായി 15 സാമൂഹിക അടുക്കളയ്ക്കായി എട്ടുലക്ഷം രൂപ.
ബോധവത്ക്കരണം
ആരോഗ്യമേഖലയിലെ ബോധവത്ക്കരണം: വോളന്റിയേഴ്സ്, സ്റ്റാഫ്, യുവജനങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്കായി ഒന്‍പത് പരിപാടികള്‍. പൊതുസമൂഹത്തിനായി 3,000 ലഘുലേഖകള്‍, പോസ്റ്റര്‍, ബാനര്‍ എന്നിവ വിതരണം ചെയ്തു. ഓണ്‍ലൈന്‍ ഓഡിയോ വീഡിയോ ബോധവത്ക്കരണവും നടത്തി.
ചെറുകിട കര്‍ഷകര്‍ക്കായി 50,000 രൂപ ചെലവില്‍ വിത്തും അന്നവും പ്രോഗ്രാം സംഘടിപ്പിച്ചു.
ഓണ്‍ലൈന്‍ ക്ലാസ്: 650 കുട്ടികള്‍ക്കായി സൗകര്യമൊരുക്കി.
ദുരന്ത ലഘൂകരണ പരിപാടികള്‍
നിഡ്സ് സമരിറ്റന്‍ ടാസ്ക്ഫോഴ്സ് രൂപവത്കരിച്ചു. ദുരന്തബാധിതരായ 230 കുടുംബങ്ങള്‍ക്ക് 13,80,000 രൂപ സാമ്പത്തിക സഹായം നല്കി. കൊവിഡ് ബാധിച്ച 250 കുടുംബങ്ങള്‍ക്ക് 1,000രൂപ വീതം നല്കി. സൈക്കോളജിക്കല്‍ കൗണ്‍സലിംഗ് സര്‍വീസിന് ഒരു ടീമിനെ നിയോഗിച്ചു.
ദുരന്തങ്ങളെ അഭിമുഖീകരിക്കുവാനും സമൂഹത്തെ തിരികെ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരുവാനും നിഡ്സ് ശാസ്ത്രീയവും കൃത്യതയുമുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തിയതിനാല്‍ കൊവിഡിന്റെ ആഘാതം ഒരു പരിധിവരെ പിടിച്ചുനിര്‍ത്തുവാന്‍ സാധിച്ചു. ഒത്തിരിയേറെ പ്രയാസങ്ങള്‍ക്കിടയിലും നിഡ്സിലൂടെ 57,63,500 രൂപയുടെ സഹായവും സേവനവും ജനങ്ങളിലേക്ക് എത്തിച്ചേര്‍ന്നു. സാമൂഹ്യ പ്രതിബദ്ധതയോടുകൂടി സമൂഹത്തിന്റെ നാഡീസ്പന്ദനം തൊട്ടറിഞ്ഞ് കൃത്യമായ മുന്നൊരുക്കത്തോടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ നെയ്യാറ്റിന്‍കര ഇന്റഗ്രല്‍ ഡവലപ്മെന്റ് സൊസൈറ്റിക്ക് സാധിക്കുന്നുവെന്നുള്ളത് അത്യന്തം ചാരിതാര്‍ത്ഥ്യജനകവും അഭിമാനകരവുമാണ്. ദീര്‍ഘവീക്ഷണത്തോടും നിശ്ചയദാര്‍ഢ്യത്തോടുമുള്ള എല്ലാ പ്രവര്‍ത്തനങ്ങളും മുന്നില്‍ നിന്നു നയിക്കുകയും സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രചോദനവും പ്രോത്സാഹനവും നല്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ പിതാവിനും രൂപതാ വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ മോണ്‍. ജി. ക്രിസ്തുദാസിനും നന്ദി പ്രകാശിപ്പിക്കുന്നു.
Related
Related Articles
ചന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു; അഭിമാന നേട്ടമായി ഐ എസ് ആര് ഒ
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് കുതിച്ചുയര്‍ന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നടന്നത്. നേരത്തെ ചന്ദ്രയാന്‍
ലോക്ഡൗണ്‍ ഇളവിലും ജാഗ്രത തുടരണം -കെ.കെ.ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് വരുത്തിയ സാഹചര്യത്തിലും എല്ലാവരും കൊവിഡ്-19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാവരും ആരോഗ്യവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
മരണ സംസ്കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം
വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന