ദുരിതം ഒഴിയാതെ ചെല്ലാനം

കൊച്ചി: കടലാക്രമണത്തിന്റെ ശക്തി കുറഞ്ഞെങ്കിലും ദുരിതമൊഴിയാതെ ചെല്ലാനത്തെ വീടുകള്‍. കടല്‍ അല്പം ശാന്തമാണെങ്കിലും വെള്ളം കയറിയ വീടുകളില്‍ താമസിക്കാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടിലാണ് ജനങ്ങള്‍. ആയിരത്തോളം വീടുകളിലുള്ളവരാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ചെല്ലാനം മേഖലയില്‍ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. അറുന്നൂറോളം വീടുകള്‍ക്ക് ഇതുവരെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ പലതും ഉപ്പുവെള്ളം കയറി നശിച്ചു. രണ്ടാഴ്ച മുമ്പാണ് പ്രദേശത്ത് കടല്‍ക്ഷോഭം ആരംഭിച്ചത്. ചെല്ലാനം സെന്റ് മേരീസ് ഹൈസ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ആരും ഇതുവരെ എത്തിയിട്ടില്ല.
കളക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള ചെല്ലാനം പഞ്ചായത്ത് സെക്രട്ടറിയുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. ചെല്ലാനം മേഖലയിലെ ബസാര്‍ ഏരിയ, വേളാങ്കണ്ണി, കമ്പനിപ്പടി എന്നീ ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിട്ടുള്ളത്. ഈ സ്ഥലങ്ങളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. ജലസേചനവകുപ്പിന്റെ നേതൃത്വത്തിലാണ് ബാഗുകള്‍ സ്ഥാപിക്കുന്നത്. അടിയന്തരമായി സ്ഥാപിക്കുന്ന ജിയോബാഗുകള്‍ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരുവര്‍ഷം മാത്രം നിലനില്ക്കുന്നവയാണ്. അതിനാല്‍ കടല്‍ഭിത്തി ബലപ്പെടുത്തി പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഫോര്‍ട്ടുകൊച്ചി കടപ്പുറം പൂര്‍ണമായി കടലെടുത്ത സ്ഥിതിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തിരമാലകള്‍ സൗത്ത് കടപ്പുറമാകെ കവര്‍ന്നിരുന്നു. ചീനവലകളുടെ ഭാഗത്തും തിരമാലകള്‍ ശക്തമായി അടിച്ചുകയറി. കടലാക്രമണം രൂക്ഷമായതിനാല്‍ സഞ്ചാരികള്‍ക്ക് കടലില്‍ ഇറങ്ങുന്നതടക്കമുള്ള നിയന്ത്രണം തുടരും.
Related
Related Articles
ഉള്‍ക്കാമ്പും ദാര്‍ശനിക ലാവണ്യവും – ബോണി തോമസ്
ഇന്ത്യ സ്വതന്ത്ര്യമാകുന്നതിന് ഒരു കൊല്ലം മുമ്പ് എറണാകുളം കായലിലെ മുളവുകാട് ദ്വീപിലെ പോഞ്ഞിക്കരയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മുമ്പില്‍ ഒരു ദിവസം രാവിലെ വിശ്വാസികള്‍ തടിച്ചുകൂടി. അവര്‍
കൊച്ചി രൂപത മതാധ്യാപക കണ്വെന്ഷന് നടത്തി
കൊച്ചി: കൊച്ചി രൂപത മതബോധന അധ്യാപക കണ്വെന്ഷന് ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്റില്‍ നടന്നു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെയും, രൂപതാ തലത്തിലും, സംസ്ഥാനതലത്തിലും സ്കോളര്‍ഷിപ് ലഭിച്ചവരെയും
ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ പ്രമേയം
സിനിമാ സംവിധായകനും എഴുത്തുകാരനുമായ അനുരാഗ് കശ്യപ് യൂറോപ്പിലിരുന്നുകൊണ്ട്, ഇന്ത്യയുടെ വര്‍ത്തമാന രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി നിരന്തരമായ വര്ത്തമാനത്തിലേര്പ്പെടുകയാണ്. ഒരാഴ്ചമുന്പ് എന്‍ഡി ടിവിക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ