ദൈവദാസന് ബിഷപ്പ് ജെറോമിന്റെ നാമകരണം; രൂപതാതല അന്വേഷ കമ്മീഷന് പ്രഖ്യാപിച്ച് കൊല്ലം രൂപത.

കൊല്ലം: ദൈവദാസന് ബിഷപ്പ് ജെറോം പിതാവിന്റെ നാമകരണവുമായി ബന്ധപ്പെട്ട് രൂപതാതല അന്വേഷണങ്ങളുടെയും നടപടിക്രമങ്ങളുടെയും ആരംഭം കൊല്ലം രൂപതാ മെത്രാന് പോള്‍ ആന്റണി മുല്ലശ്ശേരി പിതാവിന്റെ സാന്നിദ്ധ്യത്തില്‍ കമ്മീഷന് അംഗങ്ങള്‍ ഏറ്റെടുത്തു.
ക്രൈസ്തവ ദര്‍ശനങ്ങളിലും ആദ്ധ്യാത്മികതയിലും അടിസ്ഥാനപ്പെടുത്തി കൊല്ലം രൂപയെ പടുത്തുയര്‍ത്തിയ ദീര്‍ഘദര്‍ശിയായ മെത്രാനായിരുന്നു ജെറോം പിതാവ്. കൊല്ലം മേഖലയിലെ സാമൂഹികസാംസ്കാരിക വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ജെറോം പിതാവ് നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. സമൂഹത്തില്‍ പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുന്നില്‍ നിന്ന് നയിക്കുവാന്‍ ജെറോം പിതാവ് എപ്പോഴും താല്പര്യം കാണിച്ചിരുന്നു
2017 സെപ്റ്റംബര്‍ എട്ടിന് അഭിവന്ദ്യ സ്റ്റാന്‍ലി റോമന്‍ പിതാവാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ തുടങ്ങിവെച്ചത്. കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ ജെറോം പിതാവിനെ 2019 ഫെബ്രുവരി 24 ആം തീയതിയാണ് തങ്കശ്ശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് ദൈവ ദാസനായി പ്രഖ്യാപിച്ചത്. നാമകരണ നടപടികളുമായി ബന്ധപ്പെട്ട് അടുത്ത പടി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുക എന്നതാണ്. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി രൂപതാതല അന്വേഷണ കമ്മീഷന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫാ.ബൈജു ജൂലിയന്‍, ഫാ.ജോസഫ് സുഗണ്, ഫാ. ഷാജി ജെര്‍മന്‍,റവ.ഫാ. റോമന്‍സ് ആന്റണി, ഗ്ലാഡ്, സി.ജെറല്ഡ എഫ്ഐഎച്ച്,സി. ജെസ്സി എംഎസ്എസ്ടി എന്നിവര്‍ വിവിധ കമ്മീഷന് അംഗങ്ങളായി ചുമതലയേറ്റു.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി
തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ
വെള്ളരിക്കാ പട്ടണം
മാര്‍ഷല്‍ ഫ്രാങ്ക് കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോരപ്രദേശമായ കുളത്തൂപ്പുഴ കല്ലുവെട്ടാം കുഴി നാലു സെന്റ് കോളനിയിലെ ബാബുക്കുട്ടന് കസ്റ്റഡിയിലാണ്. മദ്യപാനശീലമുള്ള ബാബു ഒരു രാത്രി മിനുങ്ങി വന്ന്
സുകൃതങ്ങളുടെ പുണ്യധാമം
വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്സുല്‍താത്തേ) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്.