ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം.

കുട്ടിക്കാനം – ദേവാലയം ക്യാമ്പാക്കിമാറ്റി വിജയപുരം രൂപതയുടെ ചപ്പാത്തിലെ സെന്റ് ആന്റണീസ് ദൈവാലയം. കട്ടപ്പന റൂട്ടിലെ ചപ്പാത്ത് പാലം നിറഞ്ഞൊഴുകുമ്പോൾ സെന്റ് ആന്റണീസ് ദൈവാലയ വികാരിയായ റെവ.ഫാ.സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പെരിയാർതീരവാസികൾക്ക് ദേവാലയം തുറന്നു കൊടുത്തു. വിശുദ്ധമായ ദിവ്യകാരുണ്യസന്നിധിയിൽ ജാതിമതഭേദമില്ലാതെ ഏവർക്കും അച്ചൻ അഭയമൊരുക്കി. ദൈവാലയത്തിലെ പതിവ് തിരുക്കർമ്മങ്ങൾക്കു മുടക്കംവരുത്താതിരിക്കാനും അച്ചനു കഴിഞ്ഞു. തിരുക്കർമ നേരങ്ങളിൽ ദേവാലയം ആരാധനക്ക് സജ്ജമാക്കാൻ ക്യാമ്പിലുള്ളവർ മനസ്സുകാണിച്ചു. വികാരിയച്ചൻറെ കാരുണ്യപൂർവമായ നിലപാടിനെ അധികാരികൾ പൂർണമനസ്സോടെ അംഗീകരിച്ചു. ദൈവത്തിൻറെ ആലയത്തിൽ നാനാജാതിമതസ്ഥർ ഒരുമിച്ച് അഭയം കൊള്ളുമ്പോഴാണ് കല്ലും മണ്ണും കൊണ്ടുള്ള ദേവാലയം യഥാർത്ഥ ദേവാലയമായി മാറുക എന്ന് സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിച്ചു.
Related
Related Articles
വൈദീകന് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍
ആന്ധ്രാപ്രദേശ്: ആന്ധ്രാപ്രദേശില്‍ വൈദീകനെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെലുങ്കാനയിലെ ഖമ്മം രൂപതയില്‍പ്പെട്ട ചിന്റാക്കിനി ഇടവകയിലെ വികാരി ഫാ.സന്തോഷ് ചേപാത്തിനി (62) ആണ് കൊല്ലപ്പെട്ടത്. ആന്മഹത്യയാണോ, കൊലപാതകമാണോ
സ്മരണകള്‍ സൗഹൃദം ഭരതമയം
മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ഭരതിനെ ഓര്‍ക്കുന്നതെന്താണ്? പിന്നീടൊരിക്കലും തമ്മില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും? ഋതുഭേദങ്ങളില്‍ ഇലപൊഴിയാതെ നില്ക്കുന്ന ഒരൊറ്റ മരമായി ഓര്‍മയില്‍ ഒരു പതിനാറുകാരന് ചെറുക്കന്. എന്റെ
നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത.
കൊച്ചി: നായയെ റോഡിലൂടെ കാറില്‍ കെട്ടിവലിച്ച് കൊടും ക്രൂരത. പട്ടാപ്പകല്‍ അരകിലോമീറ്റര്‍ ദൂരമാണ് പട്ടിയെ കാറിന്റെ പിന്നില്‍ കെട്ടിവലിച്ചത്. ഓട്ടത്തിനിടയില്‍ അവശയായ പട്ടി റോഡില്‍ വീഴുന്നതും വീഡിയോയില്‍