ദുരന്ത ലഘൂകരണ പരിശീലന പരിപാടി ആരംഭിച്ചു

ദുരന്ത ലഘൂകരണ പരിശീലന പരിപാടി ആരംഭിച്ചു

ആലപ്പുഴ: കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും എഫ്ഡിഎ യുടെയും സംയുക്ത സഹകരണത്തോടെ ആലപ്പുഴ രൂപതാ സൊസൈറ്റിയില്‍ സംഘടിപ്പിച്ച ദുരന്ത ലഘൂകരണ പരിശീലന പരിപാടി അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബിഷപ്
ഡോ. ജയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

കേരളം തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തങ്ങളോട് പൊരുതാന്‍ ജനങ്ങളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ 31 രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളില്‍ നിന്നുള്ള ഡിആര്‍ആര്‍ കോഡിനേറ്റര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ടാസ്‌ക് ഫോഴ്സ് ടീം അംഗങ്ങള്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിപാടി നവംബര്‍ 4 വരെ നടത്തും.ദുരന്ത മുന്നൊരുക്കം, ക്യാമ്പ് മാനേജ്മെന്റ്, പ്രഥമ ശ്രുശ്രൂഷ, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി 2 സെക്ഷനുകളിലായാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കാരിത്താസ് ഇന്ത്യ പ്രോഗ്രാം അസ്സോസിയേറ്റ് സിബി പൗലോസ,് കാരിത്താസ് ഇന്ത്യ, തീമാറ്റിക് അസോസിയേറ്റ് ആംസ്ട്രോങ്ങ് അലക്സാണ്ടര്‍, ആലപ്പുഴ രൂപത സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍, ആലപ്പുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റീഗോ രാജു, മോനിഷ മോഹന്‍ എന്നിവര്‍ സംസാരിച്ചു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

2021 സമ്മാനമായി ജീവനാദം നവവത്സര പതിപ്പ്

ജീവനാദത്തിന്റെ പതിനഞ്ചാംവാര്‍ഷീകത്തിന്റെ ഭാഗമായി നവവല്‍സരപ്പതിപ്പ് 2021 പുറത്തിറക്കി. ഇന്നലെ വരാപ്പുഴ അതിരൂപത മെത്രാസന മന്തിരത്തില്‍  നടന്ന പ്രകാശന ചടങ്ങില്‍ ആര്‍ച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ സംഗീത സംവിധായകൻ ജെറി

ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി

ഹൃദയത്തിലെ നല്ല നിക്ഷേപം: ആണ്ടുവട്ടത്തിലെ എട്ടാം ഞായർ

ആണ്ടുവട്ടത്തിലെ എട്ടാം ഞായർ വിചിന്തനം :- ഹൃദയത്തിലെ നല്ല നിക്ഷേപം (ലൂക്കാ 6 : 39 – 45) “നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്നു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*