ദുരിതാശ്വാസസഹായവുമായി കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവക

ദുരിതാശ്വാസസഹായവുമായി കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവക

കോഴിക്കോട്: പ്രളയദുരിതബാധിത മേഖലകളില്‍ സഹായം എത്തിക്കുവാന്‍ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ച് കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ഇടവക. സാമൂഹിക ശുശ്രൂഷാസമിതിയുടെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ അവശ്യസാധന സമാഹരണ കൗണ്ടര്‍ ആരംഭിച്ചു. വിവിധ പ്രദേശങ്ങളില്‍ ഇതിനോടകം സഹായം എത്തിച്ചിട്ടുണ്ട്. വെള്ളംകയറിയ ഭവനങ്ങളും സ്ഥാപനങ്ങളും സന്ന്യസ്തര്‍, അള്‍ത്താരബാലകര്‍, സിഎല്‍സി, യുവജനങ്ങള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ വൃത്തിയാക്കി.
ദുരിതമേഖലയെ സഹായിക്കുവാന്‍ സ്‌കിപ് എ മീല്‍ എന്ന പദ്ധതി സിഎല്‍സി ആരംഭിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമായി വാഹനസൗകര്യം ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും താല്‍ക്കാലിക താമസസൗകര്യവും പള്ളിയങ്കണത്തില്‍ ഒരുക്കി. ദുരിതമനുഭവിക്കുന്നവര്‍ക്കായി ദിവ്യകാരുണ്യ തിരുസന്നിധിയില്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു.


Related Articles

മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി സുഗതകുമാരി അന്തരിച്ചു

കേരളത്തിന്റെ സാഹിത്യ-സാമൂഹിക രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ മലയാളികളുടെ പ്രിയപ്പെട്ട കവിയത്രി വിടവാങ്ങി. കോവിഡ് രോഗബാധയെതുടര്‍ന്നാണ് മരണം. ആരോഗ്യസ്ഥിതി മേശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. സാമൂഹിക- പരിസ്ഥിതി സുസ്ഥിരതയെ സംരക്ഷിക്കാന്‍

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്

സൗദി രാജകുടുംബത്തിലെ 150 പേര്‍ക്ക് കൊവിഡ്

റിയാദ് : റിയാദ് ഗവര്‍ണര്‍ ഉള്‍പ്പെടെ സൗദി അറേബ്യയിലെ അല്‍ സൗദ് രാജകുടുംബത്തിലെ 150 അംഗങ്ങള്‍ക്ക് കൊറോണവൈറസ് പിടിപെട്ടതായി റിപ്പോര്‍ട്ട്. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്തര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*