ദേവസ്തവിളി സംഘങ്ങളെ ആശിര്‍വദിച്ച് കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ് കൊല്ലത്തോളം പഴക്കമുള്ള ദേവസ്തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന് ദേവസ്തവിളി സംഘങ്ങള്‍ക്ക് ഈ വലിയ നോമ്പുകാലത്ത് മരക്കുരിശും മണിയും വാഴ്ത്തി നല്കുന്ന ചടങ്ങ് കലവൂര്‍ കൃപാസനം ദേശീയ പൈതൃക പഠനകേന്ദ്രത്തില്‍ ഡയറക്ടര്‍ ഫാ. വി. പി ജോസഫ് വലിയവീട്ടില്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സംഘങ്ങളെ കുരിശും മാലയും അണിയിച്ചു.അരൂര്‍, എടവനക്കാട്, പള്ളിത്തോട്, വൈപ്പിന്‍, അര്‍ത്തുങ്കല്‍, തൈക്കല്‍, വാടയ്ക്കല്‍, ഓമനപ്പുഴ, ചെത്തി, കാട്ടൂര്‍, ചേന്നവേലി, പുന്നപ്ര എന്നീ തീരദേശങ്ങളില്‍ നിന്നുള്ള പന്ത്രണ്ടോളം ദേവസ്തവിളി സംഘങ്ങള്‍ പ്രത്യേക വ്രതാനുഷ്ഠാന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ട് തങ്ങളുടെ പ്രേഷിതദൗത്യം ഏറ്റെടുത്തു. ഫാ. ബ്രിട്ടാസ് കടവുങ്കല്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. കൃപാസനം വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍, നെയ്തല്‍ കള്‍ച്ചറല്‍ സെക്രട്ടറി സിമി ഷിനു എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, സണ്ണി പരുത്തിയില്‍, രതീഷ് ബാബു തകഴി, ടിജോ ടി. ചാക്കോ, ടി. എക്സ് പീറ്റര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
എന്താണ് ദേവസ്തവിളി ?
വസ്തേ എന്നത് ഒരു പോര്‍ച്ചുഗീസ് പദമാണ്. ഒഴിപ്പിക്കുക, വിശുദ്ധീകരിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. നാട്ടിലെ ദുഷ്ടശക്തികളെ ഒഴിപ്പിച്ച് സമൂഹത്തില്‍ ആത്മവിശുദ്ധി പരത്തുന്നതിനുവേണ്ടിയാണ് ദേവസ്തവിളി അനുഷ്ഠിക്കുന്നത്.
ഏകദേശം 3,500 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ വിശ്വാസ സമൂഹത്തിനുള്ളില്‍ രൂപപ്പെട്ടുവന്ന `ക്ഷേമ’ പ്രാര്‍ത്ഥന എന്ന പ്രഘോഷണ വിളി സമ്പ്രദായത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ മിഷണറിമാരാണ് ഈ സമ്പ്രദായം രൂപപ്പെടുത്തിയത്.
ക്ഷേമപ്രാര്ത്ഥനയുടെ അനുഷ്ഠാന ഉദ്ദേശ്യം തന്നെയാണ് ദേവസ്തവിളിയിലൂടെ സമൂഹത്തിന് കൈവരുന്നത്. `ക്ഷേമ’ പ്രാര്‍ത്ഥനയിലും, ദേവസ്ത വിളിയിലും പ്രഘോഷിക്കപ്പെടുന്ന ആത്മവിശുദ്ധീകരണ വിശ്വാസസത്യങ്ങളുടെ പ്രഘോഷണം, ക്രിസ്തുവിന് 1250 വര്‍ഷം മുന്‍പ് മോശ നല്കിയ പത്തു കല്പ്പനയുടെ അന്തസ്സത്ത തന്നെയാണ്.
ഇസ്രയേല്‍ കേള്‍ക്കുക, നിന്റെ ദൈവമായ കര്‍ത്താവ് ഏകനാകുന്നു. `ക്ഷേമ എലോഹിം അഡോണായ്’ എന്ന യഹൂദന്റെ ആലാപന വിളിരൂപത്തിന്റെ ഇസ്ലാമിക സമാന്തരമാണ് `അല്ലാഹു അക്ബര്‍’ എന്ന ബാങ്കു വിളിയിലും മുഴങ്ങുന്നത്. അതിന്റെ ക്രിസ്തീയ സമാന്തരമായിട്ടാണ് `പരമണ്ഡലത്തില്‍ ഇറുക്കും എങ്കള്‍ പിതാവേ’ എന്ന് എട്ടു ദിക്കും പൊട്ടുമാറുച്ചത്തില്‍ നട്ടപ്പാതിരാനേരം നീട്ടി വിളിക്കുന്ന പുരാതന ദേവസ്ത വിളി രൂപത്തിലും മുഴങ്ങുന്നത്. “ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവാ” എന്ന് പിന്നീട് ഈ സൂക്തത്തിന് മൊഴിമാറ്റം സംഭവിച്ചിട്ടുണ്ട്.
Related
Related Articles
ഫുട്ബോള്‍ ഇതിഹാസത്തിന് ലോകത്തിന്റെ യാത്രാമൊഴി
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ ഓര്‍മ്മയാകുമ്പോള്‍ ബാക്കിയാകുന്നത് അദ്ദേഹത്തിന്റെ കാല്‍പ്പന്താരവങ്ങള്‍ മാത്രമാണ്.ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല
ചെല്ലാനത്ത്ക്കാരൻ എഡ്ഗറിന് രാഷ്ട്രപതിയുടെ മറുപടി ലഭിച്ചു.
കൊച്ചി : ചെല്ലാനത്തെ കടലാക്രമണവും കോവിഡ് ദുരിതവും കത്തിലൂടെ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ ശ്രദ്ധയിൽ എത്തിച്ച എഡ്ഗർ സെബാസ്റ്റിന് മറുപടി ലഭിച്ചു. കേരള ചീഫ് സെക്രട്ടറിയോട് പരാതിയിന്മേൽ
വനിതാ മതില് വിഭാഗീയ മതിലാക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് സിഎസ്എസ്
കൊച്ചി: വനിതാ മതില് വിഭാഗിയ മതില് ആക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി. കേരള നവോത്ഥാനത്തില്‍ ക്രിസ്ത്യന്‍ മുസ്ലിം സംഘടനകള്‍ക്ക് പങ്കില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍