നടിയെ അക്രമിച്ച കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

നടിയെ അക്രമിച്ച കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ട ശേഷം തള്ളിയത്.വിചാരണ കോടതി ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന ആരോപണം സര്‍ക്കാര്‍ ഉന്നയിക്കരുതായിരുന്നു എന്നും സുപ്രിം കോടതി വ്യക്തമാക്കി.

വിചാരണ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ വിചാരണ കോടതി മാറ്റാന്‍ കഴിയില്ല. മാധ്യമ ശ്രദ്ധ നേടിയ കേസ് ആണിത്. അതിനാല്‍ ജഡ്ജിക്ക് സമ്മര്‍ദ്ദം ഉണ്ടയേക്കാം. ഓരോ വിഷയങ്ങള്‍ പ്രത്യേകിച്ച് എടുത്ത് ജഡ്ജി മുന്‍വിധിയോടെ ആണ് പ്രവര്‍ത്തിച്ചത് എന്ന് പറയരുത്. ആരോപണങ്ങള്‍ ജഡ്ജിയുടെ മനോവീര്യം തകര്‍ക്കുന്ന തരത്തില്‍ ഉള്ളതാണ്. കോടതിയെയും ജഡ്ജിയെയും അവരുടെ കര്‍ത്തവ്യ നിര്‍വഹണത്തിന് സഹായിക്കുക ആണ് സര്‍ക്കാര്‍ ചെയ്യേണ്ടത് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കോടതി അനുവാദം നല്കി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു. മുന്‍ സോളിസിറ്റര്‍ ജനറലും മുതിര്‍ന്ന അഭിഭാഷകനും ആയ രഞ്ജിത് കുമാര്‍ ആണ് സംസ്ഥാന സര്‍ക്കാരിനായി ഹാജരായത്.

കേസിലെ വിചാരണ നടപടികള്‍ നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു വെന്ന് ആരോപിച്ചാണ് ഇരയായ നടിയും പ്രോസിക്യുഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ചെല്ലാനത്തെ രക്ഷിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി 14 കാരൻ എഡ്ഗർ സെബാസ്റ്റ്യൻ

ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ

പ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും

മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ,

ടെര്‍മിനേറ്ററും ചില സ്മരണകളും

ഹോളിവുഡിലെ പണം വാരിചിത്രങ്ങളില്‍ ഒന്നായ ടെര്‍മിനേറ്റര്‍ ശ്രേണിയിലെ ഡാര്‍ക്ക് ഫേറ്റ് ഇന്ത്യയില്‍ റിലീസ് ചെയ്തു. 25 വര്‍ഷം മുമ്പ് ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ എന്ന സൂപ്പര്‍താരത്തെ ഹോളിവുഡിന് സംഭാവന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*