ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍: രൂപതാ ട്രൈബ്യൂണല്‍ നടപടികള്‍ പൂര്‍ത്തിയായി

ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ പ്രസന്റേഷന്‍: രൂപതാ ട്രൈബ്യൂണല്‍ നടപടികള്‍ പൂര്‍ത്തിയായി

 

ആലപ്പുഴ: വിസിറ്റേഷന്‍ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപകന്‍ ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ ലോറന്‍സ് കസ്മീര്‍ പ്രസന്റേഷന്റെ നാമകരണത്തിനായുള്ള രൂപതാതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ആലപ്പുഴ വിസിറ്റേഷന്‍ ജനറലേറ്റില്‍ നടന്ന സമാപനകര്‍മങ്ങളില്‍ ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ അദ്ധ്യക്ഷത വഹിച്ചു.

ദൈവാത്മാവിന്റെ അഭിഷേകത്തിനായുള്ള ‘വേനിക്രെയാത്തോര്‍’ ഗാനം സിസ്റ്റര്‍ ഡെലീമ ജോണും സംഘവും ആലപിച്ചതോടെയാണ് സമാപന കര്‍മങ്ങള്‍ ആരംഭിച്ചത്. വിസിറ്റേഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ വെരി. റവ. മദര്‍ ട്രീസാ ചാള്‍സ് സ്വാഗതം പറഞ്ഞു. ആലപ്പുഴ രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ജെ. അറയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ സി.റ്റി.സി നാമകരണനടപടികളെക്കുറിച്ച് വിശദീകരിച്ചു. സിസ്റ്റര്‍ റോസ് സേവ്യര്‍ മാസ്റ്റര്‍ ഓഫ് സെറിമണിയായിരുന്നു.

നാമകരണ ട്രൈബ്യൂണല്‍ നോട്ടറി റവ. ഡോ. ആന്റൊണിറ്റോ പോള്‍ രൂപതാ ട്രൈബ്യൂണല്‍ സമാഹരിച്ച എല്ലാ രേഖകളുമടങ്ങിയ ആക്ട്‌സ് ഇംഗ്ലീഷ് ഭാഷാ പകര്‍പ്പുകളോടു കൂടി എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റ് റവ. ഡോ. വില്‍സണ്‍ സ്രാമ്പിക്കല്‍ ഒസിഡിയെ ഏല്പിച്ചു. നാമകരണ ട്രൈബ്യൂണലിന്റെ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് റവ. ഡോ. അഗസ്റ്റിന്‍ കടേപറമ്പില്‍ നോട്ടറി ഫാ. ആന്റൊണിറ്റോ പോള്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും പകര്‍പ്പുകളും ആധികാരികമായി പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ നാമകരണ നടപടികളുമായി മുന്നോട്ടുപോകുന്നതിന് തടസ്സമില്ല എന്ന് പ്രഖ്യാപിച്ചു. നാമകരണ നടപടികളുമായി ബന്ധപ്പെട്ട കമ്മീഷന്‍ സമര്‍പ്പിച്ച എല്ലാ ഔദ്യോഗിക രേഖകളും പരിശോധിച്ച് ആ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തിയതായി ബിഷപ് ആനാപറമ്പിലിനെ അറിയിക്കുകയും രേഖകളുടെ മൂലപ്രതിയും പകര്‍പ്പുകളും അടക്കം ചെയ്ത നാലു പെട്ടികളും ഫാ. വില്‍സണ്‍ സ്രാമ്പിക്കല്‍ അദ്ദേഹത്തെ ഭരമേല്പിക്കുകയും ചെയ്തു.

ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ പ്രസന്റേഷന്റെ ജീവിതവും വീരോചിത പുണ്യങ്ങളും പഠിക്കുകയും വിശ്വാസ്യത വിലയിരുത്തുകയും ഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ നിര്‍വ്വഹിക്കയും ചെയ്തതായി വിശുദ്ധഗ്രന്ഥം തൊട്ട് ട്രൈബ്യൂണല്‍ അംഗങ്ങളായ എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റ് ഫാ. വില്‍സണ്‍ സ്രാമ്പിക്കല്‍, പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് ഫാ. അഗസ്റ്റിന്‍ കടേപറമ്പില്‍, നോട്ടറി ഫാ. ആന്റൊണിറ്റോ പോള്‍, പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ സൂസി കിണറ്റിങ്കല്‍, ട്രാന്‍സ്ലേറ്റര്‍ സിസ്റ്റര്‍ ജസ്റ്റീനാ സെബാസ്റ്റിയന്‍ എസ്.വി.സി, കോപ്പിയര്‍ സിസ്റ്റര്‍ മേരി ജോണ്‍ എസ്.വി.സി എന്നിവര്‍ പ്രതിജ്ഞ ചെയ്തു. ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍ എല്ലാ രേഖകളിലും ഔദ്യോഗികമായി ഒപ്പും മുദ്രയും വയ്ക്കുകയും ചെയ്തു.

നാമകരണ നടപടികളുടെ പ്രാരംഭഘട്ടമായ രൂപതാതലത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിട്ടാണോ പൂര്‍ത്തീകരിച്ചതെന്ന് ബിഷപ് ആനാപറമ്പില്‍ പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസിനോട് ആരാഞ്ഞു. എല്ലാ ഔപചാരിക നടപടികളും നിയമാനുസൃതമായിട്ടുതന്നെയാണ് പൂര്‍ത്തീകരിച്ചതെന്നും അതിനാല്‍ രൂപതാതല നാമകരണ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കുന്നതിന് തടസ്സം ഒന്നും ഇല്ലെന്ന് പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസ് അറിയിച്ചു. ബിഷപ് രൂപതാ ട്രൈബ്യുണല്‍ ഭാരവാഹികള്‍ക്ക് നന്ദിപറയുകയും നാമകരണ നടപടികളുടെ ഒറിജിനല്‍ രേഖകള്‍ അടങ്ങുന്ന ആര്‍ക്കിടൈപ്പ് ഏറ്റെടുക്കുന്നതിനായി രൂപതാ ചാന്‍സലര്‍ ഫാ. സോണി സേവ്യര്‍ പനക്കലിനെ ക്ഷണിക്കുകയും ചെയ്തു. ആര്‍ക്കിടൈപ്പ് ഭദ്രമായും സുരക്ഷിതമായും രൂപതാ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുമെന്ന് ചാന്‍സലര്‍ പ്രതിജ്ഞ ചെയ്തു.

വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ കാര്യാലയത്തിനു സമര്‍പ്പിക്കുന്നതിനായി ട്രാന്‍സ്‌ക്രിപ്റ്റ്‌റും പബ്ലിക് കോപ്പിയും അടങ്ങുന്ന രണ്ടു പെട്ടികളും ഏറ്റെടുക്കുന്നതിനായി പെറ്റീഷണറും കാരിയറുമായ സിസ്റ്റര്‍ മേരി കാരലൈനെ ക്ഷണിച്ചു. ദൗത്യം വിശ്വസ്തതയോടെ നിര്‍വഹിക്കാമെന്ന് സിസ്റ്റര്‍ കാരലൈന്‍ ബൈബിള്‍ തൊട്ടു പ്രതിജ്ഞ ചെയ്തു. ട്രാന്‍സ്‌ക്രിപ്റ്റും പബ്ലിക് കോപ്പിയും കാരിയറെ ഏല്പിക്കാനായി ബിഷപ് ചുമതലപ്പെടുത്തിയതു പ്രകാരം എപ്പിസ്‌കോപ്പള്‍ ഡെലിഗേറ്റ് അവ റോമില്‍ നാമകരണ കാര്യാലയത്തില്‍ ഏല്പിക്കുന്നതിനുള്ള ഔദ്യോഗിക കത്തോടു കൂടി കാരിയര്‍ മദര്‍ മേരി കാരളൈനെ ഏല്പിച്ചു.

രൂപതാതല നാമകരണ അന്വേഷണ കമ്മീഷന്റെ സമാപന സമ്മേളനത്തിന്റെ റിപ്പോര്‍ട്ട് (മിനിറ്റ്‌സ്) ചാന്‍സലര്‍ ഫാ. സോണി സേവ്യര്‍ പനക്കല്‍ വായിച്ചതിനെ തുടര്‍ന്ന് ട്രൈബ്യൂണല്‍ ഭാരവാഹികള്‍ റിപ്പോര്‍ട്ടില്‍ ഒപ്പും മുദ്രയും വച്ചു. ഇതോടെ ദൈവദാസന്റെ രൂപതാതല നാമകരണ അന്വേഷണ കമ്മീഷന്റെ പ്രവര്‍ത്തനം പൂര്‍ണമായതായി ബിഷപ് പ്രഖ്യാപിച്ചു. ഓരോ പെട്ടിയിലും സത്യപ്രതിജ്ഞാവാചകത്തില്‍ ഓരോരുത്തരും ഒപ്പുവച്ച കോപ്പിയും മിനിറ്റ്‌സിന്റെ കോപ്പിയും വച്ച് എപ്പിസ്‌കോപ്പല്‍ ഡെലിഗേറ്റിന്റെയും പ്രൊമോട്ടര്‍ ഓഫ് ജസ്റ്റിസിന്റെയും സാന്നിദ്ധ്യത്തില്‍ നോട്ടറി ബോക്‌സ് സീല്‍ ചെയ്തു. സിസ്റ്റര്‍ മേരി ബനഡിക്റ്റ് നന്ദി പറഞ്ഞു.

സിസ്റ്റര്‍ റോസ് സേവ്യര്‍ രചിച്ച ‘സുഗന്ധസ്മൃതി,’ ഫാ. ജോയി പഴമ്പാശ്ശേരി രചിച്ച ‘The Mustard Seed from Kattoor’ എന്നീ പുസ്തകങ്ങള്‍ ബിഷപ് ആനാപറമ്പില്‍ പ്രകാശനം ചെയ്തു. സിസ്റ്റര്‍ ഡോളി മാനുവല്‍, ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍ എന്നിവര്‍ പുസ്തക പരിചയം നടത്തി. മദര്‍ ലീല ജോസ് പങ്കെടുത്തു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ക്രിസ്റ്റി ഫർണാൻണ്ടസ് ലത്തീൻ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷനിൽ

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ അംഗമായി  ഡോ. ക്രിസ്റ്റി ഫെർണാണ്ടസിനെ തിരഞ്ഞെടുത്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണ് കമ്മീഷൻ

നെയ്യാറ്റിന്‍കരയില്‍ കെഎല്‍സിഎയുടെ പടുകൂറ്റന്‍ റാലിയും സമ്മേളനവും

അനില്‍ ജോസഫ്‌ നെയ്യാറ്റിന്‍കര: ആറുമണിക്കൂര്‍ അക്ഷരാര്‍ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ പടുകൂറ്റന്‍ റാലിയും സമ്മേളനവും. വെള്ളയും മഞ്ഞയും നിറത്തിലുളള പേപ്പല്‍ പതാകകളും

തീരത്തിന്റെ ഈണമുള്ള സങ്കീര്‍ത്തനം പോലെ

ബെന്നി പി. നായരമ്പലം-അന്നാ ബെന്‍ അഭിമുഖം തയ്യാറാക്കിയത് ജയിംസ് അഗസ്റ്റിന്‍ 1988-ലെ ഒരു സന്ധ്യ. വരാപ്പുഴ അതിരൂപതയുടെ വാടേല്‍ ഇടവകയുടെ ഉപകേന്ദ്രമായ മാനാട്ടുപറമ്പ് കപ്പേളയില്‍ ഒരു ഹാസ്യനാടകത്തിന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*