ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവിയുടെ ഒന്നാം വാര്‍ഷികം ആചരിച്ചു.

ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടെ ദൈവദാസ പദവിയുടെ ഒന്നാം വാര്‍ഷികം ആചരിച്ചു.

 

എറണാകുളം: വരാപ്പുഴ അതിരൂപതയുടെയും ഭാരത ലത്തീന്‍ സഭയുടെയും പ്രഥമ തദ്ദേശീയ മെത്രാപോലിത്ത ജോസഫ് അട്ടിപ്പേറ്റി ദൈവദാസന്‍ ആയി ഉയര്‍ത്തപ്പെട്ടതിന്റെ പ്രഥമ വാര്‍ഷികം 2021 ജനുവരി 21ന് അനുസ്മരണ ദിവ്യബലിയോടെ ആചരിച്ചു. അദ്ദേഹത്തിന്റെ 51-ാം ചരമവാര്‍ഷിക ദിനവും കൂടിയായിരുന്നു ഈ ദിവസം. വൈകിട്ട് 5.30ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൃതജ്ഞത ദിവ്യബലി അര്‍പ്പിച്ചു. വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, അതിരൂപതയിലെ വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍ എന്നിവര്‍ ദിവ്യബലിയില്‍ സംബന്ധിച്ചു.

ദിവ്യബലിക്കുശേഷം കബറിടത്തില്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയും നടത്തി. ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള കാരുണ്യവും തന്റെ ജീവിതത്തില്‍ സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു ദൈവദാസന്‍ ജോസഫ് അട്ടിപ്പേറ്റിയുടേതെന്ന് ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു. എത്ര വലിയ ത്യാഗം ഏറ്റെടുത്തുകൊണ്ടും ദൈവജനത്തെ ശുശ്രൂഷിക്കാന്‍ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത പരിശ്രമിച്ചു. അദ്ദേഹത്തിന്റെ കാലത്ത് അതിരൂപതയിലെ എല്ലാ വീടുകളും അദ്ദേഹം സന്ദര്‍ശിച്ചു. അതിലൂടെ ജനങ്ങളുടെ മനസ്സുകളിലേക്കാണ് അദ്ദേഹം കടന്നുചെന്നത്.

എറണാകുളത്തും പരിസരപ്രദേശങ്ങളിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരശുശ്രൂഷ സ്ഥാപനങ്ങളും അദ്ദേഹം ആരംഭിച്ചു. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കാന്‍ വിവിധ പദ്ധതികളും അദ്ദേഹം ആവിഷ്‌കരിച്ചു.

ആഴമേറിയ പ്രാര്‍ത്ഥനാ ജീവിതവും അതിരൂപതയുടെ വളര്‍ച്ചക്കായുള്ള നിരന്തര പരിശ്രമവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകതയാണ്. എത്രയും പെട്ടെന്ന് അദ്ദേഹം അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തപ്പെടാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

അജപാലനസമൂഹം യുവജനങ്ങളുടെ പ്രതിസന്ധിയില്‍ കൂടെയുണ്ടാകണം

?സിനഡിന്റെ പ്രതിഫലനം കേരളസഭയില്‍ എപ്രകാരമായിരിക്കും. കേരളത്തില്‍ വിവിധ യുവജനപ്രസ്ഥാനങ്ങള്‍ ഉണ്ടെങ്കിലും ഫലവത്തായി യുവജനങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും സഹായിക്കുന്ന ഒരു അജപാലനസമൂഹവും സഭാവീക്ഷണവും ഇനിയും വളര്‍ത്തിയേടുക്കേണ്ടതുണ്ട്. അതു മതബോധന

സംസ്ഥാനത്ത് 6.8 % നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി; ബിപിഎല്ലുകാര്‍ക്ക് വില വര്‍ധനവ് ബാധകമല്ല

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനയുമായി കെഎസ്‌ഇബി. ആദ്യ 50 യൂണിറ്റ് വരെ വര്‍ധനവ് 25 പൈസ ആയിരിക്കും. 51 യൂണിറ്റ് മുതല്‍ നൂറ് യൂണിറ്റ് വരെ 50 പൈസ വീതം

ചവിട്ടു നാടകത്തിന്റെ പെരുമയുമായി അലക്‌സ് താളുപാടത്ത് അബു ദാബിയിലേക്ക്

അബുദാബി മലയാളി സമാജത്തിന്റെ അവധിക്കാലകുട്ടികളുടെ ക്യാമ്പ് ഡയറക്ടറായി അലക്സ് താളു പ്പാടത്തിന് ക്ഷണം. ഗൾഫിലെ കുട്ടികളുടെ അവധിക്കാലമായ ജൂലൈ മാസത്തിലാണ് അബുദാബിയിലെ ക്യാമ്പ്. ചവിട്ടുനാടക മുൾപ്പെടെയുള്ള നാടൻ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*