ദേവസഹായം ലോകക്രൈസ്തവ സഭയ്ക്കാകെ അഭിമാനം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

ദേവസഹായം ലോകക്രൈസ്തവ സഭയ്ക്കാകെ അഭിമാനം – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

എറണാകുളം: മേയ് 15-ന് വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയിലെ പ്രഥമ അല്മായ വിശുദ്ധനും രക്തസാക്ഷിയുമായ ദേവസഹായം ഭാരതസഭയ്ക്കു മാത്രമല്ല ലോക ക്രൈസ്തവസഭയ്ക്കാകമാനം അഭിമാനമാണെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ജീവനാദം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസഹായം മറ്റൊരു സമുദായത്തില്‍ ജനിക്കുകയും പിന്നീട് യേശുവിന്റെ പാത പിന്തുടരുകയും വിശ്വാസത്തിനുവേണ്ടി ഏറെ പീഡനങ്ങള്‍ സഹിക്കുകയും ധീരരക്തസാക്ഷിത്വം വരിക്കുകയും ചെയ്തുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ചരിത്രം പലപ്പോഴും മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമാണ്. ശരിയായ ചരിത്രം രേഖപ്പെടുത്താനുള്ള ജീവനാദത്തിന്റെ ശ്രമം ശ്ലാഘനീയമാണ്. സഭയില്‍ അല്മായരുടെ സാന്നിധ്യവും പ്രവര്‍ത്തനവും എന്നും പ്രോത്സാഹിക്കപ്പടേണ്ടതാണ്. ദേവസഹായത്തെകുറിച്ചുള്ള പുസ്തകം ഒരു അല്മായനാണ് രചിച്ചതെന്നതും പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.

രതീഷ് ഭജനമഠം രചിച്ച ‘വിശുദ്ധ ദേവസഹായം: ഭാരതസഭയുടെ സഹനദീപം’ എന്ന പുസ്തകം കെആര്‍എല്‍സിബിസി മതബോധന കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറി ഫാ. മാത്യു പുതിയാത്തിനു നല്കിയാണ് ബിഷപ് പ്രകാശനം ചെയ്തത്. കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, ജീവനാദം മാനേജിംഗ് എഡിറ്റര്‍ ജോണ്‍ കാപ്പിസ്റ്റന്‍ ലോപ്പസ്, മുന്‍ മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍, ചീഫ് എഡിറ്റര്‍ ജെക്കോബി, അസോസിയേറ്റ് എഡിറ്റര്‍ ബിജോ സില്‍വേരി, അസോസിയേറ്റ് മാനേജിംഗ് എഡിറ്റര്‍മാരായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. വിപിന്‍ മാളിയേക്കല്‍ എന്നിവര്‍ സംബന്ധിച്ചു.


Related Articles

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ

വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്

നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. റോബര്‍ട്ട്

കേരളപുരത്ത് സമാധാന നടത്തം സംഘടിപ്പിച്ചു

കൊല്ലം: മതേതരത്വം സംരക്ഷിക്കുവാനും ലോക സമാധാനത്തിനും യൂത്ത് ഫോര്‍ പീസ് എന്ന ആശയം മുന്‍ നിര്‍ത്തി കൊല്ലം രൂപതയുടെ ‘സമാധാന നടത്തം’ കേരളപുരം മേരി റാണി ദേവാലയം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*