ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികം ആചരിച്ചു

ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികം ആചരിച്ചു

എറണാകുളം: ദൈവദാസന്‍ ജോര്‍ജ് വാകയിലച്ചന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന നേര്‍ച്ചസദ്യയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിന്‍ പള്ളിയില്‍ അര്‍പ്പിച്ച വിശുദ്ധബലിക്ക് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. നേര്‍ച്ചസദ്യ ആര്‍ച്ച്ബിഷപ് ആശീര്‍വദിച്ചു. കൂനമ്മാവില്‍ നിന്നെത്തിയ വാകയിലച്ചന്റെ ബന്ധുക്കള്‍ക്ക് ആദ്യം വിളമ്പി. ചരമവാര്‍ഷികദിനാചരണത്തിന്റെ ചെലവു ചുരുക്കി അനുഗ്രഹഭവനങ്ങള്‍ നിര്‍മിക്കാനാണ് തീരുമാനം. ഭവനങ്ങളുടെ ശിലാസ്ഥാപനം ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു.
നേര്‍ച്ചസദ്യ രാത്രി 10 മണി വരെ നീണ്ടു. നാല്പതിനായിരത്തോളം പേര്‍ സംബന്ധിച്ചു. നേര്‍ച്ചപായസകിറ്റുകളും വിതരണം ചെയ്തു. വാകയിലച്ചന്റെ സ്മൃതികുടീരത്തില്‍ വിശുദ്ധബലിക്ക് ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, ഫാ. ആന്റണി ലിജോ ഓടത്തക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ചരമവാര്‍ഷികദിനാചരണ ചടങ്ങുകള്‍ക്ക് ഫാ. ജോസഫ് ചേലാട്ട്, ജനറല്‍ കണ്‍വീനര്‍ ബാബു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.


Related Articles

ദൃശ്യവിസ്മയം ഒരുക്കി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍

എറണാകുളം: കളമശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളജില്‍ ‘ആകാശം’ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അരങ്ങേറി. അദ്ധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകള്‍ അവതരിപ്പിക്കുവാന്‍ അവസരമൊരുക്കുകയായിരുന്നു. കോളജ് ക്യാമ്പസില്‍

ജീവിതം തിരിച്ചുപിടിക്കാന്‍ ആന്റിബോഡി ടെസ്റ്റ്

മുഖമറയോ സുരക്ഷാകവചങ്ങളോ ഒന്നുമില്ലാതെ ജോലി ചെയ്യാനും എവിടെയും യാത്രചെയ്യാനുമുള്ള ഇമ്യൂണിറ്റി പാസ്പോര്‍ട്ടാകും ഈ ടെസ്റ്റിന്റെ പോസിറ്റീവ് ഫലം ന്യൂയോര്‍ക്ക്: കൊറോണവൈറസ് ബാധിച്ച് രോഗമുക്തി നേടിയവര്‍ക്ക് വൈറസിനെ നിര്‍വീര്യമാക്കുന്ന

കേരളത്തില്‍ ഇന്ന് കൊവിഡ് രോഗികളില്ല

*രാജ്യത്ത് ഇന്ന് 73 മരണം; ഏഷ്യയിലെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. ആര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ഒന്‍പതുപേര്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*