ദൈവനിയോഗത്തിന്റെ നാള്‍വഴിയിലൂടെ

വൈദിക വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ വിസിറ്റേഷന്‍ സഭയോട് അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡോ.ജയിംസ് ആനാപറമ്പില്‍ പിതാവിനോട് വിസിറ്റേഷന്‍ സഭയെകുറിച്ച് ചോദിച്ചപ്പോള്‍, ആലപ്പുഴ രൂപതയില്‍ ജന്മം കൊണ്ട്, വളരെയധികം പരിമിതികളിലൂടെ വളര്‍ന്ന് പൊന്തിഫിക്കല്‍ സഭയായി ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചുനില്ക്കുന്നതു കാണാന്‍ കഴിയുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ബിഷപ്സ് ഹൗസില്‍ നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വിസിറ്റേഷന്‍ സഭ വടക്കേ ഇന്ത്യയിലും ആഫ്രിക്കയിലും നടത്തുന്ന പ്രേഷിതപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. അവിടെ നിന്നുള്ള അര്‍ത്ഥിനികളെ എടുത്തു പരിശീലിപ്പിച്ച് അവരുടെ മണ്ണില്‍ സേവനം ചെയ്യാന്‍ പ്രാപ്തരാക്കുന്നത് വളരെ നല്ല കാര്യമാണ്. സഹോദരികള്‍ക്ക് റോമിലെ പൊന്തിഫിക്കല്‍ സെമിനാരിയില്‍-ഉര്‍ബാനോ കോളജില്‍-സേവനം ചെയ്യാന്‍ സാധിക്കുന്നത് ദൈവനിയോഗമാണ്.
സെമിനാരികള്‍ തിരുസഭയുടെ ഹൃദയങ്ങള്‍ ആണ്. പാപ്പായുടെ കൂടെനിന്ന് സഭയ്ക്കുവേണ്ടി സേവനം ചെയ്യാനും നിരന്തരം പ്രാര്‍ത്ഥിക്കാനും സാധിക്കുന്നത് ദൈവാനുഗ്രഹമല്ലാതെ മറ്റെന്താണ്! അതൊടൊപ്പം സഹോദരികളില്‍ ആരെങ്കിലുമൊക്കെ ഫിലോസഫിയും തിയോളജിയും പഠിക്കണം എന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സെമിനാരിയിലെ വൈദിക രൂപീകരണത്തിന് സന്യാസിനികള്‍ക്ക് നിര്‍ണായക പങ്കു വഹിക്കുവാന്‍ സാധിക്കും കേരളത്തില്‍ ദൈവവിളികള്‍ കുറയുന്ന കാലമാണ്. ഓരോ സ്ഥലവും കേന്ദ്രീകരിച്ച് ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികളുമായി നല്ല ബന്ധം പുലര്‍ത്തി അവരിലെ ദൈവവിളികള്‍ കണ്ടെത്തണം. പഴയതിനെയും പുതിയതിനെയും ബന്ധിപ്പിച്ച് കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നതിലാണ് വിജയം. വിസിറ്റേഷന്‍ സഭയുടെ റീജനുകള്‍ എത്രയും വേഗം പ്രോവിന്‍സുകളായി വളര്‍ന്നു വരട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയുണ്ടായി. ലോകം മുഴുവന്‍ വിസിറ്റേഷന്‍ സഹോദരികള്‍ സേവനം ചെയ്യുന്നതു കാണാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു എന്നു പറഞ്ഞ് കൊച്ചുപിതാവ് തന്റെ സംഭാഷണം അവസാനിപ്പിച്ചു.
വിസിറ്റേഷന്‍ സഭയോട് സ്നേഹവും ആത്മീയബന്ധവും പുലര്‍ത്തുന്ന കൊച്ചുപിതാവിന് വിസിറ്റേഷന്‍ സഹോദരികളുടെ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു.
സിസ്റ്റര്‍ ട്രീസ ചാള്‍സ്
സൂപ്പീരിയര്‍ ജനറല്‍,
വിസിറ്റേഷന്‍ സഭ
Related
Related Articles
വിശുദ്ധവാരം ജനസാന്നിധ്യമൊഴിവാക്കി ആചരിക്കണമെന്ന് ലത്തീന്‍സഭ
കൊച്ചി: കൊവിഡ്-19 പകര്‍ച്ചവ്യാധി മാനവരാശിയെ ആശങ്കയിലാഴ്ത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ 2020ലെ വിശുദ്ധവാരാചരണത്തിനു മാത്രമായി വത്തിക്കാനിലെ ആരാധനാക്രമത്തിനായുള്ള തിരുസംഘം പുറപ്പെടുവിച്ച പ്രത്യേക നിര്‍ദേശങ്ങളും ഭാരത ലത്തീന്‍ മെത്രാന് സമിതി (സിസിബിഐ)
ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി യിലേക്ക് അപേക്ഷ ക്ഷണിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നല്കുന്ന ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി 2020-2021 ലേക്ക് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,സോഷ്യല്‍ സയന്‍സ്, ഹ്യൂമാനിറ്റീസ്,
മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ ദൈവശാസ്ത്രം
ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ പരിധിയും പരിമിതിയുമുള്ള മനുഷ്യന്റെ എക്കാലത്തേയും ആന്തരീകദാഹമാണ്, അപരിമേയനും, അനിര്‍വചനീയനും, അപാരതയും, സമ്പൂര്‍ണ്ണനുമായ ദൈവത്തില്‍ എത്തിച്ചേര്‍ന്ന് ജീവിതം ശാശ്വതവും, സുന്ദരവും പരിപൂര്ണ്ണവുമാക്കണം എന്ന