ദൃശ്യവിസ്മയം ഒരുക്കി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍

എറണാകുളം: കളമശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ‘ആകാശം’ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറി. അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുകയായിരുന്നു. കോളജ് ക്യാമ്പസില്‍ ഏഴു വേദികളിലായി നടന്ന മെഗാ കലാ മാമാങ്കത്തിന്റെ ഉദ്ഘാടനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
ഏഴു വേദികളിലായി നടന്ന കലാമാമാങ്കത്തില്‍ ഏകദേശം 700 വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ഡോ. എ. പി. ജെ അബ്ദുല്‍ കലാം, തോമസ് ആല്‍വ എഡിസണ്, മലാല യൂസഫ്സായി, കൈലാഷ് സത്യാര്‍ത്ഥി, ദശരഥ് മാഞ്ചി തുടങ്ങി ചരിത്രത്തിലെയും വര്‍ത്തമാന കാലത്തേയും ഏഴ് മഹദ്വ്യക്തിത്വങ്ങളുടെ ജീവിതകഥ കലാമാമാങ്കത്തില്‍ ശബ്ദവെളിച്ചങ്ങളുടെ അതിമനോഹര സന്നിവേശത്തിലൂടെ ഇതള്‍വിരിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരുമടക്കം അയ്യായിരത്തിലേറെപേര് കലാമാമാങ്കത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ കോളജിലെ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കെ. എഫ് ഫര്ഹീന് ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റിനുള്ള സ്വര്‍ണപ്പതക്കം നേടി. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് കുര്യന് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ മാനേജര്‍ ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് സ്വാഗതം ആശംസിച്ചു.
Related
Related Articles
സ്നേഹ ഭവനങ്ങള്‍ ഒരുക്കി പ്രൊവിഡന്‍സ്
കോഴിക്കോട്: ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന അപ്പസ്തോലിക്ക് കാര്‍മല്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സ്കൂള്‍ സോഷ്യല്‍
വാരിക്കുഴിയിലെ കൊലപാതകത്തിൻറെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു
വാരിക്കുഴിയിലെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രം ഫാ വിൻസൻറ് കൊമ്പന. ചിത്രത്തിലെ നായകനായ വൈദികൻറെ കഥാപാത്രം അവതരിപ്പിക്കുന്നത് പുതുമുഖ നടൻ അമിത് ചക്കാലക്കലാണ്. അരയംതുരുത്ത്
രൂപതാതലത്തിലുള്ള യുവജന ദിനാചരണം ക്രിസ്തുരാജ മഹോത്സവത്തില്‍
നവംബര്‍ 22-ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഖ്യാപനം. ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോള്‍