ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ ക്രിസ്തീയവിശ്വാസജീവിത പരിശീലന വാര്‍ഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരൂപിയായ ദൈവം സ്നേഹത്തിന്റെ രൂപത്തില്‍ പ്രപഞ്ചമാകെ നിറഞ്ഞു നില്ക്കുന്നു. സ്നേഹം തന്നെയായ ദൈവത്തെക്കുറിച്ചുള്ള അറിവും വിശ്വാസവും ആദ്യം മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ട കര്‍ത്തവ്യം മാതാപിതാക്കള്‍ക്കാണ്. വിശ്വാസത്തില്‍ അവര്‍ മക്കള്‍ക്ക് ഉത്തമ മാതൃകയായിരിക്കുകയും വേണം. പ്രകാശപൂര്‍ണമായ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കാന്‍ മതബോധന അദ്ധ്യാപകര്‍ക്ക് കഴിയണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
മതബോധന പരീക്ഷയില്‍ അതിരൂപതാതലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ് വിതരണം ആര്‍ച്ച്ബിഷപ് നിര്‍വഹിച്ചു. അജപാലനശുശ്രൂഷാ ഡയറക്ടര്‍ റവ. ഡോ. ലോറന്‍സ് കുലാസ് അദ്ധ്യക്ഷനായിരുന്നു. റോബര്‍ട്ട് പനിപ്പിള്ള മുഖ്യപ്രഭാഷണം നടത്തി. മതബോധന സെക്രട്ടറി എഫ്. സില്‍വദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡാലിയ ക്രൂസ്, മേരി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അജപാലനശുശ്രൂഷാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മുത്തപ്പന് അപ്പോലി സ്വാഗതവും സിസ്റ്റര്‍ ബ്രിജിത് നന്ദിയും പറഞ്ഞു.
Related
Related Articles
റവ. ഡോ. സുനില്‍ കല്ലറക്കല്‍ പെറു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍; ഫാ. പോള്‍ തോട്ടത്തുശേരി ഇന്ത്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍
കൊടുങ്ങല്ലൂര്‍: ഒബ്ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്ജെ) സന്യാസസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പരിയര്‍ റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്ജെ സൗത്ത് അമേരിക്കയിലെ പെറു ഒഎസ്ജെ
വി ജോർജിന്റെ തിരുനാൾ ഭവനരഹിതർക്കൊപ്പം ഫ്രാൻസിസ് പാപ്പാ ആഘോഷിച്ചു
ഇന്നലെ ഫ്രാൻസിസ് പാപ്പായുടെ സ്വർഗ്ഗിയ മധ്യസ്ഥനായ വി ജോർജ് ൻറെ തിരുനാളായിരുന്നു . അർജന്റ്റിനകാരനായ ആർച്ച്ബിഷപ് ജോർജ് മാരിയോ ബെർഗോളിയോ 2013 ലാണ് സാർവ്വത്രിക കാതോലിക്കാ സഭയുടെ പരമോന്നത
50 കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണ പൂര്‍ത്തീകരണത്തിന് തിരുവനന്തപുരം അതിരൂപത ഒരു കോടി നല്കി
തിരുവനന്തപുരം: വീട് എന്ന സ്വപ്ന സാക്ഷാത്കാരത്തിനായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കൈത്താങ്ങ്. സര്‍ക്കാര്‍-സര്‍ക്കാരിതര സംഘടനകളുടെ ധനസഹായത്തോടെ നിര്‍മാണം ആരംഭിച്ചതും എന്നാല്‍ സാമ്പത്തിക പരാധീനതമൂലം പണി പൂര്‍ത്തിയാക്കാന്‍