നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

നടിയെ ആക്രമിച്ച കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവെച്ചു. കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.

‌നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചത്. സ്ഥാനം രാജിവെച്ച്‌ ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചതായി സുരേശന്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

വിചാരണക്കോടതി പക്ഷാപാതപരമായാണ് പെരുമാറുന്നതെന്നും പ്രോസിക്ക്യൂഷന്‍ ആരോപിച്ചിരുന്നു. കേസില്‍ വിചാരണാ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേസമയം, വിചാരണാ നടപടികള്‍ തുടങ്ങിയ ഇന്ന് സ്‌പെഷല്‍ പ്രോസിക്ക്യൂട്ടര്‍ കോടതിയില്‍ ഹാജറായില്ല.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനോട് 26 ന് ഹാജരാകാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍ നടപടികള്‍ 26 ന് തീരുമാനിക്കും. 2017ലാണ് കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ.സുരേശനെ സര്‍ക്കാര്‍ നിയമിച്ചത്.

വിചാരണക്കോടതി പക്ഷപാതിത്വം കാണിക്കുന്നെന്നും തെളിവുകള്‍ രേഖപ്പെടുത്തുന്നില്ലെന്നും ആരോപിച്ച്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ആഴ്ചകളായി വിസ്താര നടപടികള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ആക്രമണത്തിനിരയായ നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി കഴി‍ഞ്ഞ ദിവസം തളളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.


Related Articles

ചക്ക് ഫീനി അജ്ഞാതനായ ലോകോപകാരി

എണ്ണൂറു കോടിയിലധികം ഡോളര്‍ വിവിധ സംഘടനകള്‍ക്ക് സംഭാവന നല്‍കിയ ലോകോപകാരിയെപ്പറ്റി അധികം ആര്‍ക്കും അറിയില്ല. താന്‍ നല്‍കുന്ന സംഭാവനകളെപ്പറ്റിയോ താനാകുന്ന വ്യക്തിയെപ്പറ്റിയോ പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മനുഷ്യന്റെ

ദേശാഭിമാനി ന്യൂസ്എഡിറ്ററെ മര്‍ദിച്ച സിഐയെ സ്ഥലമാറ്റി

തിരുവനന്തപുരം: ദേശാഭിമാനി സീനിയര്‍ ന്യൂസ്എഡിറ്ററെ മര്‍ദിച്ചെന്ന പരാതിയില്‍ ആരോപണവിധേയനായ സിഐയെ സ്ഥലംമാറ്റി. കണ്ണൂര്‍ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐ എ.വി.ദിനേശനെയാണ് വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയത്. കെ.വി.പ്രമോദനാണ് പുതിയ ചക്കരക്കല്‍

കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു

കൊച്ചി രൂപത കെഎൽസിഎ വാർഷിക ജനറൽ കൗൺസിലിൽ കൊച്ചി തഹസിൽദാർ കെ. വി.അംബ്രോസിനെയും അക്വിനാസ് കോളേജിലെ പ്രൊഫസർ ഡോ.ജസ്റ്റിൻ റിബെല്ലോയെയും ആദരിച്ചു. പ്രളയദുരന്തത്തിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങൾ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*