Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
ദേശീയപൗരത്വ പട്ടിക അപകടകരം – ഷാജി ജോര്‍ജ്

കോട്ടപ്പുറം: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അകറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യം സംജാതമായിരിക്കുകയാണെന്ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് പറഞ്ഞു. കോട്ടപ്പുറം രൂപത പറവൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ന് മുസ്ലീങ്ങളെയാണെങ്കില് നാളെ ക്രിസ്ത്യാനികളെയായിരിക്കും അകറ്റിനിര്‍ത്തുക എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന്റെ സൂചനയാണ് ആംഗ്ലോ ഇന്ത്യര്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലുമുണ്ടായിരുന്ന സംവരണം നിഷേധിച്ച നടപടി. ഇന്ത്യയിലാകെ 256 ആംഗ്ലോ ഇന്ത്യക്കാരേ ഉള്ളൂവെന്നാണ് നിയമഭേദഗതി അവതരിപ്പിക്കുമ്പോള്‍ നിയമമന്ത്രി പറഞ്ഞത്. കോട്ടപ്പുറത്തെ സമ്പാളൂര്‍ ഇടവകയില്‍ മാത്രം 3500ലധികം ആംഗ്ലോ ഇന്ത്യന്‍സുണ്ട്. കോട്ടപ്പുറത്ത് മറ്റു ആറു ഇടവകകളിലും വലിയ തോതിലുള്ള ആംഗ്ലോ ഇന്ത്യന്‍ സാന്നിധ്യമുണ്ട്.
ആംഗ്ലോ ഇന്ത്യക്കാര്‍ രാജ്യത്തിന് വിലപ്പെട്ട സേവനങ്ങള്‍ നല്കിയവരാണ്. വിദ്യാഭ്യാസം മുതല്‍ വിവിധ നിര്‍മാണമേഖലകളില്‍ അവര്‍ മികച്ച സംഭാവനകള്‍ നല്കി. ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗമായിരുന്ന ഫാ. ജെറോം ഡിസൂസയെപ്പോലുള്ളവരെ ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ളവര്‍ ആദരവോടെയാണ് കണ്ടിരുന്നത്. പാര്‍ലമെന്റില്‍ പങ്കാളിത്തം കുറവായ വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി സംവരണം നല്‍കണമെന്ന് ഭരണഘടനയില്‍ വിഭാവനം ചെയ്തിരുന്നതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്.
എല്ലാ പള്ളികള്‍ക്കൊപ്പവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ച് എല്ലാവിഭാഗം ജനങ്ങള്‍ക്കും വിദ്യാഭ്യാസം നല്കിയവരാണ് ലത്തീന്കാര്. ഭരണഘടനാ നിര്‍മാണ സഭയിലെ അംഗമായിരുന്ന ദളിത് വിഭാഗത്തില്‍പ്പെട്ട ദാക്ഷായണി വേലായുധന് വിദ്യ പകര്ന്നുനല്കിയത് എറണാകുളത്ത് ചാത്യാത്ത് മദര്‍ ഏലീശ്വ സ്ഥാപിച്ച സ്കൂളായിരുന്നു. ദാക്ഷായണി വേലായുധനെപ്പോലെയുള്ള നിരവധി മഹാന്മാരെയും മഹതികളെയും സൃഷ്ടിച്ച സമുദായമാണിത്. റെയില്‍വെ ഉള്‍പ്പെടെ ഇന്ത്യയിലെ അടിസ്ഥാന വികസന നിര്‍മാണ മേഖലയില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം നല്കിയ സംഭാവനകള്‍ വളരെ വലുതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ആംഗ്ലോ ഇന്ത്യന്‍ വിഭാഗം സ്ഥാപിച്ചതാണ്. അവര്‍ക്ക് ഇനി പാര്‍ലമെന്റിലും നിയമസഭകളിലും പ്രാതിനിധ്യം വേണ്ടെന്ന് പറയുന്നവരെ ഏതു നീതിബോധമാണ് ഭരിക്കുന്നതെന്ന് സംശയിച്ചുപോകും.
2018ല്‍ പ്രളയമുണ്ടായപ്പോള്‍ 65,000 പേരുടെ ജീവന് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ഇന്ത്യന്‍ സൈന്യം പ്രളയത്തില്‍നിന്ന് രക്ഷിച്ചത് 5,000 പേരെയാണ്. അവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടിവന്നത് ഒന്നര കോടി രൂപയാണ്. അപ്പോള്‍ 65,000 പേരെ രക്ഷിച്ചവര്‍ക്ക് എന്തുകൊടുക്കേണ്ടിയിരുന്നു? നിങ്ങള്‍ രാജ്യത്തിന്റെ സൈന്യമാണെന്ന നല്ല വാക്ക് മാത്രമാണ് അവര്‍ക്കു ലഭിച്ചത്. പടുകുഴിയില്‍നിന്ന് പടുകുഴിയിലേക്ക് പോകുന്ന സാമൂഹ്യാന്തരീക്ഷമാണ് പിന്നാക്ക വിഭാഗക്കാരെ സംബന്ധിച്ചിടത്തോളം രാജ്യത്ത് നിലനില്‍ക്കുന്നത്. അധികാരമില്ലെങ്കില്‍ ഒരു വാതിലും തുറക്കാന്‍ കഴിയില്ലെന്ന് ബി.ആര്.അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ചില സ്ഥാനങ്ങള്‍ ലത്തീന്‍ കത്തോലിക്കര്‍ക്ക് ലഭിക്കുന്നുണ്ട്. എറണാകുളത്തിനപ്പുറത്തേക്ക് ലത്തീന്‍ കത്തോലിക്കരില്ലേ എന്നാണ് ചോദ്യം? കോണ്‍ഗ്രസും ഇടതുപക്ഷവും ലത്തീന്‍ കത്തോലിക്കരെ ഒരുപോലെ അവഗണിക്കുകയാണ്. ആനി മസ്ക്രീനെപ്പോലെ കോണ്‍ഗ്രസിനും രാജ്യത്തിനും മികച്ച സംഭാവനകള്‍ നല്കിയ നേതാക്കളുടെ പിന്തലമുറക്കാരെ കോണ്‍ഗ്രസ് അവഗണിക്കുന്നു. കേരളത്തില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ത്തിയത് ലത്തീന്കാരാണെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സമുദായത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. അധികാരത്തിന്റെ ശ്രേണിയില്‍നിന്ന് സമുദായത്തെ മാറ്റിനിര്‍ത്തുകയാണ്.
മറ്റുള്ളവര്‍ക്ക് നീതി നിഷേധിക്കാനല്ല കിട്ടേണ്ട നീതി നല്‍കണമെന്നു മാത്രമാണ് സമുദായത്തിന് അഭ്യര്‍ഥിക്കാനുള്ളത്. അന്തസോടെ ജീവിക്കാനുള്ള അവസരമുണ്ടാകണം.
ഇപ്പോഴും ആദിവാസികളുടെ ജീവിതനിലവാരത്തിലാണ് മത്സ്യത്തൊഴിലാളികള്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 60 വയസ് കഴിഞ്ഞ പുരുഷന്മാരുടെ ദേശീയ ശരാശരി 8.7 ശതമാനവും സംസ്ഥാനത്ത് 8.5 ശതമാനവുമാണ്. അതേസമയം തീരദേശത്തിത് 6.5 ശതമാനമാണ്. ഒരു കുടുംബത്തിലെ കുഞ്ഞുങ്ങള്‍ക്ക് മണ്ണുതിന്നേണ്ടിവന്ന അവസ്ഥ കേരളത്തിലുണ്ടായി. പുല്ലുവിളയില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കടല്ത്തീരത്തുപോയ ശീലുവമ്മയെ പട്ടികള്‍ കടിച്ചുകീറിയതാണ് മകന് കാണേണ്ടി വന്നത്.
സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ലത്തീന്‍ കത്തോലിക്കരുടെ തൊഴില്‍നഷ്ടം ജസ്റ്റിസ് നരേന്ദ്രന് കമ്മീഷന് കണക്കാക്കിയതിനേക്കാള്‍ വളരെ കൂടുതലാണ്. മുന്നാക്ക വികസന കോര്പറേഷന് ചെയര്മാന് കാബിനറ്റ് പദവിയും പിന്നാക്ക കമ്മീഷന് ചെയര്‍മാനും പരിവര്‍ത്തിത ക്രൈസ്തവ കോര്പറേഷന് ചെയര്‍മാനും എപ്പോഴും വഴിയില്‍ കേടാകുന്ന വാഹനവുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഒരു സ്ഥലത്ത് ജീവിക്കുന്ന ജനതയോട് പലതരത്തിലുള്ള പെരുമാറ്റമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഈ അവഗണനകള്‍ക്ക് മുഖ്യരാഷ്ട്രീയപാര്‍ട്ടികള്‍ മറുപടി നല്‍കേണ്ട സാഹചര്യമുണ്ടാകും. മാറ്റിനിര്‍ത്തപ്പെട്ട ഒരു ജനതയ്ക്കുവേണ്ടിയാണ് നമ്മള് സംസാരിക്കുന്നത്. നമ്മുടെ വേദന മാറണം. ഭരണഘടനാ വ്യവസ്ഥകള്‍ പാലിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണിത്. രാജ്യത്തെ ഭരണഘടന അനുശാസിക്കുന്ന എല്ലാ നീതിയും നമുക്കും ലഭിക്കണമെന്നും ഷാജി ജോര്‍ജ് ആവശ്യപ്പെട്ടു.
Related
Related Articles
പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി
എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള
പ്രോലൈഫ് മെഗാ മെസേജ് ഷോ ജീവന്റെ ഉത്സവം – ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി
കൊല്ലം: ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യന് ജീവിക്കുമ്പോഴും ചിന്തിക്കുമ്പോഴും ജീവന്റെ സമൃദ്ധി അവിടെ രൂപപ്പെടുകയാണണെന്നും ദൈവദാനമാണ് ജീവനെന്നു നാം തിരിച്ചറിയാത്തപ്പോഴാണ് ഭ്രൂണഹത്യ, ആത്മഹത്യ, മദ്യപാനം, മയക്കുമരുന്നുകള്‍, കൊലപാതകം, ദയാവധം
ഷൈനച്ചൻ തിരക്കിലാണ് ഈ ലോക് ഡൗൺ കാലത്തും
കൊച്ചി : ” ഷൈനച്ചോ സുഖമാണോ ? എന്തൊക്കെയാണ് വിശേഷങ്ങൾ ? ഷൈനച്ചന്റെ കൂട്ടുകാരനായ വൈദീകൻ ഫോൺ വഴി വിശേഷങ്ങൾ അന്വഷിച്ചപ്പോൾ , ഷൈനച്ചൻ മരുന്നുമായി