Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ദുരന്തമുഖത്ത് സേവനം ചെയ്ത ക്രൈസ്തവ യുവാക്കളെ തഹസിൽദാർ അപമാനിച്ചു
പ്രളയദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനുവേണ്ടി വരാപ്പുഴ അതിരൂപതയുടെ വിവിധ സ്ഥാപനങ്ങളിൽ110 ക്യാമ്പുകൾ നടത്തുകയും സന്നദ്ധസേവകരുടെ സഹായത്തോടുകൂടി ജാതിമതഭേദമന്യേ ആളുകളെ ക്യാമ്പിൽ പാർപ്പിച്ച് സൗജന്യമായി ഭക്ഷണവും താമസവും നല്കി വരുകയാണ്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിലൂടെയാണ് ക്യാമ്പുകളിലേക്ക് സൗജന്യമായി ഭക്ഷണസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നത്. അഭ്യുദയകാംക്ഷികളിൽ നിന്നും ലഭിക്കുന്ന ഇത്തരത്തിലുള്ള സഹായങ്ങൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയിലൂടെ വിവിധവിവിധ സ്ഥലങ്ങളിലേക്ക് ആവശ്യാനുസരണം നൽകുന്നതിനായി സ്റ്റോക്ക് ചെയ്യുന്നതിനിടെ എറണാകുളം തഹസിൽദാർ ശ്രീമതി വൃന്ദയും എറണാകുളം വില്ലേജ് ഓഫീസറും 2458 ആളുകൾ താമസിക്കുന്ന പ്രധാനപ്പെട്ട ഒരു ക്യാമ്പ് നടക്കുന്ന സെൻറ് ആൽബർട്സ് കോളജിൽ എത്തുകയും നാനാജാതിമതസ്ഥർ താമസിക്കുന്ന ക്യാമ്പിനെ അപമാനിക്കുകയും ഇവിടെ വർഗീയ പ്രീണനമാണ് നടക്കുന്നത് എന്ന് ആരോപിക്കുകയും ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യമായ എത്തിക്കാനുള്ള ഭക്ഷണസാധനങ്ങൾ തടഞ്ഞു വെക്കുകയും ചെയ്തിരിന്നു. വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്നും തഹസിൽദാർക്കെതിരെ നടപടിയെടുക്കണമെന്നും വരാപ്പുഴ അതിരൂപത കേരള കാത്തലിക് യൂത്ത് മൂവ്മെൻറ് ആവശ്യപ്പെടുന്നു.
കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറിയും വരാപ്പുഴ അതിരൂപത പിആർഒ യുമായ അഡ്വക്കേറ്റ് ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അതിരൂപത കെസിവൈഎം പ്രസിഡൻറ് ജോസ് റാൽഫ്, സിജോയ് ആൻറണി, സൊനാൽ സ്റ്റിവെൻസൻ, സനൽ പാസ്കൽ, ആൻറണി ജൂഡി, മറ്റു കെസിവൈഎം നേതാക്കൾ എന്നിവർ സന്നിഹിതരായിരുന്നു.
Related
Related Articles
കടലിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്നം വസ്തുതയും ധാര്‍മ്മികതയും
മനുഷ്യന്റെ തിരക്കേറിയതും സുഖസൗകര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതുമായ ഉപഭോഗസംസ്ക്കാരം ലോകമെമ്പാടുമുള്ള ജനതയ്ക്കും അതിലുപരി പ്രകൃതിയ്ക്കും സമ്മാനിച്ച വലിയൊരു വിപത്താണ് പ്ലാസ്റ്റിക് മാലിന്യപ്രശ്നം. ആധുനിക ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഈ
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് 55,342 പേര്‍ക്ക് രോഗം, 706 മരണം
ന്യൂഡല്‍ഹി: ആശ്വാസമായി രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് മാസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ
സംസ്ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് കൊവിഡ്-19 ബാധിച്ച രോഗി മരിച്ചു. മാര്‍ച്ച് 13 നാണ് ഇദ്ദേഹത്തിന് രോഗലക്ഷണമുണ്ടായത്. പോത്തന്‍കോട് വാവരമ്പത്തുള്ള മുന്‍ എസ്ഐ അബ്ദുള്‍ അസീസാണ് (68) ഇന്നു