ദേശീയ മെത്രാന് സമിതി അധ്യക്ഷന്മാരെ പരിശുദ്ധ പിതാവ് റോമിലേക്ക് വിളിപ്പിക്കുന്നു

വത്തിക്കാന്‍ സിറ്റി: ലൈംഗിക പീഡനത്തില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഗോള തലത്തില്‍ ആദ്യമായി ദേശീയ മെത്രാന് സമിതി അധ്യക്ഷന്മാരെ ഫ്രാന്‍സിസ് പാപ്പാ റോമിലേക്ക് വിളിപ്പിക്കുന്നു. അടുത്ത ഫെബ്രുവരി 21മുതല്‍ 24 വരെയാണ് വത്തിക്കാനില്‍ പരിശുദ്ധ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ഇതിനായി പ്രത്യേക സമ്മേളനം നടത്തുന്നത്.
സഭാനവീകരണത്തിനായുള്ള മുഖ്യഉപദേഷ്ടാക്കളായ ഒന്‍പതു കര്‍ദിനാള്‍മാരുടെ ത്രിദിന സമ്മേളനത്തിന്റെ സമാപനത്തിലാണ് ദേശീയ മെത്രാന് സമിതി അധ്യക്ഷന്മാരെ വിളിച്ചുകൂട്ടുന്ന കാര്യം പരിശുദ്ധ പിതാവ് വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ കര്‍ദിനാള്‍ ജോര്‍ജ് പെല്‍, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിലെ കര്‍ദിനാള്‍ ലോറന്റ് മോണ്സെന്ഗ്വോ, ചിലിയിലെ ഫ്രാന്‍സിസ്കോ എറാത്സുറിത്സ് എന്നിവര്‍ ഒഴികെ ആറു കര്‍ദിനാള്‍മാരാണ് ഈ കൂടിയാലോചനകളില്‍ സംബന്ധിച്ചത്. സി-9 എന്ന് അറിയപ്പെടുന്ന കര്‍ദിനാള്‍മാരുടെ ഈ ഉന്നത സമിതിയുടെ അഞ്ചുവര്‍ഷ കാലാവധി അടുത്തമാസം അവസാനിക്കും.
അമേരിക്ക, ചിലി, ജര്‍മനി, അയര്‍ലന്‍ഡ് തുടങ്ങി ഏതാനും രാജ്യങ്ങളില്‍ സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ബാലപീഡനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളുടെ കാര്യത്തില്‍ സഭയ്ക്കുള്ള ഉറച്ച ധാര്‍മിക നിലപാടും ശിക്ഷാനടപടിക്രമങ്ങളും ഇക്കഴിഞ്ഞ മാസം പുറത്തിറക്കിയ ‘ദൈവജനത്തിന്’ എന്ന അപ്പസ്തോലിക ലിഖിതത്തില്‍ ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ മെത്രാന്മാരെ വിളിച്ചുകൂട്ടി സഭാപ്രവിശ്യകള്ക്കിണങ്ങുന്ന പ്രായോഗിക നടപടിക്രമങ്ങള്‍ കൂട്ടായ്മയോടെ കൈക്കൊള്ളാനാണ് പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടുന്നത്. കത്തോലിക്കാ മെത്രാന്മാരുടെ 114 ദേശീയ കോണ്ഫറന്സുകള്ക്കുപുറമെ പൗരസ്ത്യ റീത്തുകളുടെ 21 പാത്രിയാര്‍ക്കല്‍, മേജര്‍ ആര്‍ക്കിഎപിസ്കോപ്പല്‍ സിനഡുകളും സഭകളുടെ കൗണ്‍സിലുകളും മേലധ്യക്ഷന്മാരുടെ സമ്മേളനങ്ങളുമുണ്ട്.
Related
Related Articles
പ്രശസ്ത സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന് വാജിദ് ഖാന് (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ
ബാറുകള്‍ തുക്കുന്നു; ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലിത്ത.
മാവേലിക്കര:ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ശക്തമായി അപലപിച്ച് ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലിത്ത. അടച്ച ബാറുകള്‍ തുറക്കുകവഴി ആരോഗ്യ സംവിധാനത്തെയാണ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നതെന്ന് കേരള
പറവൂര്‍ ജോര്‍ജ് അരനൂറ്റാണ്ടുകാലം അരങ്ങില്‍ നിറഞ്ഞുനിന്ന നാടകപ്രതിഭ
പ്രശസ്ത നാടകകൃത്ത് പറവൂര്‍ ജോര്‍ജ് അരങ്ങൊഴിഞ്ഞിട്ട് 2018 ഡിസംബര്‍ 16ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ കര്‍മപഥങ്ങളിലേക്ക് ഒരെത്തിനോട്ടം. മലയാളത്തിലെ അമച്വര്‍ നാടകരംഗത്ത് അരനൂറ്റാണ്ടുകാലത്തോളം