ധീരതയോടെ സംസാരിക്കാന്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

ധീരതയോടെ സംസാരിക്കാന്‍ യുവജനങ്ങളോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: ധീരതയോടെ സംസാരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. 2018 ഒക്ടോബര്‍ 3 മുതല്‍ 28 വരെ വത്തിക്കാനില്‍ നടക്കുന്ന മെത്രാന്മാരുടെ 15-ാമത് സിനഡുസമ്മേളനത്തിന് ഒരുക്കമായി ഒരാഴ്ച നീണ്ടുനിന്ന യുവജനങ്ങളുടെ സിനഡ് പൂര്‍വസമ്മേളനത്തിലെ ആദ്യദിനത്തിലെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

സഭയ്ക്ക് ഇപ്പോള്‍ ആവശ്യമായ ക്രിയാത്മകത അല്പം കുത്തിവയ്ക്കാനും പാപ്പാ അവരോട് അഭ്യര്‍ത്ഥിച്ചു. നമ്മുടെ ലജ്ജ വാതില്‍ക്കല്‍ ഉപേക്ഷിച്ച് അവധാനതയോടെ ശ്രവിക്കാം. സഭയുടെയും വിശുദ്ധഗ്രന്ഥത്തിന്റെയും ചരിത്രം പരിശോധിച്ചാല്‍ ദൈവം പല ഘട്ടത്തിലും തന്റെ ജനതയോടു സംസാരിച്ചിരുന്നത് യുവാക്കളിലൂടെയാണെന്ന് ബോധ്യമാകും. സിനഡ് പൂര്‍വസമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവാക്കളിലൂടെ ഇവിടെയും ദൈവം സംസാരിക്കും. പലരും യുവാക്കളെക്കുറിച്ച് അഭിപ്രായം പറയുന്നത് അവരോട് സംസാരിക്കാതെയാണ്. ഒരു സുരക്ഷിത അകലത്തില്‍ നിങ്ങളെ നിര്‍ത്തേണ്ടതുണ്ടെന്നാണ് അവര്‍ കരുതുന്നത്. യുവാക്കളെ കാര്യമായിത്തന്നെ പരിഗണിക്കേണ്ടിയിരിക്കുന്നു.

തങ്ങളുടെ തനത് കാഴ്ചപ്പാടോടെ സംസ്‌കാരം പടുത്തുയര്‍ത്തുന്നവരാണ് യുവാക്കള്‍. എന്നിട്ടും പലപ്പോഴും അവര്‍ അവഗണിക്കപ്പെടുന്നു. സഭയില്‍ അപ്രകാരം സംഭവിക്കാന്‍ പാടില്ല. ഈ യോഗത്തില്‍ യുവാക്കള്‍ സംസാരിക്കുന്നത് മറ്റുള്ളവര്‍ ശ്രവിക്കുക തന്നെ വേണം. ദൈവത്തിന് നിങ്ങളില്‍ വിശ്വാസമുണ്ട്. ദൈവം നിങ്ങളെ സ്‌നേഹിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ വ്യക്തമാക്കി.

പൂര്‍വസിനഡില്‍ യുവജനങ്ങള്‍ക്കൊപ്പം മൂന്നു മണിക്കൂറിലധികം പാപ്പാ ചെലവഴിച്ചു. സിനഡ് പൂര്‍വസമ്മേളനത്തിന്റെ ജനറല്‍ സെക്രട്ടറി, കര്‍ദിനാള്‍ ലോറെന്‍സോ ബാള്‍ദിസേരിയും സന്നിഹിതനായിരുന്നു.

ആമുഖപ്രഭാഷണത്തില്‍ പാപ്പാ അവരോടു സംവദിക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ 300ല്‍പ്പരം യുവജനങ്ങള്‍ക്കൊപ്പം മൂന്നര മണിക്കൂറോളം പാപ്പാ ചെലവഴിച്ചു. റോമിലെ മാത്തര്‍ എക്ലേസിയ കേന്ദ്രത്തിലെ സംഗമത്തില്‍ പങ്കെടുത്ത 340 പ്രതിനിധികളെക്കൂടാതെ 15,200ല്‍ അധികം യുവജനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി സമ്മേളനത്തില്‍ ഇന്റര്‍നെറ്റുവഴി പ്രതികരിച്ചും ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരം പറഞ്ഞും പങ്കെടുത്തതായി കര്‍ദിനാള്‍ ബാള്‍ദിസേരി അറിയിച്ചു.

ഓക്ടോബറില്‍ ചേരുന്ന മെത്രാന്മാരുടെ സിനഡിന്റെ പ്രവര്‍ത്തനരേഖ (കിേെൃൗാലിൗോ ഘമയീൃശ)െ തയ്യാറാക്കുന്നതിന് യുവജനങ്ങളുടെ ഈ പൂര്‍വ സിനഡിന്റെ പഠനങ്ങളും പങ്കുവയ്ക്കലും സഹായകമായെന്ന് കര്‍ദിനാള്‍ ബാള്‍ദിസേരി വ്യക്തമാക്കി. കര്‍ദിനാള്‍ ബാള്‍ദിസേരിക്കൊപ്പം സിനഡ് പൂര്‍വസമ്മേളനത്തോടനുബന്ധിച്ച് നടത്തിയ  വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുടെ ദേശീയ കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്റെ(ഐസിവൈഎം-സിസിബിഐ)പ്രസിഡന്റ് പേര്‍സിവെല്‍ ഹോള്‍ടും സംബന്ധിച്ചു. കത്തോലിക്കാ മതവിശ്വാസികള്‍ക്കു പുറമെ മുസ്ലീം, പ്രൊട്ടസ്റ്റന്റ്, ഹിന്ദു, സിഖ്, മതവിഭാഗങ്ങളില്‍ പെട്ടവരും, സൈന്യം, സര്‍വകലാശാലകള്‍,അംഗപരിമിതര്‍ എന്നിവരെ പ്രതിനിധീകരിച്ചും യുവജനങ്ങള്‍ സംബന്ധിച്ചു.

സാധാരണഗതിയില്‍ ഉറക്കെ പാട്ടുപാടിയും സംസാരിച്ചും ചിരിച്ചുകളിച്ചും നടക്കുന്ന യുവജനങ്ങള്‍ നമുക്കൊരുമിച്ചു സംവദിക്കാം എന്നു ശീര്‍ഷകംചെയ്തിരുന്ന സിനഡ് പൂര്‍വസമ്മേളനത്തില്‍ ഭാഷാ അടിസ്ഥാനത്തിലും ഭൂഖണ്ഡാടിസ്ഥാനത്തിലുമുള്ള നീണ്ട ചര്‍ച്ചകളിലും തീരുമാനങ്ങളുടെ രൂപീകരണത്തിലും ഗൗരവപൂര്‍വം നീണ്ട യാമങ്ങള്‍ ചെലവഴിക്കുന്നത് ആശ്ചര്യാവഹമായിരുന്നെന്നും, നവസാങ്കേതികവിദ്യയുടെ സഹായത്തോടെ അത് അതിവേഗം ക്രോഡീകരിക്കാനും ഇന്നത്തെ യുവാക്കള്‍ക്കുള്ള കഴിവ് അംഗീകരിക്കേണ്ടതാണെന്നും കര്‍ദിനാള്‍ ബാള്‍ദിസേരി അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ പ്രവര്‍ത്തനരേഖയുടെ കരടുരൂപം ആമുഖമായി അവതരിപ്പിച്ചു. പിന്നീട് ഇന്നത്തെ യുവത നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും വിവരിച്ചു. രണ്ടാമതായി വിശ്വാസവും ദൈവവിളിയും അവയുടെ തിരഞ്ഞെടുപ്പും യുവജനങ്ങള്‍ക്കുവേണ്ട രൂപീകരണവും, തുടര്‍ന്ന് സഭയുടെ മതബോധനം, യുവജനങ്ങളുടെ രൂപീകരണവും അജപാലന പ്രവര്‍ത്തനങ്ങളും ഇത്രയുമാണ് യുവജനങ്ങള്‍ ഒരുക്കിയ നീണ്ട പ്രവര്‍ത്തനരേഖയുടെ ഘടനയെന്ന് കര്‍ദിനാള്‍ ബാള്‍ദിസേരി ചൂണ്ടിക്കാട്ടി.

പക്വമാര്‍ന്ന സഭയ്ക്ക് (അറൗഹ േരവൗൃരവ) എതിരല്ല വളരുന്ന തലമുറയുടെ സഭ (ഥീൗിഴ ഇവൗൃരവ) എന്ന ആശയം അജപാലകര്‍ക്കുവേണ്ടി പ്രവര്‍ത്തനരേഖയുടെ കരടുരൂപത്തില്‍ യുവജനങ്ങള്‍ വ്യക്തമാക്കി. അതിനെ അവര്‍ സഭാസമൂഹത്തിലെ പുളിമാവെന്നും (ഘലമ്‌ലി ശിശെറല വേല ഇവൗൃരവ), അത് സഭയുടെ സുവിശേഷരൂപമായും കാണണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. അജപാലകരില്‍നിന്നും സഭാനേതൃത്വത്തില്‍നിന്നും സുതാര്യതയും സത്യസന്ധതയും പ്രതീക്ഷിക്കുന്നു. മാനുഷിക ബലഹീനതകള്‍ക്കുമപ്പുറം ഉയിര്‍ത്തെഴുന്നേല്ക്കാനും കുറവുകള്‍ തിരുത്താനുമുള്ള സന്നദ്ധതയും തങ്ങള്‍ക്കു പ്രചോദനമാണ്. അത്തരത്തിലുള്ള അജപാലകര്‍ എന്നും യുവജനങ്ങള്‍ക്കു മാതൃകയും അവരുടെ സുഹൃത്തുമായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നതായി കര്‍ദിനാള്‍ ബാള്‍ദിസേരി യുവജനങ്ങളുടെ പ്രതീക്ഷകളെക്കുറിച്ച് വ്യക്തമാക്കി.

പ്രീസിനഡില്‍ ഇന്ത്യയില്‍ നിന്ന്് 8 പേരാണ് പങ്കെടുത്തത്. പെര്‍സിവെല്‍ ഹോള്‍ട്ടിനും ലേഖകനും പുറമെ വക്താവ് ശില്പ എക്ത, എംസിവൈഎം സഭാതല പ്രസിഡന്റ് ടിനു കുര്യാക്കോസ്, എസ്എംവൈഎം സഭാതല പ്രസിഡന്റ് അരുണ്‍ ഡേവിസ്, വൈസ്പ്രസിഡന്റ് അഞ്ചന ട്രിസ്, ഹൈന്ദവ പ്രതിനിധി സന്ദീപ് പാണ്‌ഢേ, സിക്ക് പ്രതിനിധി ഇന്ദ്രജിത് സിങ് എന്നിവര്‍. ഫിം കാപ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ജയിംസ് പാട്രിക് ഡിസൂസ, ഇറ്റലിയിലെ ഭാരതത്തിലെ സന്യാസ സമൂഹങ്ങളെ പ്രതിനിധാനം ചെയ്ത രണ്ടു ഭാരവാഹികളും ഉണ്ടായിരുന്നു.

പ്രീ സിനഡ് ദിവസങ്ങളില്‍ വത്തിക്കാനിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും കുരിശിന്റെ വഴിയില്‍ പങ്കെടുക്കുകയും ചെയ്തു. ഓശാന ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പായുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ യുവജനങ്ങള്‍ക്കായി പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു.

സിനഡ് ദിവസങ്ങളില്‍ സാംസ്‌കാരിക പരിപാടികളും, ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ വിനോദങ്ങളും അരങ്ങേറി.


Related Articles

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

“ഇസ്‌ളാമിസം പൈശാചികമായ മതഭ്രാന്താണ്: കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ.

റോം: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ബസിലിക്ക ദേവാലയത്തില്‍ തീവ്രവാദി നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്ലാമിക ഭീകരതക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി വത്തിക്കാന്‍ ആരാധനാ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍

വത്തിക്കാന് അത്‌ലറ്റിക് ടീം

വത്തിക്കാന്‍ സിറ്റി: ഡൊമിനിക്കന്‍ സന്യാസിനി സിസ്റ്റര്‍ മാരി തെയോ, ആഫ്രിക്കയില്‍ നിന്നുള്ള രണ്ടു യുവ അഭയാര്‍ഥികള്‍, സ്വിസ് ഗാര്‍ഡ്, വത്തിക്കാന്‍ അഗ്നിശമനസേനാംഗങ്ങള്‍, ജെന്‍ഡാര്‍മറി സുരക്ഷാഭടന്മാര്‍, മ്യൂസിയം ജീവനക്കാര്‍,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*