ദൈവനിയോഗം തിരിച്ചറിയല്‍

ദൈവനിയോഗം തിരിച്ചറിയല്‍

ത്രേസ്യയ്ക്ക് 12 വയസ്സായപ്പോള്‍ അവളുടെ അമ്മ മരിച്ചു. അത് അവളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അവസാനം കൂടിയായിരുന്നു. തന്റെ ദൈവനിയോഗം തിരിച്ചറിയുവാനുള്ള ഒരു നീണ്ട അന്വേഷണത്തിലായിരുന്നു അവള്‍. പ്രാര്‍ത്ഥനാഭരിതമായ എളിയ ജീവിതമാണ് അവള്‍ ആഗ്രഹിച്ചിരുന്നത്. 1891ല്‍ തന്റെ വീട്ടില്‍ നിന്നു വളരെ ദൂരെയുള്ള ഒരു സ്ഥലത്തേക്ക് ഒളിച്ചോടുവാനും അവിടെ മലമ്പ്രദേശത്ത് പ്രാര്‍ത്ഥനയിലും അനുതാപത്തിലും അധിഷ്ഠിതമായ ജീവിതം നയിക്കുവാനും അവള്‍ പദ്ധതിയിട്ടു. എന്നാല്‍ ഈ പദ്ധതി പ്രായോഗികമായില്ല. അവള്‍ തന്റെ മൂന്നു കൂട്ടുകാരികള്‍ക്കൊപ്പം സ്ഥിരമായി പള്ളിയില്‍ പോകുകയും ദേവാലയം വൃത്തിയാക്കുകയും, അള്‍ത്താര അലങ്കരിക്കുകയും ചെയ്തുവന്നു.
ക്രിസ്തുവിനെ അനുകരിക്കുവാനുള്ള ആഴമായ ആഗ്രഹം കൊണ്ട് അവള്‍ പാവങ്ങളെയും രോഗികളെയും സഹായിക്കുകയും, ഇടവകയില്‍ ഒറ്റയ്ക്കു കഴിയുന്നവരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് സാന്ത്വനം നല്‍കുകയും ചെയ്തു. കുഷ്ഠരോഗികളെയും പകര്‍ച്ചവ്യാധിയുള്ളവരെയും ശുശ്രൂഷിക്കാനും അവള്‍ മടിച്ചില്ല. രോഗികളായവര്‍ മരിക്കുന്ന സാഹചര്യങ്ങളില്‍ അവരുടെ അനാഥരായ മക്കളെ ത്രേസ്യ സന്തോഷത്തോടെ പരിപാലിച്ചു.
ത്രേസ്യയും മൂന്നു കൂട്ടുകാരികളും കൂടി ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഉണ്ടാക്കുകയും ഒരു പ്രേഷിത സംഘം രൂപീകരിക്കുകയും ചെയ്തു. പുരുഷന്മാരുടെ തുണയില്ലാതെ സ്ത്രീകള്‍ വീടുവിട്ട് പുറത്തുപോകാറില്ലാത്ത കാലത്താണ് ഇവര്‍ ധീരമായി ആതുരസേവനത്തിന് ഇറങ്ങിത്തിരിച്ചത്. സഹായം ആവശ്യമായ കുടുംബങ്ങളെ കണ്ടെത്തി അവര്‍ സഹായിച്ചു. വിപ്ലവകരമായ ഈ നൂതന സംരഭം ‘പെണ്‍കുട്ടികളെ തെരുവിലേക്കിറക്കുന്നു’ എന്ന വിമര്‍ശനം ക്ഷണിച്ചുവരുത്തി.
ത്രേസ്യയാകട്ടെ തന്റെ വിശ്വാസം മുഴുവനും യേശുവും മറിയവും യൗസേപ്പിതാവുമടങ്ങുന്ന തിരുക്കുടുംബത്തില്‍ അര്‍പ്പിച്ചു. പലപ്പോഴും അവള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാവുകയും അതില്‍നിന്നു തന്റെ പ്രേഷിതദൗത്യത്തിന്, പ്രത്യേകിച്ച് പാപികളെ മാനസാന്തരപ്പെടുത്തുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. അവള്‍ പാപികള്‍ക്കുവേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും, അവരെ സന്ദര്‍ശിക്കുകയും, അനുതപിക്കുവാനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു.
പ്രവചനവരം, രോഗശാന്തി, തേജോവലയം, മാധുര്യമേറിയ പരിമളം തുടങ്ങിയ നിഗൂഡമായ ദൈവിക സമ്മാനങ്ങളാല്‍ അനുഗൃഹീതയായിരുന്നു മറിയം ത്രേസ്യ. ആവിലായിലെ വിശുദ്ധ തെരേസയുടെ ജീവിതത്തിനു സമാനമായി ആത്മീയ ഉന്മാദത്തില്‍ വായുവില്‍ നിലംതൊടാതെ നില്‍ക്കുക തുടങ്ങിയ അത്ഭുതകരമായ സംഭവങ്ങള്‍ അവളുടെ ജീവിതത്തിലും ഉണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ചകളില്‍ ത്രേസ്യ തന്റെ മുറിയുടെ ഭിത്തിയില്‍ നിലംതൊടാതെ ക്രൂശിതരൂപത്തിന്റെ ആകൃതിയില്‍ ഉയര്‍ന്നുനില്‍ക്കുന്നതു കാണുവാന്‍ ആളുകള്‍ തടിച്ചുകൂടുമായിരിന്നുവെന്ന് പറയപ്പെടുന്നു.
പഞ്ചക്ഷതമുണ്ടായെങ്കിലും അവള്‍ ഇത് ശ്രദ്ധാപൂര്‍വ്വം പൊതുജനങ്ങളില്‍ നിന്നു മറച്ചുവെച്ചു. ശാരീരിക പീഢകള്‍ക്കൊപ്പം ജീവിതകാലം മുഴുവനും അവള്‍ക്ക് പൈശാചിക ആക്രമണങ്ങളും ഉപദ്രവങ്ങളും സഹിക്കേണ്ടതായും വന്നു.
1902നും 1905നും ഇടയ്ക്ക്, മെത്രാന്റെ നിര്‍ദേശപ്രകാരം അവളുടെ ഇടവക വികാരിയായിരുന്ന ജോസഫ് വിതയത്തില്‍ അച്ചന്റെ കീഴില്‍ അവള്‍ തുടരെ തുടരെ ബാധയൊഴിപ്പിക്കലിന് വിധേയയായി. 1902 മുതല്‍ അവളുടെ മരണം വരെ വിതയത്തില്‍ അച്ചനായിരുന്നു അവളുടെ ആത്മീയ നിയന്താവ്. അവളുടെ 55 എഴുത്തുകളില്‍ 53 എണ്ണം ആത്മീയ നിര്‍ദേശങ്ങളും ഉപദേശങ്ങളും ആരാഞ്ഞുകൊണ്ട് വിതയത്തില്‍ അച്ചന് എഴുതിയ കത്തുകളായിരുന്നു.


Related Articles

കൊറോണയെ തോല്പിച്ച് വയോധിക മെത്രാന്‍

ഹേനാന്‍: ചൈനയില്‍ 2,600 പേരുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് (കൊവിഡ്-19) ബാധയെ അതിജീവിച്ച് നന്യാങ്ങിലെ തൊണ്ണൂറ്റെട്ടുകാരനായ ബിഷപ് എമരിറ്റസ് മോണ്‍. ജുസെപ്പെ ജു ബവോയു രാജ്യത്ത്

ബധിര-മൂകര്‍ക്ക് സ്‌നേഹം അനുഭവവേദ്യമാക്കാന്‍ സമൂഹം ശ്രമിക്കണം -ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപത കുടുംബപ്രേഷിത ശുശ്രൂഷയുടെ ആഭിമുഖ്യത്തില്‍ ബധിര-മൂകര്‍ക്കായി സംഘടിപ്പിച്ച ആംഗ്യഭാഷാ ദിവ്യബലിയും ബധിര-മൂക കുടുംബ കൂട്ടായ്മയും ശ്രദ്ധേയമായി. തിരുവനന്തപുരം അതിരൂപതയിലെയും സമീപപ്രദേശങ്ങളിലെയും ബധിര-മൂകരും അവരുടെ

ഒരു ഡിജിറ്റല്‍ അപാരത

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*