ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

ദൈവദാസി മദര്‍ ലിമ : സ്ത്രീശാക്തീകരണത്തിന്റെ ശ്രേഷ്ഠ വനിത

എറണാകുളം: സി എസ് എസ് ടി സഭയുടെയും സെന്റ് തെരേസാസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകയായ ദൈവദാസി മദര്‍ തെരേസാ ഓഫ് സെന്റ് റോസ് ഓഫ് ലിമ സ്ത്രീ വിദ്യാഭ്യാസത്തിലൂടെ സ്ത്രീശാക്തീകരണത്തിന് നേതൃത്വം നല്‍കിയ ശ്രേഷ്ഠ സന്യാസിനിയായിരുന്നു എന്ന് പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം. കെ. സാനു പറഞ്ഞു. മദറിന്റെ 161-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ സമൂഹത്തിന് അന്യമായിരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ നവോത്ഥാന മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു മദറിന്റേത്. പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ക്രിസ്റ്റബെല്‍ സി എസ് എസ് ടി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ്ബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ അനുസ്മരണ പ്രഭാഷണം നടത്തി. മദറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരം മേരി എസ്തപ്പാന് എം. ജി. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. എം. എസ്. മുരളി നല്‍കി. കോളജ് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത സിഎസ്എസ്ടി, ഡോ. എം തോമസ് മാത്യു, സിസ്റ്റര്‍ ധന്യ, സിസ്റ്റര്‍ നീലിമ, പ്രിന്‍സിപ്പാള്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, സിസ്റ്റര്‍ മാജി എന്നിവര്‍ പ്രസംഗിച്ചു.


Related Articles

വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാള്‍ റോമില്‍ ആഘോഷിച്ചു

റോം: റോമിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള ലത്തീൻ കത്തോലിക്കരുടെ ഇടവക, വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ ആഘോഷിച്ചു. എല്ലാ വർഷവും വെട്ടുകാട് ക്രിസ്തുരാജന്റെ തിരുനാൾ വളരെ ഭക്തിയോടും ഒരുക്കത്തോടും

റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍

എറണാകുളം: ആലുവ കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ റെക്ടറായി റവ. ഡോ. ചാക്കോ പുത്തന്‍പുരക്കല്‍ നിയമിതനായി. 1998 മുതല്‍ അദ്ദേഹം സെമിനാരിയില്‍ ബൈബിള്‍ അദ്ധ്യാപകനാണ്. 2015

അയോധ്യാകാണ്ഡത്തിനുശേഷം

തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് സ്ഥാനം നല്‍കാതെ അയോധ്യാ കേസിലെ പരമോന്നത കോടതി വിധി പരക്കെ സ്വാഗതം ചെയ്ത രണ്ടു ദിനങ്ങള്‍ക്കുശേഷം മാധ്യമങ്ങള്‍-കുറഞ്ഞത് ദേശീയ മാധ്യമങ്ങളെങ്കിലും- അച്ചടക്കത്തിന്റെ വല്മീകത്തില്‍നിന്ന് പുറത്തുകടന്നിരിക്കുന്നു. കോടതി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*