Breaking News

ദൈവദാസ പ്രഖ്യാപനവും കൃതജ്ഞതാബലിയും നാളെ

ദൈവദാസ പ്രഖ്യാപനവും കൃതജ്ഞതാബലിയും നാളെ
കൊല്ലം: കൊല്ലം രൂപതയുടെ ഒമ്പതാമത്തെ മെത്രാനും പ്രഥമ തദ്ദേശിയ ഇടയനും ഭാഗ്യസ്മരണാര്‍ഹനുമായ ബിഷപ് ജെറോം എം. ഫെര്‍ണാണ്ടസിനെ ഫെബ്രുവരി 24ന് ദൈവദാസനായി പ്രഖ്യാപിക്കും. നാമകരണ നടപടിക്രമങ്ങളുടെ പ്രഥമഘട്ടമായി കൊല്ലം ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന കൃതജ്ഞതാ ബലിയര്‍പ്പണ വേളയിലാണ് പ്രഖ്യാപനം. 
പ്രഖ്യാപനത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 15 മുതല്‍ 26 വരെ വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 24ന് വൈകിട്ട് നാലിന് അര്‍പ്പിക്കുന്ന കൃതജ്ഞതാ ദിവ്യബലിയില്‍ ബിഷപ് എമരിറ്റസ് ഡോ. സ്റ്റാന്‍ലി റോമന്‍ ആമുഖപ്രഭാഷണം നടത്തും. തിരുവനന്തപുരം ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മ്മികത്വം വഹിക്കും. 
ചങ്ങനാശേരി മെത്രാപ്പോലീത്ത ജോസഫ് മാര്‍ പെരുന്തോട്ടം സുവിശേഷപ്രഘോഷണവും കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ദൈവദാസപ്രഖ്യാപനവും നടത്തും. ദൈവദാസ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള പദയാത്ര ഫെബ്രുവരി 24ന് രാവിലെ കോയിവിളയില്‍ നിന്ന് ആരംഭിച്ച് തങ്കശേരിയിലെ ബിഷപ് ജറോം കബറിടത്തില്‍ സമാപിക്കും. 25ന് രാവിലെ 10 മണി മുതല്‍ അഞ്ചു വരെ ബിസിസി ആനിമേറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ കബറിടത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തും. ചരമവാര്‍ഷിക ദിനമായ 26ന് രാവിലെ 10 മണി മുതല്‍ സന്ന്യസ്തപ്രാര്‍ത്ഥന ശൃംഖലയും തുടര്‍ന്ന് വൈകിട്ട് നാലിന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അനുസ്മരണ ദിവ്യബലിയും ഉണ്ടായിരിക്കും. 

Related Articles

സഭയില്‍ പുതുയുഗത്തിന് തുടക്കം

  സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021

വിശുദ്ധവാരം ജനസാന്നിധ്യമൊഴിവാക്കി ആചരിക്കണമെന്ന് ലത്തീന്‍സഭ

കൊച്ചി: കൊവിഡ്-19 പകര്‍ച്ചവ്യാധി മാനവരാശിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ 2020ലെ വിശുദ്ധവാരാചരണത്തിനു മാത്രമായി വത്തിക്കാനിലെ ആരാധനാക്രമത്തിനായുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രത്യേക നിര്‍ദേശങ്ങളും ഭാരത ലത്തീന്‍ മെത്രാന്‍ സമിതി (സിസിബിഐ)

ട്രെയിനില്‍ നിന്ന് വഴുതിവീണ 10 വയസുകാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആര്‍പിഎഫ് ജവാന് അഭിനന്ദനപ്രവാഹം

നെയ്യാറ്റിന്‍കര: ട്രെയിനില്‍ കയറുന്നതിനിടെ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് വീണുപോയ 10 വയസുകാരിയെ പൊക്കിയെടുത്ത മാറനല്ലൂര്‍ വെളിയംകോട് സ്‌നേഹഭവനില്‍ ആര്‍പിഎഫ് ജവാനായ എസ്.വി.ജോസിന് അഭിനന്ദന പ്രവാഹം. നെയ്യാറ്റിന്‍കര രൂപതയിലെ വെളിയംകോട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*