Breaking News

ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍

ധാര്‍മ്മികതയും മനഃസാക്ഷിയും പുലര്‍ത്തണം – ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: ധാര്‍മ്മികതയോടും മനഃസാക്ഷിയോടുംകൂടി ജീവിക്കുക ഏതൊരു സമൂഹത്തിന്റെയും കടമയാണെന്ന് വിജയപുരം ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പ്രസ്താവിച്ചു. വിജയപുരം രൂപതയുടെ 10-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമയോഗം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. പൂര്‍വ്വികരാല്‍ നമുക്കു നല്‍കപ്പെട്ട ദൗത്യം മാതൃകാപരമായ ജീവിതം വഴി അടുത്ത തലമുറയ്ക്കു പകര്‍ന്നു നല്‍കുവാന്‍ ബോധപൂര്‍വ്വമായ ശ്രമമാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ചു റവന്യൂ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും ഫൊറോനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ കത്തിച്ച മെഴുകുതിരികളേന്തി സത്യപ്രതിജ്ഞ ചെയ്തു കൗണ്‍സില്‍ അംഗങ്ങളായിത്തീര്‍ന്നു. ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായി നിയമിതനായ വിജയപുരം രൂപതാ വൈദികന്‍ റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലിനെയും കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശിപാര്‍ശിത വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ രൂപതാംഗം പി.ജെ. വര്‍ഗീസിനെയും പൊന്നാടയണിച്ച് ബിഷപ് ആദരിച്ചു. രൂപതാ പിആര്‍ഒ അഡ്വ. ഹെന്റി ജോണ്‍ പ്രതിഭകളെ സദസിനു പരിചയപ്പെടുത്തി. റവ. ഡോ. ചാക്കോ പുത്തന്‍പുരയ്ക്കലും പി.ജെ. വര്‍ഗീസും അനുമോദനങ്ങള്‍ക്ക് നന്ദി പറഞ്ഞു.
വിശ്വാസത്തിന്റെയും സമഗ്ര വികസനത്തിന്റെയും മേഖലകളില്‍ നല്‍കേണ്ട ഊന്നലുകളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. തിരുഹൃദയവര്‍ഷാചരണത്തിന്റെ സമാപനപരിപാടികള്‍, കുടില്‍രഹിത രൂപതാ പദ്ധതിയുടെ പുരോഗതി, ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി, ഭൂരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതി എന്നിവയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടന്നു. കുടില്‍രഹിത രൂപതാ പ
ദ്ധതി പ്രകാരം 409 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ സാധിച്ചു എന്നത് ചാരിതാര്‍ത്ഥ്യജനകമാണെന്ന് യോഗം വിലയിരുത്തി. വികാരി ജനറാള്‍ മോണ്‍. ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, വിഎസ്എസ്എസ് ഡയറക്ടര്‍ ഫാ. ഡെന്നീസ് കണ്ണമാലില്‍, സിസ്റ്റര്‍ ജനിന്‍ സിഎസ്എസ്റ്റി എന്നിവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കലും ജോയിന്റ് സെക്രട്ടറിയായി മേരി മാത്യുവും നിയമിതരായി. കെആര്‍എല്‍സിസി അംഗങ്ങളായി ജോണ്‍സണ്‍ പി. ആന്റണി, പി. അര്‍പ്പുതരാജ്, മേരി മാത്യു, എല്‍സി ക്രിസ്റ്റഫര്‍ എന്നിവരും, കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യാ പ്രതിനിധികളായി മൈക്കിള്‍ ഡിക്രൂസ്, മേരി മാത്യു എന്നിവരും, കേരളാ കാത്തലിക് കൗണ്‍സില്‍ അംഗങ്ങളായി മോണ്‍. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ജനിന്‍ സിഎസ്എസ്റ്റി, പ്രൊഫ. ചന്ദ്രന്‍, വിജി വര്‍ഗീസ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍, ഫാ. പോള്‍ ഡെന്നി രാമച്ചംകുടി, ഷിബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


Tags assigned to this article:
krlcc

Related Articles

20 കോടി അനുവദിക്കണം കെയർ ചെല്ലാനം

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള കടൽ ഭിത്തിയിലെ കേടുപാടുകൾ തീർക്കാൻ അടിയന്തിരമായി 20 കോടി രൂപ അനുവദിക്കണമെന്ന് കെയർ ചെല്ലാനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, ധനകാര്യമന്ത്രി

ദേവസ്‌തവിളി സംഘങ്ങളെ ആശിര്‍വദിച്ച്‌ കൃപാസനം

ആലപ്പുഴ: മൂവായിരത്തി അഞ്ഞൂറ്‌ കൊല്ലത്തോളം പഴക്കമുള്ള ദേവസ്‌തവിളി സമ്പ്രദായം പ്രോത്സാഹിപ്പിക്കുന്നതിന്‌ ദേവസ്‌തവിളി സംഘങ്ങള്‍ക്ക്‌ ഈ വലിയ നോമ്പുകാലത്ത്‌ മരക്കുരിശും മണിയും വാഴ്‌ത്തി നല്‍കുന്ന ചടങ്ങ്‌ കലവൂര്‍ കൃപാസനം

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകള്‍ക്കുള്ള ബുക്കിങ് മേയ് നാലുമുതല്‍ പുനഃരാരംഭിക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലാവധി പൂര്‍ത്തിയാക്കിയശേഷം മേയ് നാലുമുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*