Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ദേശാഭിമാനി ന്യൂസ്എഡിറ്ററെ മര്‍ദിച്ച സിഐയെ സ്ഥലമാറ്റി

തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ്എഡിറ്ററെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റി. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐ എ.വി.ദിനേശനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. കെ.വി.പ്രമോദനാണ് പുതിയ ചക്കരക്കല്‍ സിഐ. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിറക്കിയത്. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് സീനിയര്‍ ന്യൂസ് എഡിറ്ററായ മനോഹരന് മോറായിക്കാണ് കഴിഞ്ഞ ശനിയാഴ്ച പൊലീസ് മര്‍ദനമേറ്റത്.
ഓഫീസിലേക്ക് പോകുന്നതിനിടെ കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തെ കടയില്‍ സാധനം വാങ്ങാന്‍ കയറിയ മനോഹരനെ ചക്കരക്കല്‍ സിഐ എ.വി.ദിനേശന് മര്‍ദിച്ചുവെന്നാണ് പരാതിയുയര്‍ന്നത്. കണ്ണൂര്‍ കോര്പറേഷന് പരിധിയില്‍വരുന്ന മുണ്ടയാട് ഹോട്ട്സ്പോട്ട് മേഖലയല്ല. എന്നിട്ടും സാധനങ്ങള്‍ വാങ്ങാന്‍ നിന്നവരെ സിഐ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരന് മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞ് അക്രഡിറ്റേഷന് കാര്‍ഡ് കാണിച്ചിട്ടും കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് മനോഹരന് മോറായി. സിഐ അകാരണമായി മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മനോഹരന് മോറായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് കടയില്‍ വന്ന എല്ലാവരും നിന്നിരുന്നതെന്നും പരാതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയനും ആവശ്യപ്പെട്ടിരുന്നു.
Related
Related Articles
കുടിവെള്ളക്ഷാമം: ജലഭവനു മുന്നിൽ പ്രതിഷേധ ധർണ
രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് അധികൃതർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കോതാട് നിവാസികൾ എറണാകുളത്ത് വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറുടെ കാര്യാലയം ജലഭവനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ചെല്ലാനം തീരസംരക്ഷണം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചി: ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശത്തു താമസിക്കുന്നവരുടെ കഷ്ടപ്പാടുകള്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും ദുരിതമാണെന്ന് ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍
മാനുഷിക മൂല്യങ്ങളെ വിലമതിച്ച മഹാനടന്
ഗിരീഷ് കര്‍ണാട് തന്റെ വേഷം പൂര്‍ത്തിയാക്കി അരങ്ങിനോടു വിടപറയുമ്പോള്‍ നഷ്ടം ഇന്ത്യയിലെ കലാസ്നേഹികള്‍ക്കു മാത്രമല്ല, മാനുഷികമൂല്യങ്ങളെ വര്‍ഗത്തിന്റെയും ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ക്കുള്ളില്‍ തളച്ചിടാന്‍ വിസമ്മതിക്കുന്ന മാനവികമൂല്യങ്ങള്ക്കുമാണ്. മഹാരാ്ട്രയില്