ദുരിതത്തിൽ അകപ്പെട്ട വർക്ക് നഷ്ടപരിഹാരം ലഭിക്കാൻ
ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സർക്കാരിൽ സമർപ്പിക്കേണ്ട പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയുടെ പൊതുവായ അപേക്ഷാ ഫോറം ആണ് ഇതോടൊപ്പം ചേർത്തിട്ടുള്ളത്. അപേക്ഷാ ഫോറം കൃത്യമായി പൂരിപ്പിച്ച് അപേക്ഷ നൽകണം. (ഫോറം ലഭ്യമായില്ലെങ്കിൽ അതിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ എല്ലാം പൂർണമായി വെള്ളപ്പേപ്പറിൽ എഴുതി നൽകിയാലും മതി. അത് ഇപ്പോൾ തന്നെ നൽകണമെന്നില്ല സാവധാനം നൽകിയാൽ മതി). റേഷൻ കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ, ബാങ്ക് പാസ് ബുക്ക്, എന്നിവയുടെ പകർപ്പുകൾ, സംഭവം നടന്ന സ്ഥലത്തിൻറെ ഫോട്ടോയോടൊപ്പം നൽകണം. അസ്സൽ രേഖകൾ വില്ലേജ് ഓഫീസിൽ കാണിക്കണം. (ഇപ്പോൾ സംഭവിച്ചിരിക്കുന്ന പ്രളയക്കെടുതിയെ സംബന്ധിച്ച് എന്താണ് നഷ്ടപരിഹാരമായി നല്കുക എന്നുള്ളത് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അത്തരം പ്രഖ്യാപനം വരുന്ന മുറയ്ക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക)
Related
Related Articles
ആർച്ച് ബിഷപ്പിന് പിന്തുണ ജോർജ് ഫിലിപ്പിൻറെ ബുള്ളറ്റും ലേലത്തിന്
മെത്രാപ്പോലീത്തയുടെ മാതൃക സ്വീകരിച്ച് പൊന്നോമന ബുള്ളറ്റിനെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിൽക്കാൻ തയ്യാറായി എറണാകുളം സ്വദേശി മുടവത്തിൽ ജോർജ്ജ് ഫിലിപ്പ്. കഴിഞ്ഞദിവസം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ
ജോസഫ് കുരീത്തറ പിതാവിന്റെ അപൂർവ്വ ചിത്രങ്ങൾ
കൊച്ചി രൂപതയെ 24 വർഷം നയിച്ച കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ മെത്രാനായ ബിഷപ്പ് ജോസഫ് കുരീ ത്തറയുടെ ഇരുപത്തി രണ്ടാം ചരമവാർഷികമാണിന്ന്. കൊച്ചി രൂപതയെ പടുത്തുയർത്തിയ
കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു