ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ധനശേഖരണാർത്ഥം വരാപ്പുഴ ആർച്ച്ബിഷപ്പ് തൻറെ വാഹനം ലേലം ചെയ്യുന്നു

പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവർക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളിൽ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൻറെ ഒന്നരവർഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാർ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആർച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറിൽ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു. അതിരൂപതയിൽ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികൾക്കായി വകയിരുത്തണം എന്നും കഴിഞ്ഞദിവസം പള്ളികളിൽ ആർച്ച് ബിഷപ്പ് തന്നെ പുറത്തിറക്കിയ ഇടയലേഖനം വായിച്ചിരുന്നു.
ഇന്നോവ കാർ ലേലം ചെയ്തു
അതിൽ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിർമ്മാണ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഒഎൽഎക്സ് ആപ്ലിക്കേഷനിൽ കാറിൻറെ വിശദ വിവരങ്ങൾ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാർ എറണാകുളം മറൈൻ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആർച്ച് ബിഷപ്പ് ഹൗസിൽ ഇന്ന് (3.9 18) മുതൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 വരെയുള്ള സമയങ്ങളിൽ ലഭ്യമായിരിക്കും. വിശദവിവരങ്ങൾക്ക് അതിരൂപത ഫിനാൻസ് അഡ്മിനിസ്ട്രേറ്ററെ സമീപിക്കാവുന്നതാണ്.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*