Breaking News

ദ ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്

സുവിശേഷകരായ മത്തായി, മാര്‍ക്കോസ്, ലൂക്ക എന്നിവര്‍ യേശുവിനുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. യോഹന്നാനില്‍ നിന്നു മാമോദീസ സ്വീകരിച്ചതിനു ശേഷം 40 രാവും 40 പകലും യേശു മരുഭൂമിയില്‍ ഉപവസിക്കുന്നു. യേശുവിന് സാത്താന്റെ പരീക്ഷണമുണ്ടാകുന്നത് ഈ ദിനങ്ങളിലാണ്. ഡഗ്ലസ് ജയിംസ് വയ്ല്‍ സംവിധാനം ചെയ്യുന്ന തഘ ഠവല ഠലാുമേശേീി ീള ഇവൃശേെ യേശുവിന്റെ പ്രലോഭനങ്ങളെക്കുറിച്ചുള്ള ചിത്രമാണ്. ഈ വര്‍ഷം തിയറ്ററുകളില്‍ എത്തും.
യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിച്ച യേശു ആടുകളുടെ കാല്പാടുകള്‍ പിന്തുടര്‍ന്നാണ് മരുഭൂമിയിലേക്ക് പോകുന്നത്. നല്ല ഇടയന്‍ തന്റെ ആടുകളെ അന്വേഷിച്ചു പോകുന്നുവെന്ന വചനത്തെയാണ് സംവിധായകന്‍ ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്. മരുഭൂമിയിലേക്കുള്ള യാത്രയില്‍ തന്റെ ഭൂമിയിലെ മാതാപിതാക്കളായ മേരിയെയും യൗസേപ്പിനെയും യേശു സ്മരിക്കുന്നു. ദൈവത്തെ അനുസരിച്ചുകൊണ്ട് യേശുവിനെ തങ്ങളുടെ സ്വന്തം മകനായി സ്വീകരിക്കാനും സ്‌നേഹത്തിലും സംരക്ഷണയിലും വളര്‍ത്താനും അവര്‍ പരിശ്രമിച്ചു. തന്റെ ശൈശവകാലത്തെ ശക്തിമഹത്തായ ചില സ്മരണകള്‍ യേശു അയവിറക്കുന്നുണ്ട്. ദേവാലയത്തില്‍ പരീശന്മാരുമായി സംവാദത്തില്‍ ഏര്‍പ്പെടുന്നതും യൗസേപ്പിന്റെ മരണവും അതില്‍ ചിലതാണ്. തന്റെ യഥാര്‍ത്ഥ പിതാവ് സ്വര്‍ഗത്തിലെ ദൈവമാണെന്നും തന്റെ ജനത്തെ രക്ഷിക്കുവാനായി താന്‍ കഠിനവ്യഥകള്‍ അനുഭവിക്കേണ്ടിവരുമെന്നും മനസിലാക്കുന്നതും യേശു ഓര്‍മിക്കുന്നു.
മരുഭൂമിയില്‍ യേശുവിന്റെ സാന്നിധ്യം സാത്താന്‍ മനസിലാക്കുന്നു. മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കാനെത്തിയ ദൈവപുത്രനാണ് യേശുവെന്ന് സാത്താനറിയാമായിരുന്നു. പാപങ്ങളുടെ മോചനമെന്നാല്‍ തന്നില്‍ നിന്നുള്ള മോചനമാണെന്ന് മനസിലാക്കിയ സാത്താന്‍ യേശുവിനെ നേരിടാന്‍ തയ്യാറാകുന്നു. യേശുവില്‍ ഭയവും സംശയവും ജനിപ്പിക്കുകയായിരുന്നു സാത്താന്റെ ലക്ഷ്യം. ഉപവാസത്താല്‍ തളര്‍ന്ന് അവശനായിരിക്കുന്ന യേശുവിനെ പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്നു. യേശുവിനെ ഒരു മാലാഖയുടെ രൂപത്തില്‍ സാത്താന്‍ സന്ദര്‍ശിക്കുന്നു.
ലോകത്തെ നേടാന്‍ സഹനത്തിന്റെ ആവശ്യമില്ലെന്നാണ് സാത്താന്‍ പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിശപ്പുമാറ്റാന്‍ കല്ലുകളോട് അപ്പമാകാന്‍ കല്പിക്കുകയെന്നും, മലമുകളില്‍ നിന്നും താഴേക്കു ചാടുക, മാലാഖമാര്‍ നിന്നെ കാത്തുകൊള്ളുമെന്നും, തന്നെ ആരാധിച്ചാല്‍ ലോകത്തിലെ സകല സമ്പത്തും അധികാരവും നല്കാമെന്നും സാത്താന്‍ പറയുന്നു. നുണകളുടെ തമ്പുരാനായാണ് സാത്താനെ ഡഗ്ലസ് ജയിംസ് ദ ടെംപ്‌റ്റേഷന്‍ ഓഫ് ക്രൈസ്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്. യേശുവിനുമേല്‍ ആധിപത്യം നേടാനുള്ള സാത്താന്റെ കുത്സിതശ്രമങ്ങളും ശാരീരികമായി അവശനെങ്കിലും യേശു അതിനെ നേരിടുന്നതും ചിത്രത്തില്‍ മനോഹരമായി കാണിച്ചിരിക്കുന്നു.


Tags assigned to this article:
the last temptation of christ

Related Articles

മൃതസംസ്‌കാരവും കത്തോലിക്കാസഭയും

റവ. ഡോ. ജോയ് പുത്തന്‍വീട്ടില്‍ മൃതരായവരെ മനുഷ്യമഹത്വത്തിനുതകുംവിധം സംസ്‌കരിക്കുന്നതും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ദുഃഖിക്കുന്നവരെ മുറിപ്പെടുത്താതെയും പൊതുസമൂഹത്തിന്റെ നന്മ ഉറപ്പുവരുത്തിക്കൊണ്ടും അതു നിര്‍വഹിക്കുന്നതും ഉന്നതമായ സംസ്‌കൃതിയുടെ ഒരു വെളിപ്പെടുത്തലാണ്.

ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി

കിന്‍സുഗിയുടെ സൗന്ദര്യം

വളരെ മനോഹരമായ ഒരു ചായക്കോപ്പയായിരുന്നു അത്. വൈനീസില്‍ ടൂറിനു വന്നപ്പോള്‍ ഒരു ഗ്ലാസ് കടയില്‍ നിന്ന് ആലീസും ജോണും ഒത്തിരി വിലകൊടുത്ത് വാങ്ങിയ കോപ്പ. അതില്‍ നിന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*