Breaking News
സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0ഒടുങ്ങാത്ത അഗ്നിപരീക്ഷകള്‍
അമേരിക്കയും റഷ്യയും ഇസ്രയേലും ഫ്രാന്‍സും യുകെയും ജര്‍മ്മനിയും ചൈനയുമൊക്കെ നടപ്പാക്കിയിട്ടുള്ള ഹ്രസ്വകാല സൈനികസേവന സമ്പ്രദായം ഇന്ത്യയിലെ കര, നാവിക, വ്യോമസേനകളില്‍ ഓഫിസര്‍
...0മലയോര ജനപദങ്ങളുടെ ആവാസവ്യവസ്ഥയോ?
രാജസ്ഥാനിലെ ഒരു വന്യജീവിസങ്കേതത്തിലെ ഖനനത്തില്‍ നിന്നു തുടങ്ങി നീലഗിരിയിലെ വനസംരക്ഷണപ്രശ്നത്തില് വരെ എത്തിയ നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സംരക്ഷിത വനങ്ങളിലെ വന്യജീവിസങ്കേതങ്ങള്‍ക്കും
...0മലബാറിന്റെ പുണ്യ മഹാമേരു
പോര്‍ച്ചുഗീസുകാര്‍ പതിനഞ്ചാം നൂറ്റാണ്ടിനൊടുവില്‍ മലബാറിലെത്തുമ്പോള്‍, ജറുസലേമില്‍ നിന്നു കുടിയേറിയ യഹൂദക്രൈസ്തവരായ എസ്സീന്യരും ബാബിലോണ്‍ കുടിയേറ്റക്കാരായ നസ്രാണികളും പേര്‍ഷ്യയില്‍ നിന്നു കുടിയേറിയ മാര്തോമാക്രിസ്ത്യാനികളും
...0തൃക്കാക്കര വിധിതീര്‍പ്പ് അതിനിര്‍ണായകം
രണ്ടാം പിണറായി സര്‍ക്കാരിന്റെ ‘ഉറപ്പോടെ മുന്നോട്ട്’ (പറഞ്ഞത് നടപ്പാക്കും) എന്ന ഒന്നാം വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ രണ്ടിന് സാഘോഷം പുറത്തിറങ്ങും
...0നവകേരളത്തിന്റെ വിശാല മാനിഫെസ്റ്റോ
രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനമായ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി
...0
ദേശീയ ബഹുമതിയെ അവഹേളിക്കരുത്

ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതിയുടെ കരങ്ങളില്‍ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ ക്ഷണിക്കപ്പെട്ട് ഡല്‍ഹിയിലെത്തിയ രാജ്യത്തെ ചലച്ചിത്രപ്രതിഭകളില്‍ വലിയൊരു വിഭാഗം പുരസ്കാര സമര്‍പ്പണച്ചടങ്ങ് ബഹിഷ്കരിക്കാനുള്ള സാഹചര്യമുണ്ടായത് ആര്‍ക്കും അഭിമാനകരമല്ല. മാറുന്ന കാലത്തെയും ജനതയുടെ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ ആഭിമുഖ്യങ്ങളെയും പ്രതിഫലിപ്പിക്കുകയും സര്‍ഗാത്മകമായി പുനരാവിഷ്കരിക്കുകയും വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന ഏറെ സ്വാധീനശക്തിയുള്ള ജനപ്രിയ കലാരൂപവും മാധ്യമവുമെന്ന നിലയില്‍ ചലച്ചിത്രത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതാണ് രാഷ്ട്രം ആ മണ്ഡലത്തിലെ കലാകാരന്മാര്ക്കും സാങ്കേതികവിദഗ്ധര്‍ക്കും നല്കുന്ന ആദരം. ദേശീയ ചലച്ചിത്ര പുരസ്കാരമായി നല്കുന്ന സുവര്‍ണ, രജത കമലങ്ങളുടെ പ്രൗഢിയും ഗരിമയും ഇത്രമേല്‍ പ്രശോഭിതമാകുന്നത് രാജ്യത്തിന്റെ പരമശ്രേഷ്ഠ അംഗീകാരമുദ്രയുടെ തിളക്കത്തിലാണ്. രാഷ്ട്രപതിയുടെ കയ്യൊപ്പിലൂടെയാണ് രാഷ്ട്രത്തിന്റെ ഈ തൃക്കൈവിളയാട്ടവും തുല്യം ചാര്‍ത്തലും സാക്ഷാത്കരിക്കപ്പെടുന്നത്.
രാഷ്ട്രപതി നേരിട്ട് പുരസ്കാരം നല്കി അവാര്‍ഡ് ജേതാക്കളെ ആദരിക്കുന്ന കീഴ്വഴക്കം കഴിഞ്ഞ 64 വര്‍ഷമായി തുടര്‍ന്നുവരുന്നതാണ് – രണ്ടുവട്ടം മാത്രം ഇതില്‍ മാറ്റമുണ്ടായത് രാഷ്ട്രപതിയുടെ ആരോഗ്യസ്ഥിതി അനുകൂലമല്ലാത്തതിനാലത്രെ. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ആണ് പുരസ്കാര നിര്‍ണയത്തിന്റെയും അനുമോദനച്ചടങ്ങിന്റെയും ക്രമീകരണങ്ങളുടെ ചുമതല വഹിക്കുന്നത്. മേയ് മൂന്നിനു ദേശീയ പുരസ്കാരദാനം നടക്കുമെന്നത് മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്.
ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ രാഷ്ട്രപതി പുരസ്കാരങ്ങള്‍ നല്‍കും എന്നറിയിക്കുന്ന ക്ഷണക്കത്തു കൈപ്പറ്റി, ആ അസുലഭ മുഹൂര്‍ത്തത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതിന് സ്വന്തം ചെലവില്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മറ്റും ഒപ്പംകൂട്ടി രാജ്യതലസ്ഥാനത്ത് എത്തിയ 137 അവാര്‍ഡ് ജേതാക്കളെ ചടങ്ങു നടക്കുന്നതിന്റെ തലേന്ന്, ഔദ്യോഗിക പരിപാടികളുടെ റിഹേഴ്സലിനിടെയാണ് സംഘാടകര്‍ അറിയിക്കുന്നത്, രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ എല്ലാവര്ക്കും അവസരമുണ്ടാകുമെങ്കിലും അദ്ദേഹം 11 പേര്‍ക്കു മാത്രമേ നേരിട്ട് പുരസ്കാരം കൈമാറുകയുള്ളൂവെന്ന്.
ഇത്തരം ചടങ്ങുകളില്‍ ഒരു മണിക്കൂറിലേറെ രാഷ്ട്രപതി പങ്കെടുക്കുകയില്ല എന്ന പുതിയ പ്രോട്ടോകോള്‍ മാസങ്ങള്ക്കുമുന്പേ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരുന്നുവെന്നാണ് രാഷ്ട്രപതി ഭവന് സ്ഥിരീകരിക്കുന്നത്. പ്രോട്ടോകോള്‍ നിശ്ചയിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ ആരും ചോദ്യം ചെയ്യുന്നില്ലെങ്കിലും എല്ലാവര്ക്കും അവാര്‍ഡ് കൈമാറാന്‍ രാഷ്ട്രപതിക്ക് സൗകര്യമുണ്ടാവില്ല എന്ന വസ്തുത മറച്ചുവച്ച് എല്ലാവരെയും ക്ഷണിച്ചുവരുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രാലയവും ഡയറക്ടറേറ്റും മറുപടി പറയേണ്ടതുണ്ട്. ഇത്രയും അവാര്‍ഡ് ജേതാക്കളില്‍ നിന്ന് 11 പേരെ മാത്രം രാഷ്ട്രപതിയുടെ മുഖതാവില്‍ അവതരിപ്പിക്കുന്നത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കണം. മലയാളം ഉള്‍പ്പെടെ പ്രാദേശിക സിനിമയിലെ നവാഗതരായ നിരവധി പ്രതിഭകള്‍ ആദ്യമായി ദേശീയ പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. ഒരേ പന്തിയില്‍ ഇത്തരം പക്ഷപാതവും വിവേചനവും ആത്മാഭിമാനമുള്ളവര്‍ക്ക് സഹിക്കാനാവില്ലല്ലോ.
രാഷ്ട്രപതിക്ക് ബുദ്ധിമുട്ടാണെങ്കില്‍ അദ്ദേഹത്തിന്റെ സൗകര്യം നോക്കി മറ്റേതെങ്കിലും ദിവസത്തേക്കു ചടങ്ങു മാറ്റാവുന്നതാണെന്നും, അല്ലെങ്കില്‍ അദ്ദേഹത്തിനു പകരക്കാരനായി ഉപരാഷ്ട്രപതി പുരസ്കാരദാനം നിര്‍വഹിച്ചാല്‍ മതിയെന്നും അവാര്‍ഡ് ജേതാക്കളില്‍ പലരും നിര്‍ദേശിച്ചു. തികഞ്ഞ സമചിത്തതയോടെ, മാന്യമായി പ്രതിഷേധം രേഖപ്പെടുത്തിയ കലാകാരന്മാരുടെ കൂട്ടായ്മയില്‍ മുന്‍നിരയില്‍ നിന്ന മലയാളികള്‍ ഉള്‍പ്പെടെ 69 പേര് ഒപ്പുവച്ച് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 11 പേരൊഴികെ മറ്റുള്ളവര്‍ക്കെല്ലാം കേന്ദ്ര
മന്ത്രി സ്മൃതി ഇറാനിയും സഹമന്ത്രി രാജ്വര്ധന് സിംഗ് റാത്തോഢും പുരസ്കാരം നല്‍കും എന്ന നിലപാടിലായിരുന്നു സംഘാടകര്‍. ബദല്‍ നടപടികള്‍ക്ക് വേണ്ടത്ര സമയുണ്ടായിട്ടും അനുരഞ്ജനത്തിന് വിവേകപൂര്‍വമായ ഇടപെടലൊന്നും ഉന്നതതലങ്ങളില്‍ നിന്നുണ്ടായില്ല എന്നതാണു ഖേദകരം. ദേശീയ പുരസ്കാരം തങ്ങള്‍ക്കു വിലപ്പെട്ടതാണെന്നും ചടങ്ങിലെ വിവേചനത്തോടാണ് തങ്ങള്‍ക്ക് എതിര്‍പ്പെന്നും വ്യക്തമാക്കിയവരില്‍ 55 പേര് വിഗ്യാന്‍ ഭവനിലേക്കു പോയതേയില്ല. അവിടെചെന്ന് പരിപാടികള്‍ ആരും അലങ്കോലപ്പെടുത്തിയില്ല എന്നത് പ്രതിഷേധക്കാരുടെ മാന്യത. മന്ത്രിയും സഹമന്ത്രിയും പോരാഞ്ഞ് വകുപ്പ് സെക്രട്ടറിയും ദേശീയ അവാര്‍ഡ്ദാനം നിര്‍വഹിച്ച് നിര്വൃതിപൂണ്ടുപോലും.
അനാവശ്യവിവാദത്തില്‍ രാഷ്ട്രപതിയെ വലിച്ചിഴച്ചതില്‍ രാഷ്ട്രപതി ഭവന് പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത്രയൊക്കെ കോലാഹലമുണ്ടായിട്ടും വകുപ്പു മന്ത്രിയോ പ്രധാനമന്ത്രിയുടെ കാര്യാലയമോ പ്രതികരിക്കാനേപോയില്ല.
‘വ്യാജവാര്‍ത്ത’യുടെ പേരില്‍ എന്തെങ്കിലും പരാതിയുണ്ടായാല്‍ റിപ്പോര്‍ട്ടറുടെ അക്രെഡിറ്റേഷന്‍ റദ്ദാക്കുമെന്ന് ഇക്കഴിഞ്ഞ മാസം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ഏകപക്ഷീയമായി ഉത്തരവ് ഇറക്കിയപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് അതു റദ്ദാക്കുകയുണ്ടായി. ദൂരദര്ശന്, ആകാശവാണി തുടങ്ങിയവയെ നിയന്ത്രിക്കുന്ന പ്രസാര്‍ഭാരതി ബോര്‍ഡിനെ മാത്രമല്ല രാജ്യത്തെ സമസ്ത അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളെയും വരുതിക്കുനിര്ത്തുവാന് ശ്രമിക്കുന്നവര്‍ സിനിമയുടെ കാര്യത്തില്‍ ചില പിടിവാശികള്‍ കാട്ടുന്നതില്‍ എന്ത് അത്ഭുതം!
മഹാഭാരത് ടിവി പരമ്പരയില്‍ യുധിഷ്ഠിരന്റെ വേഷം അഭിനയിച്ച ഗജേന്ദ്ര ചൗഹാനെ പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി നിയമിച്ചതിനെതിരെ 139 ദിവസം നീണ്ട വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍ ക്യാംപസ് പ്രക്ഷുബ്ധമായിട്ടും 19 മാസം ചൗഹാന് ആ പദവിയില്‍ തുടരുകതന്നെ ചെയ്തു. ഗോവയില്‍ നടന്ന 48-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറാഠി ചിത്രം ‘ന്യൂഡ്’, മലയാള ചിത്രം ‘എസ് ദുര്‍ഗ’ എന്നിവയ്ക്ക് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേക അനുമതിപത്രം നിഷേധിച്ചതിന്റെ പേരില്‍ ജൂറി ചെയര്‍മാനും രണ്ട് അംഗങ്ങളും രാജിവയ്ക്കുകയും കോടതി ഇടപെടലുണ്ടാവുകയും മേള അലങ്കോലമാവുകയും ചെയ്തിട്ടും ഒരു കുലുക്കവുമില്ലാതെ തങ്ങളുടെ നയപരിപാടികളുമായി മുന്നോട്ടുപോവുകയായിരുന്നു സംഘാടകരും രാഷ്ട്രീയ നേതൃത്വവും. ചിലരുടെ അധികാരപ്രമത്തതയും അപ്രമാദിത്തവും രാഷ്ട്രത്തിന്റെ മഹിത പാരമ്പര്യങ്ങളെയും ദീപ്ത പ്രതീകങ്ങളെയും പങ്കിലമാക്കുമ്പോള് കലാ-സാംസ്കാരിക ലോകം ചെറുത്തുനില്പിനുള്ള വഴികള്‍ തേടേണ്ടതുണ്ട്.
Related
Related Articles
രാഷ്ട്രീയ അജന്‍ഡയുടെ കെണിയില്‍ വിശ്വാസികള്‍
സരയൂനദീതീരത്ത് മൂന്നു ലക്ഷം ദീപങ്ങളുടെ ഉത്സവക്കാഴ്ചയെക്കാള് കണ്ണഞ്ചിക്കുന്ന ദീപാവലി രാഷ്ട്രീയ വെടിക്കെട്ടാണ് ഉത്തര്‍പ്രദേശിലെ BJP മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരികൊളുത്തിവച്ചത്. ഭൂരിപക്ഷ ഹൈന്ദവ മതവികാരത്തിന്റെയും വര്‍ഗീയവിദ്വേഷത്തിന്റെയും പെരുമ്പറ
തീരശോഷണത്തിന് ശാശ്വത പരിഹാരം തേടണം
ആര്‍ക്കും പ്രവചിക്കാവുന്ന ചാക്രിക പ്രതിഭാസമാണ് കാലവര്‍ഷവും കടല്‍ക്ഷോഭവും തീരദേശ ജനതയുടെ പ്രാണനൊമ്പരവും. ദീര്‍ഘകാല പരിപ്രേഷ്യത്തോടുകൂടി പ്രകൃതിദുരന്താഘാത പ്രതിരോധശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കി കേരളം പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നതായി ‘പ്രത്യേക മാനസികാവസ്ഥയുള്ള’
കരകയറാനും വീണ്ടെടുപ്പിനും സമഗ്ര പരിരക്ഷയ്ക്കുമായി
ആവര്‍ത്തിക്കുന്ന അതിതീവ്രമഴയുടെയും മിന്നല്‍പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും നാള്‍വഴിയും നേര്‍ക്കാഴ്ചയും നമ്മെ ബോധ്യപ്പെടുത്തുന്നത് കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അടിമുടി മാറുന്നുവെന്നതാണ്. കാലവര്‍ഷത്തിന്റെ കലണ്ടര്‍ മാറുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍