ദേശീയ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കും: കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ)

Print this article
Font size -16+
കൊച്ചി: കേന്ദ്ര ഫിഷറീസ് മന്ത്രാലയം പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിരിക്കുന്ന ദേശീയ ഫിഷറീസ് നയത്തിൻ്റെ ആറാമത്തെ കരട് രേഖ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കുമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) അഭിപ്രായപ്പെട്ടു. ഈ നയരേഖ വായിച്ചു തുടങ്ങുമ്പോൾ ആരേയും പുളകിതരും ആവേശഭരിതരും ആക്കുന്ന വിശദീകരണമാണ് ചേർത്തിട്ടുള്ളത്. കുറെ നല്ല തത്വങ്ങൾ ഉൾചേർക്കപ്പെട്ടിരിക്കുന്നു. മത്സ്യ ബന്ധന സമൂഹത്തിൻ്റെ ശക്തീകരണമാണ് ഈ നയത്തിൻ്റെ ലക്ഷ്യമെന്നു പോലും ഈ രേഖ പ്രസ്താവിക്കുന്നു. പക്ഷെ തുടർന്നു വായിക്കുമ്പോൾ ഈ നയരേഖയുടെ രൂപീകരണ പ്രക്രിയയിൽ ഉണ്ടായ അട്ടിമറിയും അതിൻ്റെ യഥാർത്ഥ ലക്ഷ്യവും വ്യക്തമാക്കപ്പെടുന്നതായി ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ അഭിപ്രായമുയർന്നു.
ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നയം നേരത്തെ മത്സ്യമേഖലയിൽ പ്രഖ്യാപിച്ചിട്ടുള്ള സുപ്രധാന നയങ്ങളുടെ സംയോജനമാണ്. 2017ൽ ഡോ എസ് അയ്യപ്പൻ ചെയർമാനായ സമിതി തയ്യാറാക്കിയ സമുദ്ര ഫിഷറീസ് നയം 2019 ൽ ഡോ ദിലീപ് കുമാർ ചെയർമാനായ സമിതി തയ്യാറാക്കിയ ദേശീയ ഉൾനാടൻ ഫിഷറീസ് നയം 2019 ൽ തന്നെ ഡോ എ ഗോപാലകൃഷ്ണൻ ചെയർമാനായ സമിതി തയ്യാറാക്കിയ ദേശീയ മാരികൾച്ചറൽ നയം എന്നിവ ദേശീയ ഫിഷറീസ് നയത്തിൽ സംയോജിപ്പിക്കപ്പെട്ടിരിക്കുന് നു.
ഈ വിദഗ്ദ സമിതികൾ വർഷങ്ങൾ നീണ്ട വിശദമായ പഠനങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയവയാണ് ഈ നയങ്ങൾ. വാസ്തവത്തിൽ ഈ മേഖലയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളുടെ ക്രോഡീകരണമാണ് ഇവ. ഇതിൽ മാറ്റം വരുത്തുമ്പോൾ അതിന് യുക്തിസഹവും ശാസ്ത്രീയവുമായ കാരണങ്ങൾ ഉണ്ടാവണം. ദൗർഭാഗ്യകരമെന്നു പറയട്ടെ ചില സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്ന വിധം ഈ നയങ്ങളുടെ മൗലിക സ്വഭാവത്തിലും കാതലായ നിർദ്ദേശങ്ങളിലും വ്യതിചലനം ഉണ്ടായിരിക്കുന്നു. 2017 ലെ സമുദ്ര ഫിഷറീസ് നയത്തിൽ വിദഗ്ദ സമതി യുടെ അന്തിമ രേഖയിലെ ചില ഭാഗങ്ങൾ ബോധപൂർവ്വം ഒഴിവാക്കപ്പെട്ടിരിക്കുന്നു.
2017 ൽ ഡോ അയ്യപ്പൻ കമ്മറ്റിയുടെ രേഖയിൽ (38) പോർട്ടുകളുടെ വികസനം പലപ്പോഴും ഇൻഡ്യയുടെ തീരങ്ങളിൽ തീരശോഷണത്തിനും തീരം വയ്പിലേക്കും നയിക്കുന്നു. തീരഘടനയിൽ ഉണ്ടായ അത്തരം മാറ്റങ്ങൾ, തീരരേഖയെ ബാധിക്കുന്നു, മീൻപിടുത്ത വാസസ്ഥലങ്ങളെ അപകടപ്പെടുത്തുന്നു, ഒപ്പം പരിസ്ഥിതിയെയും ഫിഷറീസിനെയും ബാധിക്കുന്നു എന്ന കണ്ടെത്തൽ അന്തിമ രേഖയിൽ താഴെ പറയുന്ന വിധം തിരുത്തി. പോർട്ടുകളുടെ വികസനം ചിലപ്പോൾ തീരത്ത് തീരശോഷണത്തിലേക്കും തീരംവയ്പ്പിലേക്കും നയിക്കുന്നു. ഈ വികസനങ്ങൾ തീരഘടനയിൽ മാറ്റങ്ങൾ സൃഷ്ടിച്ചേക്കാം, ഇത് തീര രേഖ, പരിസ്ഥിതി, ഫിഷറീസ് എന്നിവയെ ബാധിച്ചേക്കാം എന്ന വിധം മാറ്റുകയുണ്ടായി. എന്നാൽ പുതിയ നയരേഖയിൽ ഈ ഭാഗം വളരെ അപകടകരമായ വിധം ഭേദഗതി ചെയ്തിരിക്കുകയാണ്. ഈ നിഗമനം എന്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
പോർട്ടുകളുടെ വികസനമെന്നതിനു പകരമായി അടിസ്ഥാന സൗകര്യങ്ങളുടെ മേഖലയിൽ ഫിഷിംഗ് ഹാർബറുകളുടെയും ഫിഷ് ലാൻ്റിംഗ് സെൻ്ററുകളുടെയും വികസനം എന്ന് എഴുതി ചേർത്തത് ഈ നയം രൂപപ്പെടുന്നത് ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് എന്ന് വ്യക്തമാക്കപ്പെടുന്നു. ഇതു പോലെ നിരവധി വ്യതിയാനങ്ങൾ പ്രകടമായിട്ടുള്ള ഈ നയം സമഗ്രമായ പരിശോധനയ്ക്ക് തയ്യാറാവണം. സർക്കാർ തന്നെ നിയോഗിച്ച വിദഗ്ദ സമിതികളുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മത്സ്യ നയം പരിശോധിച്ച് തിരുത്തിയെഴുതണം.
ഗുണകരമായ ചില നിർദ്ദേശങ്ങൾ നയം ഉൾകൊള്ളുന്നുവെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഈ മേഖലയിൽ നിന്നും പാടെ മാറ്റി നിർത്താനുള്ള സംഘടിതവും ഗൂഢവുമായ ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും “കടൽ” ആവശ്യപ്പെട്ടു. മോൺ. യൂജിൻ പെരേര അദ്ധ്യക്ഷത വഹിച്ചു. എ.വി.വിജയൻ വിഷയാവതരണം നടത്തി. ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ജോസഫ് ജൂഡ്, കുഞ്ഞച്ചൻ പി ആർ, ഫാ ഡോ ആൻ്റണിറ്റോ പോൾ, ബെന്നി കൊല്ലാശാണി, ടിറ്റോ ഡിക്രൂസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വര്‍ദ്ധിച്ച മനോസംഘര്‍ഷവും ഹൃദ്രോഗതീവ്രതയും
മനസ്സിനെ പ്രക്ഷുബ്ധമാക്കുന്ന നിരവധി അവസ്ഥാവിശേഷങ്ങള്‍ ഹൃദ്രോഗത്തിനു കാരണമാകാറുണ്ട്. ഇവയെ പൊതുവായി രണ്ടായി തരംതിരിക്കാം. ഒന്ന് വൈകാരികഘടകങ്ങള്‍ (വിഷാദാവസ്ഥ, ഉത്കണ്ഠ, കോപം, ഭയം), രണ്ട് സാമൂഹിക ഘടകങ്ങള്‍ (താഴ്ന്ന
ഓശാന തിരുനാള്‍
റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും
ജോണ്‍ വാനിയെ: ആര്‍ദ്രതയുടെ കൂട്ടായ്മയ്ക്കായി ഒരു പുണ്യജന്മം
കാനഡയിലെ ഗവര്‍ണര്‍ ജനറലിന്റെ മകന്. ബ്രിട്ടീഷ് റോയല്‍ നേവിയിലും കാനഡ നാവികസേനയിലും ഓഫിസര്‍. ടൊറന്റോ സെന്റ് മൈക്കിള്‍സ് യൂണിവേഴ്സിറ്റി കോളജില്‍ തത്ത്വശാസ്ത്ര അധ്യാപകന്. ആറടിയിലേറെ ഉയരമുള്ള അതികായന്.
No comments
Write a comment
No Comments Yet!
You can be first to comment this post!