ദുരിതാശ്വാസ ധനത്തിൽ നിന്നും ബാങ്കുകൾ മിനിമം ബാലൻസ് പിഴ പിടിക്കരുത്: കളക്ടർ

ദുരിതാശ്വാസ ധനത്തിൽ നിന്നും ബാങ്കുകൾ മിനിമം ബാലൻസ് പിഴ പിടിക്കരുത്: കളക്ടർ

ദുരന്തത്തിനിരയായവര്‍ക്കുള്ള സഹായധന വിതരണത്തില്‍ വീഴ്ച വരുത്തുന്ന ബാങ്കുദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റടക്കമുള്ള അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള. ദുരന്തനിവാരണനിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കെതിരെയുള്ള നടപടി. ജില്ലാ ഭരണകൂടത്തില്‍ നിന്നും കൈമാറുന്ന തുക അന്നേ ദിവസം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കണം. ഇതില്‍ താമസം വരുത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. സര്‍ക്കാര്‍ സഹായധനമായി കൈമാറുന്ന പതിനായിരം രൂപ മുഴുവനായും ഗുണഭോക്താവിന് കൈമാറണം. ഗുണഭോക്താവ് ബാങ്കിനു നല്‌കേണ്ട മറ്റു കുടിശ്ശികകളോ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ നല്‌കേണ്ട പിഴയോ ഈ തുകയില്‍ നിന്ന് കുറയ്ക്കരുതെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*