ദേവസഹായം: ഇക്കാലത്തിനു വേണ്ടുന്ന വിശുദ്ധന്‍

വിശുദ്ധരെ വണങ്ങുന്നതില്‍ കത്തോലിക്കാ സഭ മൂന്നു ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്: അവരുടെ പുണ്യജീവിതമാതൃക, പുണ്യവാന്മാരുമായുള്ള ഐക്യം, അവരുടെ മാധ്യസ്ഥ്യസഹായം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഈ പ്രമാണവാക്യത്തില്‍ വിശുദ്ധരുടെ സുകൃതജീവിതത്തിനാണ് പ്രാമുഖ്യം. ദേവസഹായത്തെ തിരുസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍, ഏറ്റം പ്രസക്തമായചോദ്യം ഇതാകും: ഇക്കാലത്തിന് അനുയുക്തമായ എന്തുസുകൃതമാണ് ഈ വിശുദ്ധനില്‍ കാണാനാവുന്നത്?ഇന്നും ലോകമെമ്പാടും രക്തസാക്ഷിത്വം നിലനില്ക്കുന്നു എന്നത് നമ്മെസഭയുടെ ആദിമകാലഘട്ടവുമായി, സഭയുടെ സമ്പൂര്‍ണ ചരിത്രവുമായിത്തന്നെ ബന്ധിപ്പിക്കുന്നു. വേദസാക്ഷികളുടെ ചോരയാണ് ക്രിസ്തുമതത്തിന്റെ വിത്ത് എന്ന തെര്‍ത്തുല്യന്റെ പ്രമാണവചനം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു: ”ആദ്യ സഹസ്രാബ്ദത്തിലെ സഭയുടെ പിറവി രക്തസാക്ഷികളുടെ രക്തത്തില്‍ നിന്നാണ്.” ഓരോ രക്തസാക്ഷിക്കും സവിശേഷമായൊരു ദൗത്യം സഭയില്‍ നിര്‍വഹിക്കാനുണ്ട്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തില്‍ എന്തു സന്ദേശമാണ് നമുക്ക് ഗ്രഹിക്കാനാകുന്നത്?

”എന്റെ ജീവിതം എന്റെ സന്ദേശമാണ്” എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് ഓരോ പുണ്യാത്മാവിന്റെയും ജീവിതസന്ദേശത്തില്‍ തെളിഞ്ഞുകാണുന്നത്. താന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടത്, എന്തു സുകൃതമാണ് ജീവിച്ചത്, എന്തു ത്യാഗമാണ് അനുഷ്ഠിച്ചത്, എന്തിനുവേണ്ടിയാണ് മരിച്ചത് – ഇതില്‍ നിന്നാണ് ആ സന്ദേശം പ്രത്യക്ഷമാകുന്നത്. ഇതില്‍ ആധ്യാത്മികതയുണ്ട്. യഥാര്‍ഥ ജീവിതസാഹചര്യങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എങ്ങനെ നമ്മുടെ ജീവിതത്തെ നിര്‍വചിക്കുന്നു എന്നതാണ് ആധ്യാത്മികതയുടെ കാതല്‍. നമ്മുടെ അന്തിമലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്വജീവിതം എങ്ങനെ പരുവപ്പെടുത്തുന്നു എന്നാണ് നോക്കേണ്ടത്. ദേവസഹായം തന്റെ കാലഘട്ടത്തോടു പ്രതികരിച്ചതിലെ ആധ്യാത്മികത എന്തായിരുന്നു? ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുവേണം ദേവസഹായത്തിന്റെ ആധ്യാത്മിക സന്ദേശത്തെ അപഗ്രഥിക്കാന്‍.

ക്രൈസ്തവവിശ്വാസവും യുക്തിയും
ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ 2012 വിശ്വാസത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ദേവസഹായത്തിന്റെ നാമകരണത്തിനായി രൂപതാതലത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ നടത്തിയ കാനോനിക, ചരിത്ര പഠനങ്ങളുടെയും പരിശോധനകളുടെയും ആധികാരിക രേഖകള്‍ അടങ്ങുന്ന ‘പൊസിസിയോ’ വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിനു സമര്‍പ്പിക്കുന്നതിനു മുമ്പായി, 2011 ജൂണ്‍ 10-ന് തന്റെ ആദ്‌ലീമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസ്, ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം 2012-ല്‍ വിശ്വാസത്തിന്റെ വര്‍ഷത്തില്‍ തന്നെ നടത്തണമെന്ന് ബെനഡിക്റ്റ് പാപ്പായോട് അപേക്ഷിക്കുകയുണ്ടായി.

പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി 2012 ഡിസംബറില്‍ നാഗര്‍കോവിലില്‍ എത്തിയ, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് ആയിരുന്ന കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന തിരുകര്‍മവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”വാഴ്ത്തപ്പെട്ട ലാസറസ് ദേവസഹായത്തിന്റെ ജീവിതത്തില്‍ നിന്ന് ഇന്ത്യയിലെയും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ക്ക് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. വിശ്വാസസ്ഥൈര്യത്തിന്റെയും സുവിശേഷസാക്ഷ്യത്തില്‍ സ്ഥിരോത്സാഹത്തിന്റെയും മാതൃകയാണ് ഈ വാഴ്ത്തപ്പെട്ടവന്‍.”

ക്യാപ്റ്റന്‍ ഡിലനോയിയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കേട്ട കാര്യങ്ങളൊക്കെയും യുക്തിസഹമാണെന്ന് പ്രാഥമികമായി ദേവസഹായത്തിനു ബോധ്യപ്പെട്ടതായി നമുക്കു മനസ്സിലാക്കാം. അത് ‘അന്ധമായ’ വിശ്വാസമായിരുന്നി
ല്ല. ക്രൈസ്തവ വിശ്വാസം മാനവയുക്തിക്ക് യോജിച്ചതാണെന്ന് നീലകണ്ഠന്‍ സന്തോഷപൂര്‍വം
കണ്ടെത്തി. ബൈബിളിലെ ദൈവത്തിന്റെ നടപടികളില്‍ യുക്തിയുണ്ടെന്ന് പിന്നീട് തന്നെ പീഡിപ്പിച്ചവരോടും തന്റെ വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്തവരോടും ദേവസഹായം തര്‍ക്കിക്കുമ്പോഴൊക്കെ പറയുന്നുണ്ട്. തന്നെ വിമര്‍ശിക്കുന്നവരുടെഅന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ശക്തിയുക്തം എതിര്‍ക്കാന്‍ ഇത് അദ്ദേഹത്തിനു ധൈര്യം നല്കി. ഈ ആവേശം ബ്രാഹ്മണരുടെയും മറ്റും ശത്രുതയും വെറുപ്പും വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് ദേവസഹായത്തിന് മാമ്മോദീസ നല്കിയ ഇറ്റലിക്കാരനായ ജസ്യുറ്റ് മിഷനറി യൊവാന്നി ബത്തിസ്ത ബുട്ടാരി എഴുതുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലെ യുക്തിക്ക്, വിശുദ്ധ തോമസ് അക്വിനാസും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായും പറയുന്നതുപോലെ, തന്റെ ക്രൈസ്തവജീവിതത്തിലും രക്തസാക്ഷിത്വത്തിലും ദേവസഹായം സാക്ഷ്യം വഹിച്ചു.

എല്ലാവിധ അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിലെ യുക്തിയും യേശുക്രിസ്തുവിലുള്ള ഗാഢവിശ്വാസവും ദേവസഹായത്തെ പ്രേരിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ ഈ ആധുനിക കാലഘട്ടത്തിലും വിദ്യാസമ്പന്നരെന്നു പറയുന്ന ആളുകള്‍ക്കിടയില്‍ ജ്യോതിഷം, സംഖ്യാശാസ്ത്രം, ദുര്‍മ്മന്ത്രവാദം, സാത്താന്‍സേവ, വാസ്തു തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പണ്ടെങ്ങുമില്ലാത്തവണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. നമ്മുടെ മതബോധനത്തിലെ പോരായ്മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നീലകണ്ഠന്റെ മതബോധനം ഏതാനും ദിവസത്തേക്കായിരുന്നില്ല; അത് ഒന്‍പതു മാസം നീണ്ടു. നാളെ ക്രൈസ്തവ സമൂഹത്തെ നയിക്കേണ്ട ഇന്നത്തെ യുവാക്കള്‍ക്ക് ലഭിക്കുന്ന മതബോധനത്തിന്റെ സ്ഥിതിയെന്താണെന്ന് നമ്മള്‍ പരിശോധിക്കണം.

അല്മായ പ്രേഷിതത്വത്തിന്റെ പങ്ക് ദേവസഹായത്തിന്റെ വിശ്വാസജീവിതത്തിലും രക്തസാക്ഷിത്വത്തിലും നാമകരണ നടപടികളിലുമൊക്കെത്തന്നെ അല്മായ പങ്കാളിത്തം ശ്രദ്ധേയമാണ്. നീലകണ്ഠപിള്ളയ്ക്ക് ക്രിസ്തുമതം പരിചയപ്പെടുത്തികൊടുക്കുന്നത് കത്തോലിക്കാ അല്മായരാണ്. കത്തോലിക്കാ അല്മായനായ യുസ്താക്കിയുസ് ബെനഡിക്റ്റ് ഡിലനോയിയാണ് നീലകണ്ഠന്റെ ആത്മാവില്‍ വിശ്വാസത്തിന്റെ വിത്തുപാകിയത്. ജ്ഞാനപ്രകാശം പിള്ള എന്ന അല്മായ ഉപദേശിയാണ് അദ്ദേഹത്തിന് മതബോധനം നല്കിയത്. കത്തോലിക്കാ അല്മായന്‍ എന്ന നിലയില്‍ ദേവസഹായം ഏറെ തീക്ഷ്ണതയുള്ള പ്രേഷിതനായിരുന്നു. തന്റെ രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹം കൂടുതല്‍ കാര്യക്ഷമതയുള്ള, വിജയശ്രീലാളിതനായ പ്രേഷിതനായി മാറി. ഒരുവേള വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുമായി താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് അല്മായ പ്രേഷിതത്വത്തിന് എത്ര കാര്യക്ഷമമാകാന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് ദേവസഹായത്തിന്റേത്.

അല്മായര്‍ സഭയുടെ ഭാഗം മാത്രമല്ല, അവര്‍ സഭതന്നെയാണ്. അല്മായര്‍ ‘ജനതകളോടുള്ള സുവിശേഷപ്രഘോഷണം’ നടത്തുന്നു എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. കാരണം, സഭ പ്രകൃത്യാതന്നെ ഈ ഭൂമിയില്‍ പ്രേഷിതയാണ്. സുവിശേഷവത്കരണം എന്നത് പാര്‍ശ്വങ്ങളില്‍ നടക്കുന്നതല്ല, അത് സഭയുടെ ഹൃദന്തത്തിലുള്ളതാണ്. പ്രേഷിതപ്രവര്‍ത്തനം പോലെ അല്മായ ജീവിതവും സഭയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌നാപനത്തിന്റെ പ്രാഥമിക കൂദാശയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വഴി അല്മായര്‍ സഭയുടെ പൂര്‍ണ അംഗങ്ങളായി മാറുന്നു. പ്രതിജ്ഞാബദ്ധരായ അല്മായരുടെ പൂര്‍ണപങ്കാളിത്തമില്ലാതെ സഭയുടെ സുവിശേഷവത്കരണ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാനാവില്ല.

ഭാരതസഭ വിശുദ്ധപദത്തിന് നാമനിര്‍ദേശം ചെയ്ത ആദ്യത്തെ അല്മായനാണ് ദേവസഹായം. മാതൃരാജ്യത്ത് രക്തസാക്ഷിത്വം വരിച്ച തദ്ദേശീയനായ അല്മായന്‍ എന്ന നിലയ്ക്ക് സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ അല്മായ പങ്കാളിത്തത്തിന്റെ മാതൃക കൂടിയാണ് ദേവസഹായം. ഭാരതസഭ പൊതുവെയും ഭാരതത്തിലെ ക്രൈസ്തവ അല്മായര്‍ പ്രത്യേകിച്ചും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കാലത്തെക്കാള്‍ കൂടുതലായി ഇന്ന് ദേവസഹായത്തിന്റെ പ്രസക്തി കൂടുതല്‍ തെളിഞ്ഞുകാണാവുന്നതാണ്. ഒഡീഷയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി 2008-ല്‍ കൊല്ലപ്പെട്ട 120 ക്രൈസ്തവരില്‍ രണ്ടു വൈദികരും ഒരു സന്ന്യസ്തയും ഒഴികെ മറ്റെല്ലാവരും അല്മായരായിരുന്നു. ആയിരകണക്കിനാളുകള്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു, ആയിരകണക്കിനാളുകള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയായിരുന്നു. അവരെല്ലാം ക്രിസ്തുവില്‍ വിശ്വസിച്ചു എന്നതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ആയിരത്തിലേറെ അക്രമസംഭവങ്ങളുണ്ടായി. ഇന്ത്യയില്‍ ഇന്ന് ക്രൈസ്തവര്‍ക്കും ക്രൈസ്തവ വിശ്വാസത്തിനുമെതിരേ ‘വിദ്വേഷത്തിന്റെ ഒരു ഇടനാഴി’ കാണാനാകും. അല്മായന്‍ എന്ന നിലയ്ക്കും, അല്മായ പ്രേഷിതന്‍ എന്ന നിലയ്ക്കും ദേവസഹായത്തിന്റെ ഉത്തമ ജീവിതമാതൃകയും ധീരരക്തസാക്ഷിത്വവും ഇന്ത്യയിലെ സഭയ്ക്കും സാര്‍വത്രിക സഭയ്ക്കും ഒരു സന്ദേശമാണ്.

പീഡാസഹനത്തിലും കാരുണ്യശുശ്രൂഷ

മൂന്നു വര്‍ഷം നീണ്ട അതിതീവ്രമായ പീഡാസഹനത്തിനിടയില്‍ ദേവസഹായം ചുറ്റുമുള്ളവരില്‍ നിന്ന്, അതില്‍ ഭടന്മാരും ആരാച്ചാരും ഉള്‍പ്പെടും – നേടിയ ആദരം അസാധാരണമായിരുന്നു. സഹനത്തിന്റെയും വേദനയുടെയും അപമാനത്തിന്റെയും മൂര്‍ധന്യത്തിലും മറ്റുള്ളവരോട് കാരുണ്യം കാണിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമായിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കൊലക്കളത്തിലെത്തിയപ്പോള്‍, അന്തിമ കല്പന കിട്ടാത്തതിനാല്‍ ആരാച്ചാര്‍ നടപടികള്‍ വൈകിക്കുകയായിരുന്നു. മരിക്കാന്‍ സന്നദ്ധനായി നില്ക്കുമ്പോഴും ദേവസഹായം തന്നെ ബന്ധിച്ചുകൊണ്ടുവന്ന ഭടന്മാരെക്കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്. അദ്ദേഹം ആരാച്ചാരോടു പറഞ്ഞു: ”നേരം ഇത്ര വൈകി, സൂര്യന്‍ മലകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നു. ഇനി ഈ ഭടന്മാരെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. അവര്‍ക്ക് വിശക്കുന്നുണ്ടാകും. ഞാന്‍ എന്റെ ദൈവത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായി ഇവിടെത്തന്നെ നില്ക്കാം. അങ്ങയുടെ സൗകര്യം പോലെ ശിക്ഷ നടപ്പാക്കാം.”

പെരുവിളയില്‍ തടങ്കലില്‍ കഴിയുമ്പോള്‍ പതിവായി നല്കാറുള്ള അല്പാഹാരം പോലും നല്കാതെ അദ്ദേഹത്തെ പട്ടിണിക്കിട്ടുകൊല്ലാന്‍ നീക്കമുണ്ടായി. ജനങ്ങള്‍, വിശേഷിച്ച് ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍, വിവരം അറിഞ്ഞ്
വേണ്ടുവോളം ഭക്ഷണസാധനങ്ങളുമായി എത്തിച്ചേര്‍ന്നു. ദേവസഹായമാകട്ടെ തനിക്കായി അവര്‍ കൊണ്ടുവന്ന ഭക്ഷണം ആരാച്ചാര്‍ക്കും ഭടന്മാര്‍ക്കും പങ്കിട്ടുനല്കി. പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നടുവിലായാലും സ്‌നേഹത്തെ തോല്പിക്കാന്‍ മറ്റൊന്നിനും കഴിയുകയില്ല. സ്‌നേഹവും ക്ഷമയും പരസ്പരധാരണയും യഥാര്‍ഥമായ, ആഴമുള്ള സംവാദവും സാധ്യമാക്കും. നമ്മുടെ കാലത്തെ ഏറെ ഹൃദയസ്പര്‍ശിയായ രണ്ട് ദൃഷ്ടാന്തങ്ങള്‍, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്നെ വധിക്കാന്‍ ശ്രമിച്ചയാളെ നേരിട്ടുകണ്ട് മാപ്പുനല്കാന്‍ അയാളുടെ തടവറയിലേക്കു ചെന്നതും, ഒഡീഷയില്‍ ഓസ്‌ട്രേലിയക്കാരനായ മിഷനറി ഡോ. ഗ്രഹം സ്റ്റെയ്ന്‍സിനെയും തങ്ങളുടെ രണ്ട് ആണ്‍മക്കളെയും ചുട്ടുകൊന്നവര്‍ക്ക് വിധവയായ ഗ്ലാഡിസ് മാപ്പുനല്കിയതുമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹിന്ദുതീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനീസഭാംഗമായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍ അവളുടെ ഘാതകന് മാപ്പുനല്കുകയും അതിനെ തുടര്‍ന്ന് അയാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തതു നാം കണ്ടു.

യഥാര്‍ഥ വിശ്വാസത്തിന്റെ അനിവാര്യഘടകം സ്‌നേഹമാകയാല്‍, രക്തസാക്ഷിത്വത്തിന്റെ മുഖ്യപ്രേരകഘടകമായും സ്‌നേഹം നിര്‍വചിക്കപ്പെടുന്നു. തന്റെ സ്‌നേഹത്തെ പ്രതി കൂടുതല്‍ വേദന സഹിക്കാനുള്ള അര്‍ഹത തനിക്കുണ്ടാകണമെന്നാണ് രക്തസാക്ഷിത്വത്തിന്റെ കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ഥിക്കുമ്പോള്‍ ദേവസഹായം അപേക്ഷിച്ചുകൊണ്ടിരുന്നത്. അറസ്റ്റിലായ ഉടന്‍ കുലീനവംശജന്റെ സ്ഥാനവസ്ത്രം അഴിച്ചുമാറ്റി രാജകൊട്ടാരത്തിലെ പദവിയില്‍ നിന്ന് ദേവസഹായത്തെ നീക്കം ചെയ്തു. പൗലോസ് അപ്പസ്‌തോലനെപ്പോലെ അദ്ദേഹത്തിനു പറയാന്‍ കഴിഞ്ഞു, ”എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്” (ഫിലിപ്പി. 3: 7-8).

സ്‌നേഹത്തെപ്രതി ആത്മത്യാഗം

പീഡനകാലത്ത് അവര്‍ ദേവസഹായത്തെ ഗ്രാമങ്ങള്‍തോറും, പട്ടണങ്ങള്‍തോറും വലിച്ചിഴച്ചുകൊണ്ടുപോയി. ഈ അപമാനത്തെക്കാള്‍ ഭേദം മരിക്കുന്നതാണെന്നു തോന്നിക്കുന്ന മട്ടില്‍ അത്രമേല്‍ ഹീനമായി അവര്‍ അദ്ദേഹത്തെ നിന്ദിച്ചു. എന്നാല്‍ ക്രൂശിതനായ തന്റെ നാഥനുമായി വേര്‍പിരിയാനാവാത്തവണ്ണം അതിഗാഢമായ സ്‌നേഹത്തിലായിരുന്നു ദേവസഹായം. അനുദിന പ്രാര്‍ഥനകളും പ്രായശ്ചിത്തപ്രകരണങ്ങളും വെള്ളിയാഴ്ചതോറും ക്രൂശിതനായ നാഥനെപ്രതിയും ശനിയാഴ്ച വ്യാകുലമാതാവിനപ്രതിയും അനുഷ്ഠിച്ചുവന്ന ഉപവാസവും ഈ സ്‌നേഹത്തിന്റെ അടയാളങ്ങളായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചു നിത്യവും നടത്തിവന്ന ധ്യാനവും വായനകളും കൊണ്ട് അദ്ദേഹത്തിന്റെ ഈ സ്‌നേഹം വര്‍ധിച്ചുകൊണ്ടിരുന്നു.

”ഓ, എത്ര ദാരുണമായ ദണ്ഡനമാണ് എന്റെ രക്ഷകനായ കര്‍ത്താവ് എനിക്കുവേണ്ടി സഹിച്ചത്! അവന്റെ ദാസനായ ഞാന്‍, അവന്റെ അടിമ, ഇത്ര വലിയ സ്‌നേഹത്തിനു പകരമായി എന്താണ് എനിക്കു നല്കാന്‍ കഴിയുക!” സ്‌നേഹാ
ഗ്നിയില്‍ ജ്വലിച്ചുകൊണ്ട് അവന്‍ തുടരുകയാണ്, ക്രിസ്തുവിനും വിശ്വാസത്തിനും വേണ്ടി സഹനങ്ങള്‍ ഏറ്റുവാങ്ങുക എന്നതിനെക്കാള്‍ കൂടുതല്‍ സന്തോഷകരമായി തനിക്കൊന്നുംതന്നെ സംഭവിക്കാനില്ല.

വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ നാത്സി തടങ്കല്‍പാളയത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കുടുംബനാഥനു പകരം മരിക്കാന്‍ സന്നദ്ധത അറിയിച്ചതുപോലെ, ദേവസഹായം തന്റെ ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിക്കാന്‍ സന്നദ്ധനായി. തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായ ദിവാന്‍ രാമയ്യന്‍ ദളവ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞ ദേവസഹായം അദ്ദേഹത്തോടു പറഞ്ഞു, ”വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ക്രൈസ്തവര്‍ പീഡനം അനുഭവിക്കേണ്ടിവരുമെന്നാണെങ്കില്‍ അങ്ങ് അറിഞ്ഞുകൊള്‍ക, ഞാനും ഒരു ക്രിസ്ത്യാനിയാണ്. മറ്റുള്ളവരെ പീ
ഡിപ്പിക്കുന്നതിനു മുന്‍പ് അങ്ങ് എന്നില്‍ നിന്നു തുടങ്ങുക, ഞാന്‍ ഉന്നതജാതിയില്‍ പിറന്നവനും രാജാവിന്റെ സേവകനുമാണല്ലോ.”

തന്റെ ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി യാതനകള്‍ സഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളെ നമുക്കിവിടെ ദര്‍ശിക്കാനാകും. പ്രധാനമന്ത്രി കോപാകുലനാകുന്നതു കണ്ട് ദേവസഹായം ക്രൈസ്തവരുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്: ”ഞാന്‍ ബലഹീനനും പാപിയുമാണെങ്കിലും, കര്‍ത്താവേ, അങ്ങ് എനിക്ക് അചഞ്ചലമായ ധൈര്യവും മനസ്സിനു ശക്തിയും ഭയത്തില്‍ നിന്നു മോചനവും നല്കണമേ. അങ്ങയുടെ കൃപാകടാക്ഷത്താല്‍, എന്നെപ്രതി മറ്റുള്ള ക്രൈസ്തവരില്‍ ഒരാളുംതന്നെ ദ്രോഹിക്കപ്പെടാന്‍ അങ്ങ് അനുവദിക്കരുതേ!” ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ട് അവന്‍ മുട്ടില്‍വീണ് കണ്ണീര്‍വാര്‍ത്തു.

തന്റെ കര്‍ത്താവിനോടും ക്രൈസ്തവ സഹോദരങ്ങളോടുമുള്ള ദേവസഹായത്തിന്റെ സ്‌നേഹം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ആരാച്ചാര്‍ തന്നെ അവന് ഓടിരക്ഷപ്പെടാന്‍ അവസരം നല്കിയപ്പോഴും തടങ്കലില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രലോഭനത്തില്‍ വീഴാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി അവനുവേണ്ടി പൂര്‍ണഹൃദയത്തോടെ തന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവന്‍ സന്നദ്ധനായിരുന്നു. അതിനാല്‍ ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു. താന്‍ സുരക്ഷിതമായി പലായനം ചെയ്താല്‍ അതിന് പിന്നെയും ക്രൂരമായി ശിക്ഷിക്കപ്പെടാന്‍ പോകുന്നത് രാജ്യത്തെ തന്റെ ക്രൈസ്തവ സഹോദരങ്ങളായിരിക്കുമെന്ന് അവന് അറിയാമായിരുന്നു. അവരോടുള്ള കാരുണ്യം മുന്‍നിര്‍ത്തി അവന്‍ ഒളിച്ചോടുകയില്ല എന്ന് സ്വയം തീരുമാനിച്ചു.

സഭയുടെ ചരിത്രത്തില്‍ രക്തസാക്ഷിത്വം ഒരു തുടര്‍ക്കഥയാണെങ്കില്‍, വിശ്വാസസ്ഥൈര്യത്തിന്റെ സാക്ഷ്യങ്ങളും അതോടൊപ്പമുണ്ട്. ഇന്ത്യയില്‍ ഇന്നത്തെ കാലഘട്ടം സഭയ്ക്ക് സഹനത്തിന്റേതാണ്. പലതുകൊണ്ടും ഭാരതസഭയ്ക്ക് ഇത് രക്തസാക്ഷിത്വത്തിന്റെ കാലമാണെന്നു പറയാം. മത, വര്‍ഗീയ ശക്തികളും സാമൂഹിക മര്‍ദ്ദകശക്തികളും ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ ഭയപ്പെടുന്നു. ഭാരതത്തിന്റെ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ ഇന്ത്യന്‍ അല്മായന്റെ സന്ദേശം, ഓരോ ക്രൈസ്തവനും വിശ്വാസം പ്രഘോഷിക്കുന്നതിലും വിശ്വാസം ജീവിക്കുന്നതിലും ആത്മധൈര്യം കാട്ടണം എന്നാണ്.

ജാതിവിവേചനത്തിനൊരു വെല്ലുവിളി

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തിരുവിതാംകൂറില്‍ നിലനിന്ന സവിശേഷ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ദേവസഹായത്തിന്റെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും കൂടുതല്‍ സാരവത്തായ അര്‍ഥതലങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ജാതിയില്‍ രൂഢമൂലമായ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

”നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്” (മത്ത. 5:10) എന്ന സുവിശേഷഭാഗ്യം വിശുദ്ധ തോമസ് അക്വിനാസ് ഉദ്ധരിക്കുന്നുണ്ട്. എന്നിട്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: ”അതിനാല്‍, രക്തസാക്ഷിത്വം ഒരു സുകൃതകര്‍മം ആകുന്നു.” അടുത്ത ഖണ്ഡികയില്‍ അദ്ദേഹം പറയുന്നു: സത്യത്തിനും നീതിക്കുമെതിരായ പീഡകന്റെ കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കുക എന്നതാണ് രക്തസാക്ഷിത്വത്തിന്റെ പൊരുള്‍. മരണത്തിന്റെ ഭീഷണിക്കു മുമ്പിലും സത്യത്തോടും നീതിയോടും പറ്റിച്ചേര്‍ന്നുനില്ക്കുന്നു എന്നതിലാണ് രക്തസാക്ഷിത്വത്തില്‍ ഒരു മനുഷ്യന്‍ പുണ്യസുകൃതത്തില്‍ ശക്തിപ്പെടുന്നത്.

നീതിയും ധാര്‍മികതയും ഒരുമിച്ചുപോകുന്നു എന്നാണ് തോമസ് അക്വിനാസ് പറയുന്നത്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തില്‍ ഇത് സ്ഥിരീകരിക്കപ്പെടുന്നു. ജാതിവ്യവസ്ഥയിലെ അനീതിക്കെതിരെ ബോധപൂര്‍വം പോരാടിക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ സമത്വം ഉണ്ടാകണം എന്ന ക്രൈസ്തവ വിശ്വാസസാക്ഷ്യത്തിനുവേണ്ടിയാണ് ദേവസഹായം ജീവന്‍ ബലിയര്‍പ്പിക്കുന്നത്. തന്റെ മര്‍ദ്ദകരുമായി അദ്ദേഹം ഏറ്റുമുട്ടിയത്, ജ്ഞാനസ്‌നാനം വഴി തന്നിലുണ്ടായ പരിവര്‍ത്തനത്താല്‍ പ്രേരിതനായി നീതിപൂര്‍വകമായ സാമൂഹിക വ്യവസ്ഥ കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു. എല്ലാ അടിമകളും അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് അദ്ദേഹം വിശ്വസിച്ചു.

നീലകണ്ഠപിള്ള ജീവിച്ചത് ജാതിവിവേചനം നിറഞ്ഞ സമൂഹത്തിലായിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും ഏറ്റവും ക്രൂരമായ രീതിയിലാണ് നടപ്പാക്കിയിരുന്നത്. താണജാതിക്കാര്‍ക്ക് പാദരക്ഷകള്‍ വിലക്കപ്പെട്ടിരുന്നു; അവര്‍ക്ക് ഓടിട്ട വീടുപണിയാന്‍ പാടില്ലായിരുന്നു; കുട ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. പശുക്കളെ വളര്‍ത്തുന്നത് വിലക്കിയിരുന്നു. അവരുടെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലായിരുന്നു. നായര്‍, ബ്രാഹ്മണ – പോറ്റി, നമ്പൂതിരി – തുടങ്ങിയ മേല്‍ജാതിക്കാരാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിച്ചിരുന്നത്. ക്രൈസ്തവര്‍ ഭൂരിഭാഗവും, വിശേഷിച്ച് ലത്തീന്‍ കത്തോലിക്കര്‍, ഏറ്റവും താഴ്ന്ന ജാതിക്കാരായാണ് പരിഗണിക്കപ്പെട്ടത്. അതിനാല്‍ അവര്‍ ചണ്ഡാലരും കീഴ്ജാതിയും നീചജാതിയുമായി.സാമൂഹിക അടിച്ചമര്‍ത്തലില്‍ നിന്നും കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും സ്വാതന്ത്ര്യം തേടിക്കൊണ്ടാണ് താഴ്ന്ന ജാതിക്കാര്‍ ക്രിസ്തുമതം ആശ്ലേഷിച്ചത്. എന്നാല്‍ ക്രൈസ്തവര്‍ക്കിടയിലും ജാതി വിവേചനം നിലനിന്നു എന്നതാണ് വിരോധാഭാസം. ആരാധനാലയങ്ങളില്‍ പോലും അതു പാലിക്കപ്പെട്ടുപോന്നു. മാമ്മോദീസ സ്വീകരിക്കുന്നതിനു മുന്‍പ് മതബോധനത്തിനായി നീലകണ്ഠപിള്ള വടക്കന്‍കുളത്ത് ഉപദേശി ജ്ഞാനപ്രകാശംപിള്ളയുടെ വീട്ടില്‍ താമസിക്കുകയുണ്ടായി. അവിടെ ക്രൈസ്തവര്‍ക്കിടയിലും ജാതിവിവേചനം അദ്ദേഹം വ്യക്തമായി കണ്ടു. എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ പ്രബോധനത്തിനെതിരെ ഇങ്ങനെ പെരുമാറുന്നത് എന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. ഞാനും ഇവരെപോലെ ജീവിക്കാന്‍ ഒരു ക്രിസ്ത്യാനി ആകേണ്ടതുണ്ടോ?

ജാതിവ്യവസ്ഥ ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ക്ക് എതിരാണെന്ന ബോധ്യം ദേവസഹായത്തിനുണ്ടായിരുന്നു. മര്‍ദ്ദിതരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. പീഡിതരുടെ പക്ഷം ചേര്‍ന്നതുകൊണ്ടാണ്, ദൈവരാജ്യത്തെപ്രതിയായ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാനായാണ് ക്രിസ്തു കുരിശില്‍ മരിച്ചത്. ഗലീലിയിലും ജറൂസലേമിലുമായി ക്രിസ്തുവിന്റെ ജീവിതവും നടപടികളുമെന്തായിരുന്നു എന്നതിനെക്കുറിച്ച് നീലകണ്ഠന്‍ ധ്യാനിച്ചു. ഒടുവില്‍ ക്രിസ്തുവിനെ പിന്‍ചെല്ലാന്‍ ഉറച്ചു. ”എന്നെ അനുഗമിക്കുക” എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അദ്ദേഹം ശ്രവിച്ചു. അതിന് അര്‍ഥം ക്രിസ്ത്യാനികളെ അനുഗമിക്കുക എന്നല്ല എന്ന് തിരിച്ചറിഞ്ഞു! റോമന്‍ ഭരണാധികാരികളുടെ എതിര്‍പ്പുകളെ യേശു സധൈര്യം നേരിട്ടതെങ്ങനെ എന്ന് നീലകണ്ഠന്‍ ധ്യാനിച്ചു. അതേ ധൈര്യം തനിക്കുണ്ടാകണമെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. ദരിദ്രരുടെയും മര്‍ദ്ദിതരുടെയും പക്ഷത്തുചേരാനും അവര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനുമുള്ള യേശുവിന്റെ ദൗത്യവും സന്ദേശവും നീലകണ്ഠപിള്ളയെ കീഴടക്കി. യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തിന് കൗദാശിക മുദ്ര ചാര്‍ത്തുന്ന കര്‍മം മാത്രമായാണ് ജ്ഞാനസ്‌നാനത്തെ അദ്ദേഹം കണ്ടത്.

യേശുവിന്റെ ദൈവരാജ്യ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ആയിരകണക്കിന് മുക്കുവരോടും ചാന്നാര്‍, പള്ളന്‍, പറയന്‍ തുടങ്ങിയ കീഴ്ജാതിക്കാരോടുമൊപ്പം സ്വയം അനുരൂപപ്പെട്ട് സഹവസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
തിരുവിതാംകൂര്‍ രാജ്യത്ത് പുതുക്രൈസ്തവര്‍ അനുഭവിച്ചുകൊണ്ടിരുന്ന യാതനകളെക്കുറിച്ച് ദേവസഹായത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പുതുക്രിസ്ത്യാനികളില്‍ പലരും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. മതതീവ്രവാദത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ നീലകണ്ഠന്‍ ക്രിസ്തുമതം സ്വീകരിച്ചത് ജീവിതക്ലേശങ്ങളില്‍ നിന്നുള്ള മോചനത്തിനോ സന്താനഭാഗ്യത്തിനോ മറ്റേതെ
ങ്കിലും ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല. മര്‍ദ്ദിതരും പീഡിതരുമായ ജനങ്ങള്‍ക്കുവേണ്ടി യേശു എന്തു നില
പാടു സ്വീകരിച്ചു എന്നു നോക്കിയാണ് നീലകണ്ഠന്‍ മതപരിവര്‍ത്തനത്തിനു സന്നദ്ധത പ്രകടിപ്പിച്ചത്. ക്രിസ്തുവിനെ അ
നുകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആവശ്യമെങ്കില്‍ അവനുവേണ്ടി, അവന്റെ സുവിശേഷത്തിനുവേണ്ടി തന്റെ ജീവന്‍ നല്കാനും!

ലാസറസ് – ദേവസഹായം എന്ന പേരില്‍ ക്രൈസ്തവനായി രൂപാന്തരം പ്രാപിച്ചതിനുശേഷം തന്റെ ചുമതലകള്‍ നിറവേറ്റാനായി രാജകൊട്ടാരത്തിലേക്കു വീണ്ടും പോയ അദ്ദേഹം തന്റെ പുതിയ ക്രൈസ്തവ ദര്‍ശനം ആത്മാര്‍ഥമായി ജീവിതത്തില്‍ പകര്‍ത്തികാണിക്കാന്‍ ശ്രമിച്ചു. കൊട്ടാരവളപ്പിലെ ക്ഷേത്രത്തില്‍ പതിവുള്ള പൂജാകര്‍മങ്ങളില്‍ നിന്നു വിട്ടുനില്ക്കാന്‍ തീരുമാനിച്ചു. താണജാതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരോട് സ്വതന്ത്രമായി ഇടപഴകുന്നതില്‍ അദ്ദേഹത്തിന് ഒരു സങ്കോചവുമുണ്ടായില്ല. എല്ലാ ജാതിക്കാരുമായും സമുദായക്കാരുമായും അദ്ദേഹം സംസാരിച്ചു, അവരോടൊപ്പം ഭക്ഷിച്ചു. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും ജാതിചിന്തയിലും യാഥാസ്ഥിതികരായ ഉന്നതജാതിക്കാര്‍ക്ക് രാജകൊട്ടാരത്തില്‍ ദേവസഹായം തിരിച്ചെത്തുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തങ്ങളുടെ ദൈവങ്ങളെ ആരാധിക്കാന്‍ വിസമ്മതിക്കുകയും, രാജാവിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും മതം ഉപേക്ഷിക്കുകയും ചെയ്തയാളെ സ്വീകരിക്കാനാവില്ല എന്നായിരുന്നു അവരുടെ നിലപാട്. തൊട്ടുകൂടാത്തവരോടൊത്തു കഴിയുന്നതിനാല്‍ ദേവസഹായം അശുദ്ധനായിരുന്നു. ഉന്നതജാതിക്കാരെ മതപരിവര്‍ത്തനം നടത്തി, എല്ലാവരോടും സമത്വത്തോടെ പെരുമാറി, സകലരുടെയും സമുദ്ധാരണത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ച് ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനുള്ള ദേവസഹായത്തിന്റെ പദ്ധതി രാജ്യത്ത് മേല്‍ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയാണെന്ന് അവര്‍ ഭയന്നു. ദേവസഹായത്തിന്റെ ജ്ഞാനസ്‌നാന പരിവര്‍ത്തനത്തിന്റെ ഫലമായുണ്ടായ ഇത്തരം കാര്യങ്ങളാണ് അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മരണശിക്ഷയ്ക്കും കാരണമായിത്തീര്‍ന്നത്.

ഭാരതസഭയിലെ ജാതീയത

ഇന്ത്യയില്‍ നിലനിന്ന, ഇപ്പോഴും നിലനില്ക്കുന്ന ജാതിവ്യവസ്ഥ ഭാരതസഭയ്ക്ക് വലിയൊരു പ്രശ്‌നവും വെല്ലുവിളിയുമാണ്. ഭാരതസഭയില്‍ വ്യാപകമായി ജാതീയത ഒരു പ്രശ്‌നമായി അവശേഷിക്കുന്നു. ഇന്ത്യയിലെ ഓരോ രൂപതയെയും, ഒരുപക്ഷേ ഓരോ ക്രൈസ്തവ സമൂഹത്തെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതു ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ സഭയില്‍ അല്മായര്‍ക്കിടയില്‍ മാത്രമല്ല, കൂടുതല്‍ പ്രകടമായി സഭാനേതൃത്വത്തിന്റെ ഇടയില്‍ പോലും ജാതീയതയുടെ വികൃതരൂപം തലപൊക്കുന്നുണ്ട്. റീത്തുകളുടെ പേരിലുള്ള മത്സരവും ശത്രുതയും, പ്രാദേശികവാദം, ഭാഷയുടെ പേരിലുള്ള വിഭാഗീയത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാംതന്നെ ജാതി എന്ന ചിരകാലീന ബാധയുമായി ബന്ധപ്പെട്ടതാണ്.

നൂറ്റാണ്ടുകളായി സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഒരു വെല്ലുവിളിയാണ്. ജാതിവ്യവസ്ഥയുടെ നിര്‍മാര്‍ജ്ജനത്തിനായി എന്തെങ്കിലും ചെയ്യാന്‍ സുവിശേഷവത്കരണംകൊണ്ട് സാധിച്ചിട്ടില്ല. അത് സുവിശേഷത്തിന്റെ എതിര്‍സാക്ഷ്യമാണ്. ഇന്ത്യയിലെ ഓരോ ക്രിസ്ത്യാനിയും ഏതെങ്കിലും ഒരു ജാതിയില്‍പെടുന്നവരാണ്. സഭ ഇത്രയും കാലം അതിന്റെ പ്രേഷിതപ്രവര്‍ത്തനത്തിനിടയില്‍ ജാതിവ്യവസ്ഥയെ സഹിച്ചുവെന്നു മാത്രമല്ല, ഇന്ത്യയില്‍ ഇത് ഒരു പതിവുകാര്യമാണെന്ന മട്ടില്‍ അതിന് അംഗീകാരം നല്കുകയും ചെയ്തു എന്നതാണ് വാസ്തവം. യേശുവിനെയും അവന്റെ മാനവസാഹോദര്യ സന്ദേശത്തെയും തള്ളിപ്പറയുകയാണ് ഇതിലൂടെ ചെയ്തത്. ഇതിന്റെ ഫലമായി അസ്പൃശ്യത പോലുള്ള ദുരാചാരങ്ങള്‍ ക്രൈസ്തവ സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്ക്കുന്നു. കുലമഹിമയുടെ അടിസ്ഥാനത്തില്‍ സ്വവംശത്തിനുള്ളില്‍ തന്നെ വിവാഹം നടത്തണം എന്ന ധാരണയിലാണ് ചില ക്രൈസ്തവര്‍ക്കിടയില്‍ വിവാഹനിശ്ചയങ്ങള്‍ നടക്കുന്നത്. ഇത് സ്വാഭാവികമായ, പതിവുരീതിയായി അംഗീകരിക്കപ്പെടുന്നു.

ജാതി പ്രശ്‌നം പരിഹരിക്കണം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിബിസിഐ) 1982-ലെ സമ്പൂര്‍ണ സമ്മേളനത്തിന്റെ മുഖ്യവിഷയമായി ഇത് ചര്‍ച്ച ചെയ്യുകയുണ്ടായി. ജാതി എന്നത് സുവിശേഷപ്രബോധനങ്ങള്‍ക്കും ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും എതിരാണെന്ന് രാജ്യത്തെ മെത്രാന്മാര്‍ സുവ്യക്തമായ സന്ദേശം നല്കി. സഭയിലും സമൂഹത്തിലും നിലനില്ക്കുന്ന എല്ലാത്തരം ജാതീയതയ്ക്കുമെതിരെ പോരാടാന്‍ സമ്മേളനം തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നുംതന്നെ സംഭവിച്ചില്ല എന്നു സമ്മതിക്കേണ്ടിവരും. വാസ്തവത്തില്‍, ചില രൂപതകളില്‍ അടുത്തകാലത്തായി ഈ പ്രശ്‌നം അതീവ ഗുരുതതരമായിരിക്കയാണ്.

ജാതി രൂഢമൂലമായിരിക്കുന്ന സമൂഹത്തില്‍ ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നല്കുന്നുണ്ട്. ജാതിരഹിത ക്രൈസ്തവ സമൂഹനിര്‍മിതിക്കും സമൂഹത്തില്‍ പൊതുവെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ഭാരതസഭയുടെ യത്‌നങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം വളരെ വലിയപ്രചോദനമാകേണ്ടതാണ്. ”നമ്മുടെ ഈ കാലഘട്ടത്തിന് ഏറ്റം ആവശ്യമായ ഒരു വിശുദ്ധനെ” ഇതിലൂടെ സഭയ്ക്കു ലഭിക്കുകയാണ്.

ദേവസഹായത്തിന്റെ നാമകരണത്തിനായി, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ നിഹില്‍ ഒബ്‌സ്താത് അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട 50 പ്രബന്ധങ്ങളിലൊന്നില്‍ നാം ഇങ്ങനെ വായിക്കുന്നു: ”രക്തസാക്ഷിയായ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിലൂടെ നമുക്ക്, ഇന്നും വംശവെറിയും ജാതിവിവേചനവും നിലനില്ക്കുന്ന സമൂഹത്തില്‍ മാനവസമത്വത്തിന്റെ ആദര്‍ശം – അദ്ദേഹം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത് അതിനുവേണ്ടിയാണ് – ഉയര്‍ത്തിപിടിക്കാന്‍ കഴിയുമെന്ന് നാം ആശിക്കുന്നു. അദ്ദേഹം കേവലം ഒരു വേദസാക്ഷി മാത്രമല്ല; യേശുക്രിസ്തുവില്‍ പുനര്‍ജനിക്കുന്ന ഒരു സമൂഹത്തെ സ്വപ്‌നംകണ്ടവനാണ്, നമ്മുടെ കാലത്തിനു വേണ്ടുന്ന ഒരു വിശുദ്ധന്‍.”
ദേവസഹായം: ഇക്കാലത്തിനു വേണ്ടുന്ന വിശുദ്ധന്‍

വിശുദ്ധരെ വണങ്ങുന്നതില്‍ കത്തോലിക്കാ സഭ മൂന്നു ലക്ഷ്യങ്ങള്‍ കാണുന്നുണ്ട്: അവരുടെ പുണ്യജീവിതമാതൃക, പുണ്യവാന്മാരുമായുള്ള ഐക്യം, അവരുടെ മാധ്യസ്ഥ്യസഹായം. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഈ പ്രമാണവാക്യത്തില്‍ വിശുദ്ധരുടെ സുകൃതജീവിതത്തിനാണ് പ്രാമുഖ്യം. ദേവസഹായത്തെ തിരുസഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുമ്പോള്‍, ഏറ്റം പ്രസക്തമായചോദ്യം ഇതാകും: ഇക്കാലത്തിന് അനുയുക്തമായ എന്തുസുകൃതമാണ് ഈ വിശുദ്ധനില്‍ കാണാനാവുന്നത്?ഇന്നും ലോകമെമ്പാടും രക്തസാക്ഷിത്വം നിലനില്ക്കുന്നു എന്നത് നമ്മെസഭയുടെ ആദിമകാലഘട്ടവുമായി, സഭയുടെ സമ്പൂര്‍ണ ചരിത്രവുമായിത്തന്നെ ബന്ധിപ്പിക്കുന്നു. വേദസാക്ഷികളുടെ ചോരയാണ് ക്രിസ്തുമതത്തിന്റെ വിത്ത് എന്ന തെര്‍ത്തുല്യന്റെ പ്രമാണവചനം അനുസ്മരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറഞ്ഞു: ”ആദ്യ സഹസ്രാബ്ദത്തിലെ സഭയുടെ പിറവി രക്തസാക്ഷികളുടെ രക്തത്തില്‍ നിന്നാണ്.” ഓരോ രക്തസാക്ഷിക്കും സവിശേഷമായൊരു ദൗത്യം സഭയില്‍ നിര്‍വഹിക്കാനുണ്ട്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തില്‍ എന്തു സന്ദേശമാണ് നമുക്ക് ഗ്രഹിക്കാനാകുന്നത്?

”എന്റെ ജീവിതം എന്റെ സന്ദേശമാണ്” എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളാണ് ഓരോ പുണ്യാത്മാവിന്റെയും ജീവിതസന്ദേശത്തില്‍ തെളിഞ്ഞുകാണുന്നത്. താന്‍ എന്തിനുവേണ്ടിയാണ് നിലകൊണ്ടത്, എന്തു സുകൃതമാണ് ജീവിച്ചത്, എന്തു ത്യാഗമാണ് അനുഷ്ഠിച്ചത്, എന്തിനുവേണ്ടിയാണ് മരിച്ചത് – ഇതില്‍ നിന്നാണ് ആ സന്ദേശം പ്രത്യക്ഷമാകുന്നത്. ഇതില്‍ ആധ്യാത്മികതയുണ്ട്. യഥാര്‍ഥ ജീവിതസാഹചര്യങ്ങളുടെ ചരിത്രപശ്ചാത്തലത്തില്‍ നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എങ്ങനെ നമ്മുടെ ജീവിതത്തെ നിര്‍വചിക്കുന്നു എന്നതാണ് ആധ്യാത്മികതയുടെ കാതല്‍. നമ്മുടെ അന്തിമലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി സ്വജീവിതം എങ്ങനെ പരുവപ്പെടുത്തുന്നു എന്നാണ് നോക്കേണ്ടത്. ദേവസഹായം തന്റെ കാലഘട്ടത്തോടു പ്രതികരിച്ചതിലെ ആധ്യാത്മികത എന്തായിരുന്നു? ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്നുവേണം ദേവസഹായത്തിന്റെ ആധ്യാത്മിക സന്ദേശത്തെ അപഗ്രഥിക്കാന്‍.

ക്രൈസ്തവവിശ്വാസവും യുക്തിയും
ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ 2012 വിശ്വാസത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു. ദേവസഹായത്തിന്റെ നാമകരണത്തിനായി രൂപതാതലത്തില്‍ പ്രത്യേക ട്രൈബ്യൂണല്‍ നടത്തിയ കാനോനിക, ചരിത്ര പഠനങ്ങളുടെയും പരിശോധനകളുടെയും ആധികാരിക രേഖകള്‍ അടങ്ങുന്ന ‘പൊസിസിയോ’ വത്തിക്കാനില്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘത്തിനു സമര്‍പ്പിക്കുന്നതിനു മുമ്പായി, 2011 ജൂണ്‍ 10-ന് തന്റെ ആദ്‌ലീമിന സന്ദര്‍ശനത്തിനായി റോമിലെത്തിയ കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസ്, ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം 2012-ല്‍ വിശ്വാസത്തിന്റെ വര്‍ഷത്തില്‍ തന്നെ നടത്തണമെന്ന് ബെനഡിക്റ്റ് പാപ്പായോട് അപേക്ഷിക്കുകയുണ്ടായി.

പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി 2012 ഡിസംബറില്‍ നാഗര്‍കോവിലില്‍ എത്തിയ, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് ആയിരുന്ന കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന തിരുകര്‍മവേദിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു: ”വാഴ്ത്തപ്പെട്ട ലാസറസ് ദേവസഹായത്തിന്റെ ജീവിതത്തില്‍ നിന്ന് ഇന്ത്യയിലെയും ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ക്ക് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. വിശ്വാസസ്ഥൈര്യത്തിന്റെയും സുവിശേഷസാക്ഷ്യത്തില്‍ സ്ഥിരോത്സാഹത്തിന്റെയും മാതൃകയാണ് ഈ വാഴ്ത്തപ്പെട്ടവന്‍.”

ക്യാപ്റ്റന്‍ ഡിലനോയിയില്‍ നിന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കേട്ട കാര്യങ്ങളൊക്കെയും യുക്തിസഹമാണെന്ന് പ്രാഥമികമായി ദേവസഹായത്തിനു ബോധ്യപ്പെട്ടതായി നമുക്കു മനസ്സിലാക്കാം. അത് ‘അന്ധമായ’ വിശ്വാസമായിരുന്നി
ല്ല. ക്രൈസ്തവ വിശ്വാസം മാനവയുക്തിക്ക് യോജിച്ചതാണെന്ന് നീലകണ്ഠന്‍ സന്തോഷപൂര്‍വം
കണ്ടെത്തി. ബൈബിളിലെ ദൈവത്തിന്റെ നടപടികളില്‍ യുക്തിയുണ്ടെന്ന് പിന്നീട് തന്നെ പീഡിപ്പിച്ചവരോടും തന്റെ വിശ്വാസസത്യങ്ങളെ ചോദ്യം ചെയ്തവരോടും ദേവസഹായം തര്‍ക്കിക്കുമ്പോഴൊക്കെ പറയുന്നുണ്ട്. തന്നെ വിമര്‍ശിക്കുന്നവരുടെ അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ശക്തിയുക്തം എതിര്‍ക്കാന്‍ ഇത് അദ്ദേഹത്തിനു ധൈര്യം നല്കി. ഈ ആവേശം ബ്രാഹ്മണരുടെയും മറ്റും ശത്രുതയും വെറുപ്പും വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് ദേവസഹായത്തിന് മാമ്മോദീസ നല്കിയ ഇറ്റലിക്കാരനായ ജസ്യുറ്റ് മിഷനറി യൊവാന്നി ബത്തിസ്ത ബുട്ടാരി എഴുതുന്നുണ്ട്. ക്രൈസ്തവ വിശ്വാസത്തിലെ യുക്തിക്ക്, വിശുദ്ധ തോമസ് അക്വിനാസും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായും പറയുന്നതുപോലെ, തന്റെ ക്രൈസ്തവജീവിതത്തിലും രക്തസാക്ഷിത്വത്തിലും ദേവസഹായം സാക്ഷ്യം വഹിച്ചു.

എല്ലാവിധ അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ ക്രൈസ്തവ വിശ്വാസത്തിലെ യുക്തിയും യേശുക്രിസ്തുവിലുള്ള ഗാഢവിശ്വാസവും ദേവസഹായത്തെ പ്രേരിപ്പിച്ചു. ശാസ്ത്ര-സാങ്കേതിക പുരോഗതിയുടെ ഈ ആധുനിക കാലഘട്ടത്തിലും വിദ്യാസമ്പന്നരെന്നു പറയുന്ന ആളുകള്‍ക്കിടയില്‍ ജ്യോതിഷം, സംഖ്യാശാസ്ത്രം, ദുര്‍മ്മന്ത്രവാദം, സാത്താന്‍സേവ, വാസ്തു തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ പണ്ടെങ്ങുമില്ലാത്തവണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. നമ്മുടെ മതബോധനത്തിലെ പോരായ്മയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. നീലകണ്ഠന്റെ മതബോധനം ഏതാനും ദിവസത്തേക്കായിരുന്നില്ല; അത് ഒന്‍പതു മാസം നീണ്ടു. നാളെ ക്രൈസ്തവ സമൂഹത്തെ നയിക്കേണ്ട ഇന്നത്തെ യുവാക്കള്‍ക്ക് ലഭിക്കുന്ന മതബോധനത്തിന്റെ സ്ഥിതിയെന്താണെന്ന് നമ്മള്‍ പരിശോധിക്കണം.

അല്മായ പ്രേഷിതത്വത്തിന്റെ പങ്ക് ദേവസഹായത്തിന്റെ വിശ്വാസജീവിതത്തിലും രക്തസാക്ഷിത്വത്തിലും നാമകരണ നടപടികളിലുമൊക്കെത്തന്നെ അല്മായ പങ്കാളിത്തം ശ്രദ്ധേയമാണ്. നീലകണ്ഠപിള്ളയ്ക്ക് ക്രിസ്തുമതം പരിചയപ്പെടുത്തികൊടുക്കുന്നത് കത്തോലിക്കാ അല്മായരാണ്. കത്തോലിക്കാ അല്മായനായ യുസ്താക്കിയുസ് ബെനഡിക്റ്റ് ഡിലനോയിയാണ് നീലകണ്ഠന്റെ ആത്മാവില്‍ വിശ്വാസത്തിന്റെ വിത്തുപാകിയത്. ജ്ഞാനപ്രകാശം പിള്ള എന്ന അല്മായ ഉപദേശിയാണ് അദ്ദേഹത്തിന് മതബോധനം നല്കിയത്. കത്തോലിക്കാ അല്മായന്‍ എന്ന നിലയില്‍ ദേവസഹായം ഏറെ തീക്ഷ്ണതയുള്ള പ്രേഷിതനായിരുന്നു. തന്റെ രക്തസാക്ഷിത്വത്തിലൂടെ അദ്ദേഹം കൂടുതല്‍ കാര്യക്ഷമതയുള്ള, വിജയശ്രീലാളിതനായ പ്രേഷിതനായി മാറി. ഒരുവേള വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുമായി താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് അല്മായ പ്രേഷിതത്വത്തിന് എത്ര കാര്യക്ഷമമാകാന്‍ കഴിയുമെന്നതിന്റെ ഉത്തമ മാതൃകയാണ് ദേവസഹായത്തിന്റേത്.

അല്മായര്‍ സഭയുടെ ഭാഗം മാത്രമല്ല, അവര്‍ സഭതന്നെയാണ്. അല്മായര്‍ ‘ജനതകളോടുള്ള സുവിശേഷപ്രഘോഷണം’ നടത്തുന്നു എന്നത് ഒരു സ്വാഭാവിക പ്രക്രിയയാണ്. കാരണം, സഭ പ്രകൃത്യാതന്നെ ഈ ഭൂമിയില്‍ പ്രേഷിതയാണ്. സുവിശേഷവത്കരണം എന്നത് പാര്‍ശ്വങ്ങളില്‍ നടക്കുന്നതല്ല, അത് സഭയുടെ ഹൃദന്തത്തിലുള്ളതാണ്. പ്രേഷിതപ്രവര്‍ത്തനം പോലെ അല്മായ ജീവിതവും സഭയുടെ ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്‌നാപനത്തിന്റെ പ്രാഥമിക കൂദാശയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വഴി അല്മായര്‍ സഭയുടെ പൂര്‍ണ അംഗങ്ങളായി മാറുന്നു. പ്രതിജ്ഞാബദ്ധരായ അല്മായരുടെ പൂര്‍ണപങ്കാളിത്തമില്ലാതെ സഭയുടെ സുവിശേഷവത്കരണ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകാനാവില്ല.

ഭാരതസഭ വിശുദ്ധപദത്തിന് നാമനിര്‍ദേശം ചെയ്ത ആദ്യത്തെ അല്മായനാണ് ദേവസഹായം. മാതൃരാജ്യത്ത് രക്തസാക്ഷിത്വം വരിച്ച തദ്ദേശീയനായ അല്മായന്‍ എന്ന നിലയ്ക്ക് സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തില്‍ അല്മായ പങ്കാളിത്തത്തിന്റെ മാതൃക കൂടിയാണ് ദേവസഹായം. ഭാരതസഭ പൊതുവെയും ഭാരതത്തിലെ ക്രൈസ്തവ അല്മായര്‍ പ്രത്യേകിച്ചും ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കാലത്തെക്കാള്‍ കൂടുതലായി ഇന്ന് ദേവസഹായത്തിന്റെ പ്രസക്തി കൂടുതല്‍ തെളിഞ്ഞുകാണാവുന്നതാണ്. ഒഡീഷയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമായി 2008-ല്‍ കൊല്ലപ്പെട്ട 120 ക്രൈസ്തവരില്‍ രണ്ടു വൈദികരും ഒരു സന്ന്യസ്തയും ഒഴികെ മറ്റെല്ലാവരും അല്മായരായിരുന്നു. ആയിരകണക്കിനാളുകള്‍ ക്യാമ്പുകളില്‍ കഴിയുകയായിരുന്നു, ആയിരകണക്കിനാളുകള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയാത്ത അവസ്ഥയായിരുന്നു. അവരെല്ലാം ക്രിസ്തുവില്‍ വിശ്വസിച്ചു എന്നതിന്റെ പേരിലാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരേ ആയിരത്തിലേറെ അക്രമസംഭവങ്ങളുണ്ടായി. ഇന്ത്യയില്‍ ഇന്ന് ക്രൈസ്തവര്‍ക്കും ക്രൈസ്തവ വിശ്വാസത്തിനുമെതിരേ ‘വിദ്വേഷത്തിന്റെ ഒരു ഇടനാഴി’ കാണാനാകും. അല്മായന്‍ എന്ന നിലയ്ക്കും, അല്മായ പ്രേഷിതന്‍ എന്ന നിലയ്ക്കും ദേവസഹായത്തിന്റെ ഉത്തമ ജീവിതമാതൃകയും ധീരരക്തസാക്ഷിത്വവും ഇന്ത്യയിലെ സഭയ്ക്കും സാര്‍വത്രിക സഭയ്ക്കും ഒരു സന്ദേശമാണ്.

പീഡാസഹനത്തിലും കാരുണ്യശുശ്രൂഷ

മൂന്നു വര്‍ഷം നീണ്ട അതിതീവ്രമായ പീഡാസഹനത്തിനിടയില്‍ ദേവസഹായം ചുറ്റുമുള്ളവരില്‍ നിന്ന്, അതില്‍ ഭടന്മാരും ആരാച്ചാരും ഉള്‍പ്പെടും – നേടിയ ആദരം അസാധാരണമായിരുന്നു. സഹനത്തിന്റെയും വേദനയുടെയും അപമാനത്തിന്റെയും മൂര്‍ധന്യത്തിലും മറ്റുള്ളവരോട് കാരുണ്യം കാണിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നതും ശ്രദ്ധേയമായിരുന്നു. ആദ്യം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കൊലക്കളത്തിലെത്തിയപ്പോള്‍, അന്തിമ കല്പന കിട്ടാത്തതിനാല്‍ ആരാച്ചാര്‍ നടപടികള്‍ വൈകിക്കുകയായിരുന്നു. മരിക്കാന്‍ സന്നദ്ധനായി നില്ക്കുമ്പോഴും ദേവസഹായം തന്നെ ബന്ധിച്ചുകൊണ്ടുവന്ന ഭടന്മാരെക്കുറിച്ച് വ്യാകുലപ്പെടുന്നുണ്ട്. അദ്ദേഹം ആരാച്ചാരോടു പറഞ്ഞു: ”നേരം ഇത്ര വൈകി, സൂര്യന്‍ മലകള്‍ക്കപ്പുറം മറഞ്ഞിരിക്കുന്നു. ഇനി ഈ ഭടന്മാരെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. അവര്‍ക്ക് വിശക്കുന്നുണ്ടാകും. ഞാന്‍ എന്റെ ദൈവത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായി ഇവിടെത്തന്നെ നില്ക്കാം. അങ്ങയുടെ സൗകര്യം പോലെ ശിക്ഷ നടപ്പാക്കാം.”

പെരുവിളയില്‍ തടങ്കലില്‍ കഴിയുമ്പോള്‍ പതിവായി നല്കാറുള്ള അല്പാഹാരം പോലും നല്കാതെ അദ്ദേഹത്തെ പട്ടിണിക്കിട്ടുകൊല്ലാന്‍ നീക്കമുണ്ടായി. ജനങ്ങള്‍, വിശേഷിച്ച് ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍, വിവരം അറിഞ്ഞ്
വേണ്ടുവോളം ഭക്ഷണസാധനങ്ങളുമായി എത്തിച്ചേര്‍ന്നു. ദേവസഹായമാകട്ടെ തനിക്കായി അവര്‍ കൊണ്ടുവന്ന ഭക്ഷണം ആരാച്ചാര്‍ക്കും ഭടന്മാര്‍ക്കും പങ്കിട്ടുനല്കി. പീഡനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും നടുവിലായാലും സ്‌നേഹത്തെ തോല്പിക്കാന്‍ മറ്റൊന്നിനും കഴിയുകയില്ല. സ്‌നേഹവും ക്ഷമയും പരസ്പരധാരണയും യഥാര്‍ഥമായ, ആഴമുള്ള സംവാദവും സാധ്യമാക്കും. നമ്മുടെ കാലത്തെ ഏറെ ഹൃദയസ്പര്‍ശിയായ രണ്ട് ദൃഷ്ടാന്തങ്ങള്‍, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്നെ വധിക്കാന്‍ ശ്രമിച്ചയാളെ നേരിട്ടുകണ്ട് മാപ്പുനല്കാന്‍ അയാളുടെ തടവറയിലേക്കു ചെന്നതും, ഒഡീഷയില്‍ ഓസ്‌ട്രേലിയക്കാരനായ മിഷനറി ഡോ. ഗ്രഹം സ്റ്റെയ്ന്‍സിനെയും തങ്ങളുടെ രണ്ട് ആണ്‍മക്കളെയും ചുട്ടുകൊന്നവര്‍ക്ക് വിധവയായ ഗ്ലാഡിസ് മാപ്പുനല്കിയതുമാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഹിന്ദുതീവ്രവാദികള്‍ കൊലപ്പെടുത്തിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്ന്യാസിനീസഭാംഗമായ വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ കുടുംബാംഗങ്ങള്‍ അവളുടെ ഘാതകന് മാപ്പുനല്കുകയും അതിനെ തുടര്‍ന്ന് അയാള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തതു നാം കണ്ടു.

യഥാര്‍ഥ വിശ്വാസത്തിന്റെ അനിവാര്യഘടകം സ്‌നേഹമാകയാല്‍, രക്തസാക്ഷിത്വത്തിന്റെ മുഖ്യപ്രേരകഘടകമായും സ്‌നേഹം നിര്‍വചിക്കപ്പെടുന്നു. തന്റെ സ്‌നേഹത്തെ പ്രതി കൂടുതല്‍ വേദന സഹിക്കാനുള്ള അര്‍ഹത തനിക്കുണ്ടാകണമെന്നാണ് രക്തസാക്ഷിത്വത്തിന്റെ കൃപയ്ക്കായി ദൈവത്തോടു പ്രാര്‍ഥിക്കുമ്പോള്‍ ദേവസഹായം അപേക്ഷിച്ചുകൊണ്ടിരുന്നത്. അറസ്റ്റിലായ ഉടന്‍ കുലീനവംശജന്റെ സ്ഥാനവസ്ത്രം അഴിച്ചുമാറ്റി രാജകൊട്ടാരത്തിലെ പദവിയില്‍ നിന്ന് ദേവസഹായത്തെനീക്കം ചെയ്തു. പൗലോസ് അപ്പസ്‌തോലനെപ്പോലെ അദ്ദേഹത്തിനു പറയാന്‍ കഴിഞ്ഞു, ”എന്നാല്‍, എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാന്‍ കണക്കാക്കി. ഇവ മാത്രമല്ല, എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്” (ഫിലിപ്പി. 3: 7-8).

സ്‌നേഹത്തെപ്രതി ആത്മത്യാഗം

പീഡനകാലത്ത് അവര്‍ ദേവസഹായത്തെ ഗ്രാമങ്ങള്‍തോറും, പട്ടണങ്ങള്‍തോറും വലിച്ചിഴച്ചുകൊണ്ടുപോയി. ഈ അപമാനത്തെക്കാള്‍ ഭേദം മരിക്കുന്നതാണെന്നു തോന്നിക്കുന്ന മട്ടില്‍ അത്രമേല്‍ ഹീനമായി അവര്‍ അദ്ദേഹത്തെ നിന്ദിച്ചു. എന്നാല്‍ ക്രൂശിതനായ തന്റെ നാഥനുമായി വേര്‍പിരിയാനാവാത്തവണ്ണം അതിഗാഢമായ സ്‌നേഹത്തിലായിരുന്നു ദേവസഹായം. അനുദിന പ്രാര്‍ഥനകളും പ്രായശ്ചിത്തപ്രകരണങ്ങളും വെള്ളിയാഴ്ചതോറും ക്രൂശിതനായ നാഥനെപ്രതിയും ശനിയാഴ്ച വ്യാകുലമാതാവിനപ്രതിയും അനുഷ്ഠിച്ചുവന്ന ഉപവാസവും ഈ സ്‌നേഹത്തിന്റെ അടയാളങ്ങളായിരുന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെക്കുറിച്ചു നിത്യവും നടത്തിവന്ന ധ്യാനവും വായനകളും കൊണ്ട് അദ്ദേഹത്തിന്റെ ഈ സ്‌നേഹം വര്‍ധിച്ചുകൊണ്ടിരുന്നു.

”ഓ, എത്ര ദാരുണമായ ദണ്ഡനമാണ് എന്റെ രക്ഷകനായ കര്‍ത്താവ് എനിക്കുവേണ്ടി സഹിച്ചത്! അവന്റെ ദാസനായ ഞാന്‍, അവന്റെ അടിമ, ഇത്ര വലിയ സ്‌നേഹത്തിനു പകരമായി എന്താണ് എനിക്കു നല്കാന്‍ കഴിയുക!” സ്‌നേഹാ
ഗ്നിയില്‍ ജ്വലിച്ചുകൊണ്ട് അവന്‍ തുടരുകയാണ്, ക്രിസ്തുവിനും വിശ്വാസത്തിനും വേണ്ടി സഹനങ്ങള്‍ ഏറ്റുവാങ്ങുക എന്നതിനെക്കാള്‍ കൂടുതല്‍ സന്തോഷകരമായി തനിക്കൊന്നുംതന്നെ സംഭവിക്കാനില്ല.

വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെ നാത്സി തടങ്കല്‍പാളയത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു കുടുംബനാഥനു പകരം മരിക്കാന്‍ സന്നദ്ധത അറിയിച്ചതുപോലെ, ദേവസഹായം തന്റെ ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ അര്‍പ്പിക്കാന്‍ സന്നദ്ധനായി. തിരുവിതാംകൂറിലെ പ്രധാനമന്ത്രിയായ ദിവാന്‍ രാമയ്യന്‍ ദളവ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് അറിഞ്ഞ ദേവസഹായം അദ്ദേഹത്തോടു പറഞ്ഞു, ”വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ക്രൈസ്തവര്‍ പീഡനം അനുഭവിക്കേണ്ടിവരുമെന്നാണെങ്കില്‍ അങ്ങ് അറിഞ്ഞുകൊള്‍ക, ഞാനും ഒരു ക്രിസ്ത്യാനിയാണ്. മറ്റുള്ളവരെ പീഡിപ്പിക്കുന്നതിനു മുന്‍പ് അങ്ങ് എന്നില്‍ നിന്നു തുടങ്ങുക, ഞാന്‍ ഉന്നതജാതിയില്‍ പിറന്നവനും രാജാവിന്റെ സേവകനുമാണല്ലോ.”

തന്റെ ക്രൈസ്തവ സഹോദരങ്ങള്‍ക്കുവേണ്ടി യാതനകള്‍ സഹിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഒരാളെ നമുക്കിവിടെ ദര്‍ശിക്കാനാകും. പ്രധാനമന്ത്രി കോപാകുലനാകുന്നതു കണ്ട് ദേവസഹായം ക്രൈസ്തവരുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിച്ചത് ഇങ്ങനെയാണ്: ”ഞാന്‍ ബലഹീനനും പാപിയുമാണെങ്കിലും, കര്‍ത്താവേ, അങ്ങ് എനിക്ക് അചഞ്ചലമായ ധൈര്യവും മനസ്സിനു ശക്തിയും ഭയത്തില്‍ നിന്നു മോചനവും നല്കണമേ. അങ്ങയുടെ കൃപാകടാക്ഷത്താല്‍, എന്നെപ്രതി മറ്റുള്ള ക്രൈസ്തവരില്‍ ഒരാളുംതന്നെ ദ്രോഹിക്കപ്പെടാന്‍ അങ്ങ് അനുവദിക്കരുതേ!” ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ട് അവന്‍ മുട്ടില്‍വീണ് കണ്ണീര്‍വാര്‍ത്തു.

തന്റെ കര്‍ത്താവിനോടും ക്രൈസ്തവ സഹോദരങ്ങളോടുമുള്ള ദേവസഹായത്തിന്റെ സ്‌നേഹം ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് ആരാച്ചാര്‍ തന്നെ അവന് ഓടിരക്ഷപ്പെടാന്‍ അവസരം നല്കിയപ്പോഴും തടങ്കലില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രലോഭനത്തില്‍ വീഴാതിരിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ്. ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതി അവനുവേണ്ടി പൂര്‍ണഹൃദയത്തോടെ തന്റെ ജീവന്‍ ബലിയര്‍പ്പിക്കാന്‍ അവന്‍ സന്നദ്ധനായിരുന്നു. അതിനാല്‍ ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ അവന്‍ ഒരുക്കമല്ലായിരുന്നു. താന്‍ സുരക്ഷിതമായി പലായനം ചെയ്താല്‍ അതിന് പിന്നെയും ക്രൂരമായി ശിക്ഷിക്കപ്പെടാന്‍ പോകുന്നത് രാജ്യത്തെ തന്റെ ക്രൈസ്തവ സഹോദരങ്ങളായിരിക്കുമെന്ന് അവന് അറിയാമായിരുന്നു. അവരോടുള്ള കാരുണ്യം മുന്‍നിര്‍ത്തി അവന്‍ ഒളിച്ചോടുകയില്ല എന്ന് സ്വയം തീരുമാനിച്ചു.

സഭയുടെ ചരിത്രത്തില്‍ രക്തസാക്ഷിത്വം ഒരു തുടര്‍ക്കഥയാണെങ്കില്‍, വിശ്വാസസ്ഥൈര്യത്തിന്റെ സാക്ഷ്യങ്ങളും അതോടൊപ്പമുണ്ട്. ഇന്ത്യയില്‍ ഇന്നത്തെ കാലഘട്ടം സഭയ്ക്ക് സഹനത്തിന്റേതാണ്. പലതുകൊണ്ടും ഭാരതസഭയ്ക്ക് ഇത് രക്തസാക്ഷിത്വത്തിന്റെ കാലമാണെന്നു പറയാം. മത, വര്‍ഗീയ ശക്തികളും സാമൂഹിക മര്‍ദ്ദകശക്തികളും ക്രൈസ്തവ വിശ്വാസത്തിന്റെ വളര്‍ച്ചയെ ഭയപ്പെടുന്നു. ഭാരതത്തിന്റെ മണ്ണില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ആദ്യത്തെ ഇന്ത്യന്‍ അല്മായന്റെ സന്ദേശം, ഓരോ ക്രൈസ്തവനും വിശ്വാസം പ്രഘോഷിക്കുന്നതിലും വിശ്വാസം ജീവിക്കുന്നതിലും ആത്മധൈര്യം കാട്ടണം എന്നാണ്.

ജാതിവിവേചനത്തിനൊരു വെല്ലുവിളി

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തിരുവിതാംകൂറില്‍ നിലനിന്ന സവിശേഷ സാമൂഹിക-രാഷ്ട്രീയ സാഹചര്യം ദേവസഹായത്തിന്റെ ജീവിതത്തിനും രക്തസാക്ഷിത്വത്തിനും കൂടുതല്‍ സാരവത്തായ അര്‍ഥതലങ്ങള്‍ പ്രദാനം ചെയ്യുന്നുണ്ട്. ജാതിയില്‍ രൂഢമൂലമായ ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിനും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

”നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്” (മത്ത. 5:10) എന്ന സുവിശേഷഭാഗ്യം വിശുദ്ധ തോമസ് അക്വിനാസ് ഉദ്ധരിക്കുന്നുണ്ട്. എന്നിട്ട് അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു: ”അതിനാല്‍, രക്തസാക്ഷിത്വം ഒരു സുകൃതകര്‍മം ആകുന്നു.” അടുത്ത ഖണ്ഡികയില്‍ അദ്ദേഹം പറയുന്നു: സത്യത്തിനും നീതിക്കുമെതിരായ പീഡകന്റെ കടന്നാക്രമണങ്ങളെ ശക്തമായി ചെറുക്കുക എന്നതാണ് രക്തസാക്ഷിത്വത്തിന്റെ പൊരുള്‍. മരണത്തിന്റെ ഭീഷണിക്കു മുമ്പിലും സത്യത്തോടും നീതിയോടും പറ്റിച്ചേര്‍ന്നുനില്ക്കുന്നു എന്നതിലാണ് രക്തസാക്ഷിത്വത്തില്‍ ഒരു മനുഷ്യന്‍ പു
ണ്യസുകൃതത്തില്‍ ശക്തിപ്പെടുന്നത്.

നീതിയും ധാര്‍മികതയും ഒരുമിച്ചുപോകുന്നു എന്നാണ് തോമസ് അക്വിനാസ് പറയുന്നത്. ദേവസഹായത്തിന്റെ രക്തസാക്ഷിത്വത്തില്‍ ഇത് സ്ഥിരീകരിക്കപ്പെടുന്നു. ജാതിവ്യവസ്ഥയിലെ അനീതിക്കെതിരെ ബോധപൂര്‍വം പോരാടിക്കൊണ്ട് ജനങ്ങള്‍ക്കിടയില്‍ സമത്വം ഉണ്ടാകണം എന്ന ക്രൈസ്തവ വിശ്വാസസാക്ഷ്യത്തിനുവേണ്ടിയാണ് ദേവസഹായം ജീവന്‍ ബലിയര്‍പ്പിക്കുന്നത്. തന്റെ മര്‍ദ്ദകരുമായി അദ്ദേഹം ഏറ്റുമുട്ടിയത്, ജ്ഞാനസ്‌നാനം വഴി തന്നിലുണ്ടായ പരിവര്‍ത്തനത്താല്‍ പ്രേരിതനായി നീതിപൂര്‍വകമായ സാമൂഹിക വ്യവസ്ഥ കൊണ്ടുവരുന്നതിനുവേണ്ടിയായിരുന്നു. എല്ലാ അടിമകളും അടിച്ചമര്‍ത്തപ്പെട്ട ജാതിവിഭാഗങ്ങളും ദൈവത്തിന്റെ മക്കളാണെന്ന് അദ്ദേഹം വിശ്വസിച്ചു.

നീലകണ്ഠപിള്ള ജീവിച്ചത് ജാതിവിവേചനം നിറഞ്ഞ സമൂഹത്തിലായിരുന്നു. അയിത്തവും തൊട്ടുകൂടായ്മയും ഏറ്റവും ക്രൂരമായ രീതിയിലാണ് നടപ്പാക്കിയിരുന്നത്. താണജാതിക്കാര്‍ക്ക് പാദരക്ഷകള്‍ വിലക്കപ്പെട്ടിരുന്നു; അവര്‍ക്ക് ഓടിട്ട വീടുപണിയാന്‍ പാടില്ലായിരുന്നു; കുട ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. പശുക്കളെ വളര്‍ത്തുന്നത് വിലക്കിയിരുന്നു. അവരുടെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ പാടില്ലായിരുന്നു. നായര്‍, ബ്രാഹ്മണ – പോറ്റി, നമ്പൂതിരി – തുടങ്ങിയ മേല്‍ജാതിക്കാരാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിച്ചിരുന്നത്. ക്രൈസ്തവര്‍ ഭൂരിഭാഗവും, വിശേഷിച്ച് ലത്തീന്‍ കത്തോലിക്കര്‍, ഏ
റ്റവും താഴ്ന്ന ജാതിക്കാരായാണ് പരിഗണിക്കപ്പെട്ടത്. അതിനാല്‍ അവര്‍ ചണ്ഡാലരും കീഴ്ജാതിയും നീചജാതിയുമായി.
സാമൂഹിക അടിച്ചമര്‍ത്തലില്‍ നിന്നും കടുത്ത നിയന്ത്രണങ്ങളില്‍ നിന്നും സ്വാതന്ത്ര്യം തേടിക്കൊണ്ടാണ് താഴ്ന്ന ജാതിക്കാര്‍ ക്രിസ്തുമതം ആശ്ലേഷിച്ചത്. എന്നാല്‍ ക്രൈസ്തവര്‍ക്കിടയിലും ജാതി വിവേചനം നിലനിന്നു എന്നതാണ് വിരോധാഭാസം. ആരാധനാലയങ്ങളില്‍ പോലും അതു പാലിക്കപ്പെട്ടുപോന്നു. മാമ്മോദീസ സ്വീകരിക്കുന്നതിനു മുന്‍പ് മതബോധനത്തിനായി നീലകണ്ഠപിള്ള വടക്കന്‍കുളത്ത് ഉപദേശി ജ്ഞാനപ്രകാശംപിള്ളയുടെ വീട്ടില്‍ താമസിക്കുകയുണ്ടായി. അവിടെ ക്രൈസ്തവര്‍ക്കിടയിലും ജാതിവിവേചനം അദ്ദേഹം വ്യക്തമായി കണ്ടു. എന്തുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ പ്രബോധനത്തിനെതിരെ ഇങ്ങനെ പെരുമാറുന്നത് എന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. ഞാനും ഇവരെപോലെ ജീവിക്കാന്‍ ഒരു ക്രിസ്ത്യാനി ആകേണ്ടതുണ്ടോ?

ജാതിവ്യവസ്ഥ ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ക്ക് എതിരാണെന്ന ബോധ്യം ദേവസഹായത്തിനുണ്ടായിരുന്നു. മര്‍ദ്ദിതരുടെയും പാവങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു നിലകൊണ്ടത്. പീഡിതരുടെ പക്ഷം ചേര്‍ന്നതുകൊണ്ടാണ്, ദൈവരാജ്യത്തെപ്രതിയായ തന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടാനായാണ് ക്രിസ്തു കുരിശില്‍ മരിച്ചത്. ഗലീലിയിലും ജറൂസലേമിലുമായി ക്രിസ്തുവിന്റെ ജീവിതവും നടപടികളുമെന്തായിരുന്നു എന്നതിനെക്കുറിച്ച് നീലകണ്ഠന്‍ ധ്യാനിച്ചു. ഒടുവില്‍ ക്രിസ്തുവിനെ പിന്‍ചെല്ലാന്‍ ഉറച്ചു. ”എന്നെ അനുഗമിക്കുക” എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ അദ്ദേഹം ശ്രവിച്ചു. അതിന് അര്‍ഥം ക്രിസ്ത്യാനികളെ അനുഗമിക്കുക എന്നല്ല എന്ന് തിരിച്ചറിഞ്ഞു! റോമന്‍ ഭരണാധികാരികളുടെ എതിര്‍പ്പുകളെ യേശു സധൈര്യം നേരിട്ടതെങ്ങനെ എന്ന് നീലകണ്ഠന്‍ ധ്യാനിച്ചു. അതേ ധൈര്യം തനിക്കുണ്ടാകണമെന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. ദരിദ്രരുടെയും മര്‍ദ്ദിതരുടെയും പക്ഷത്തുചേരാനും അവര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനുമുള്ള യേശുവിന്റെ ദൗത്യവും സന്ദേശവും നീലകണ്ഠപിള്ളയെ കീഴടക്കി. യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തിന് കൗദാശിക മുദ്ര ചാര്‍ത്തുന്ന കര്‍മം മാത്രമായാണ് ജ്ഞാനസ്‌നാനത്തെ അദ്ദേഹം കണ്ടത്.

യേശുവിന്റെ ദൈവരാജ്യ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ആയിരകണക്കിന് മുക്കുവരോടും ചാന്നാര്‍, പള്ളന്‍, പറയന്‍ തുടങ്ങിയ കീഴ്ജാതിക്കാരോടുമൊപ്പം സ്വയം അനുരൂപപ്പെട്ട് സഹവസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
തിരുവിതാംകൂര്‍ രാജ്യത്ത് പുതുക്രൈസ്തവര്‍ അനുഭവിച്ചുകൊണ്ടിരുന്ന യാതനകളെക്കുറിച്ച് ദേവസഹായത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. പുതുക്രിസ്ത്യാനികളില്‍ പലരും തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. മതതീവ്രവാദത്തിന്റെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ നീലകണ്ഠന്‍ ക്രിസ്തുമതം സ്വീകരിച്ചത് ജീവിതക്ലേശങ്ങളില്‍ നിന്നുള്ള മോചനത്തിനോ സന്താനഭാഗ്യത്തിനോ മറ്റേതെ
ങ്കിലും ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയായിരുന്നില്ല. മര്‍ദ്ദിതരും പീഡിതരുമായ ജനങ്ങള്‍ക്കുവേണ്ടി യേശു എന്തു നില
പാടു സ്വീകരിച്ചു എന്നു നോക്കിയാണ് നീലകണ്ഠന്‍ മതപരിവര്‍ത്തനത്തിനു സന്നദ്ധത പ്രകടിപ്പിച്ചത്. ക്രിസ്തുവിനെ അ
നുകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആവശ്യമെങ്കില്‍ അവനുവേണ്ടി, അവന്റെ സുവിശേഷത്തിനുവേണ്ടി തന്റെ ജീവന്‍ നല്കാനും!

ലാസറസ് – ദേവസഹായം എന്ന പേരില്‍ ക്രൈസ്തവനായി രൂപാന്തരം പ്രാപിച്ചതിനുശേഷം തന്റെ ചുമതലകള്‍ നിറവേറ്റാനായി രാജകൊട്ടാരത്തിലേക്കു വീണ്ടും പോയ അദ്ദേഹം തന്റെ പുതിയ ക്രൈസ്തവ ദര്‍ശനം ആത്മാര്‍ഥമായി ജീവിതത്തില്‍ പകര്‍ത്തികാണിക്കാന്‍ ശ്രമിച്ചു. കൊട്ടാരവളപ്പിലെ ക്ഷേത്രത്തില്‍ പതിവുള്ള പൂജാകര്‍മങ്ങളില്‍ നിന്നു വിട്ടുനില്ക്കാന്‍ തീരുമാനിച്ചു. താണജാതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവരോട് സ്വതന്ത്രമായി ഇടപഴകുന്നതില്‍ അദ്ദേഹത്തിന് ഒരു സങ്കോചവുമുണ്ടായില്ല. എല്ലാ ജാതിക്കാരുമായും സമുദായക്കാരുമായും അദ്ദേഹം സംസാരിച്ചു, അവരോടൊപ്പം ഭക്ഷിച്ചു. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും ജാതിചിന്തയിലും യാഥാസ്ഥിതികരായ ഉന്നതജാതിക്കാര്‍ക്ക് രാജകൊട്ടാരത്തില്‍ ദേവസഹായം തിരിച്ചെത്തുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. തങ്ങളുടെ ദൈവങ്ങളെ ആരാധിക്കാന്‍ വിസമ്മതിക്കുകയും, രാജാവിന്റെയും തിരുവിതാംകൂര്‍ രാജ്യത്തിന്റെയും മതം ഉപേക്ഷിക്കുകയും ചെയ്തയാളെ സ്വീകരിക്കാനാവില്ല എന്നായിരുന്നു അവരുടെ നിലപാട്. തൊട്ടുകൂടാത്തവരോടൊത്തു കഴിയുന്നതിനാല്‍ ദേവസഹായം അശുദ്ധനായിരുന്നു. ഉന്നതജാതിക്കാരെ മതപരിവര്‍ത്തനം നടത്തി, എല്ലാവരോടും സമത്വത്തോടെ പെരുമാറി, സകലരുടെയും സമുദ്ധാരണത്തിനും അവകാശങ്ങള്‍ക്കുംവേണ്ടി പ്രവര്‍ത്തിച്ച് ജാതിവ്യവസ്ഥ ഉന്മൂലനം ചെയ്യാനുള്ള ദേവസഹായത്തിന്റെ പദ്ധതി രാജ്യത്ത് മേല്‍ജാതിക്കാരുടെ ആധിപത്യത്തിനു ഭീഷണിയാണെന്ന് അവര്‍ ഭയന്നു. ദേവസഹായത്തിന്റെ ജ്ഞാനസ്‌നാന പരിവര്‍ത്തനത്തിന്റെ ഫലമായുണ്ടായ ഇത്തരം കാര്യങ്ങളാണ് അദ്ദേഹത്തിനെതിരായ കുറ്റാരോപണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും മരണശിക്ഷയ്ക്കും കാരണമായിത്തീര്‍ന്നത്.

ഭാരതസഭയിലെ ജാതീയത

ഇന്ത്യയില്‍ നിലനിന്ന, ഇപ്പോഴും നിലനില്ക്കുന്ന ജാതിവ്യവസ്ഥ ഭാരതസഭയ്ക്ക് വലിയൊരു പ്രശ്‌നവും വെല്ലുവിളിയുമാണ്. ഭാരതസഭയില്‍ വ്യാപകമായി ജാതീയത ഒരു പ്രശ്‌നമായി അവശേഷിക്കുന്നു. ഇന്ത്യയിലെ ഓരോ രൂപതയെയും, ഒരുപക്ഷേ ഓരോ ക്രൈസ്തവ സമൂഹത്തെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇതു ബാധിക്കുന്നുണ്ട്. ഇന്ത്യന്‍ സഭയില്‍ അല്മായര്‍ക്കിടയില്‍ മാത്രമല്ല, കൂടുതല്‍ പ്രകടമായി സഭാനേതൃത്വത്തിന്റെ ഇടയില്‍ പോലും ജാതീയതയുടെ വികൃതരൂപം തലപൊക്കുന്നുണ്ട്. റീത്തുകളുടെ പേരിലുള്ള മത്സരവും ശത്രുതയും, പ്രാദേശികവാദം, ഭാഷയുടെ പേരിലുള്ള വിഭാഗീയത തുടങ്ങിയ പ്രശ്‌നങ്ങളെല്ലാംതന്നെ ജാതി എന്ന ചിരകാലീന ബാധയുമായി ബന്ധപ്പെട്ടതാണ്.

നൂറ്റാണ്ടുകളായി സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഒരു വെല്ലുവിളിയാണ്. ജാതിവ്യവസ്ഥയുടെ നിര്‍മാര്‍ജ്ജനത്തിനായി എന്തെങ്കിലും ചെയ്യാന്‍ സുവിശേഷവത്കരണംകൊണ്ട് സാധിച്ചിട്ടില്ല. അത് സുവിശേഷത്തിന്റെ എതിര്‍സാക്ഷ്യമാണ്. ഇന്ത്യയിലെ ഓരോ ക്രിസ്ത്യാനിയും ഏതെങ്കിലും ഒരു ജാതിയില്‍പെടുന്നവരാണ്. സഭ ഇത്രയും കാലം അതിന്റെ പ്രേഷിതപ്രവര്‍ത്തനത്തിനിടയില്‍ ജാതിവ്യവസ്ഥയെ സഹിച്ചുവെന്നു മാത്രമല്ല, ഇന്ത്യയില്‍ ഇത് ഒരു പതിവുകാര്യമാണെന്ന മട്ടില്‍ അതിന് അംഗീകാരം നല്കുകയും ചെയ്തു എന്നതാണ് വാസ്തവം. യേശുവിനെയും അവന്റെ മാനവസാഹോദര്യ സന്ദേശത്തെയും തള്ളിപ്പറയുകയാണ് ഇതിലൂടെ ചെയ്തത്. ഇതിന്റെ ഫലമായി അസ്പൃശ്യത പോലുള്ള ദുരാചാരങ്ങള്‍ ക്രൈസ്തവ സമൂഹങ്ങളില്‍ ഇപ്പോഴും നിലനില്ക്കുന്നു. കുലമഹിമയുടെ അടിസ്ഥാനത്തില്‍ സ്വവംശത്തിനുള്ളില്‍ തന്നെ വിവാഹം നടത്തണം എന്ന ധാരണയിലാണ് ചില ക്രൈസ്തവര്‍ക്കിടയില്‍ വിവാഹനിശ്ചയങ്ങള്‍ നടക്കുന്നത്. ഇത് സ്വാഭാവികമായ, പതിവുരീതിയായി അംഗീകരിക്കപ്പെടുന്നു.

ജാതി പ്രശ്‌നം പരിഹരിക്കണം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതി (സിബിസിഐ) 1982-ലെ സമ്പൂര്‍ണ സമ്മേളനത്തിന്റെ മുഖ്യവിഷയമായി ഇത് ചര്‍ച്ച ചെയ്യുകയുണ്ടായി. ജാതി എന്നത് സുവിശേഷപ്രബോധനങ്ങള്‍ക്കും ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും എതിരാണെന്ന് രാജ്യത്തെ മെത്രാന്മാര്‍ സുവ്യക്തമായ സന്ദേശം നല്കി. സഭയിലും സമൂഹത്തിലും നിലനില്ക്കുന്ന എല്ലാത്തരം ജാതീയതയ്ക്കുമെതിരെ പോരാടാന്‍ സമ്മേളനം തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നുംതന്നെ സംഭവിച്ചില്ല എന്നു സമ്മതിക്കേണ്ടിവരും. വാസ്തവത്തില്‍, ചില രൂപതകളില്‍ അടുത്തകാലത്തായി ഈ പ്രശ്‌നം അതീവ ഗുരുതതരമായിരിക്കയാണ്.

ജാതി രൂഢമൂലമായിരിക്കുന്ന സമൂഹത്തില്‍ ദേവസഹായത്തിന്റെ ജീവിതവും രക്തസാക്ഷിത്വവും വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നല്കുന്നുണ്ട്. ജാതിരഹിത ക്രൈസ്തവ സമൂഹനിര്‍മിതിക്കും സമൂഹത്തില്‍ പൊതുവെ ദൈവരാജ്യത്തിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള ഭാരതസഭയുടെ യത്‌നങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനം വളരെ വലിയപ്രചോദനമാകേണ്ടതാണ്. ”നമ്മുടെ ഈ കാലഘട്ടത്തിന് ഏറ്റം ആവശ്യമായ ഒരു വിശുദ്ധനെ” ഇതിലൂടെ സഭയ്ക്കു ലഭിക്കുകയാണ്.

ദേവസഹായത്തിന്റെ നാമകരണത്തിനായി, വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ നിഹില്‍ ഒബ്‌സ്താത് അനുമതിക്കായി സമര്‍പ്പിക്കപ്പെട്ട 50 പ്രബന്ധങ്ങളിലൊന്നില്‍ നാം ഇങ്ങനെ വായിക്കുന്നു: ”രക്തസാക്ഷിയായ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിലൂടെ നമുക്ക്, ഇന്നും വംശവെറിയും ജാതിവിവേചനവും നിലനില്ക്കുന്ന സമൂഹത്തില്‍ മാനവസമത്വത്തിന്റെ ആദര്‍ശം – അദ്ദേഹം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചത് അതിനുവേണ്ടിയാണ് – ഉയര്‍ത്തിപിടിക്കാന്‍ കഴിയുമെന്ന് നാം ആശിക്കുന്നു. അദ്ദേഹം കേവലം ഒരു വേദസാക്ഷി മാത്രമല്ല; യേശുക്രിസ്തുവില്‍ പുനര്‍ജനിക്കുന്ന ഒരു സമൂഹത്തെ സ്വപ്‌നംകണ്ടവനാണ്, നമ്മുടെ കാലത്തിനു വേണ്ടുന്ന ഒരു വിശുദ്ധന്‍.”ു. അദ്ദേഹം കേവലം ഒരു വേദസാക്ഷി മാത്രമല്ല; യേശുക്രിസ്തുവില്‍ പുനര്‍ജനിക്കുന്ന ഒരു സമൂഹത്തെ സ്വപ്‌നംകണ്ടവനാണ്, നമ്മുടെ കാലത്തിനു വേണ്ടുന്ന ഒരു വിശുദ്ധന്‍.”

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Related Articles

രാഷ്ട്രീയ ബര്‍മൂഡാ ട്രയാംഗിളാകുമോ വയനാട്?

വെട്ടിലാകുക എന്ന ഭാഷാപ്രയോഗമുണ്ടല്ലോ. അമ്മാതിരിയൊന്ന് കോണ്‍ഗ്രസിന്റെ ദേശീയാധ്യക്ഷന്റെ വയനാടന്‍ പ്രവേശത്തോടെ പല പാര്‍ട്ടികള്‍ക്കും സംഭവിക്കുന്നതായി നിരീക്ഷണങ്ങളുണ്ട്. ”ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്” എന്നു

ചെല്ലാനത്തിന്റെ ലത്തീനികള്‍ ഇതല്ല

ലിജോ ജോസ് പല്ലിശേരിയുടെ പുതിയ ചിത്രം ഈ. മ. യൗ. വിനെതിരെ ലത്തീന്‍ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തില്‍ രൂക്ഷവിമര്‍ശനം. Related

കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണം: തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തോടു ചേർന്നു ശംഖുമുഖം തീരത്തിനു സമാന്തരമായി കടൽറണ്‍വേ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കെആർഎൽസിസി പ്രസിഡന്‍റും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*