നന്മകളിലൂടെ മാത്രമേ മനുഷ്യജന്മം പൂര്‍ണതയിലെത്തുകയുള്ളൂ – ഡോ. അലക്സാണ്ടര്‍ ജേക്കബ്

കൊല്ലം: മനുഷ്യജീവിതം പൂര്‍ണവികാസം പ്രാപിക്കുന്നത് മാതാപിതാക്കള്‍, ഗുരു, പുരോഹിതന് എന്നിവരിലൂടെയാണെന്നും ജീവിതത്തില്‍ ചെയ്തുതീര്‍ക്കേണ്ട നന്മ പ്രവൃത്തികള്‍ ചെയ്തുതീര്‍ത്താല്‍ മാത്രമേ പൂര്‍ണതയിലേക്ക് എത്താന്‍ സാധിക്കൂവെന്നും ഡോ. അല്കസാണ്ടര്‍ ജേക്കബ് പറഞ്ഞു. കൊല്ലം രൂപതാ ബിസിസി സംഘടിപ്പിച്ച ഉണര്‍വ് – 2018 ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കായികമായും മാനസികമായും ഒരു വ്യക്തി ബലവാനായാല്‍ മാത്രമേ ജീവിതത്തില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ ആകൂ. ഒരു കുഞ്ഞിന്റെ മാനസികശേഷിയും ബുദ്ധിവികാസവും ഗര്‍ഭസ്ഥാവസ്ഥയില്‍ തന്നെ തുടങ്ങുന്നുണ്ട്.
ഊര്‍ജസ്വലമായ നേതൃത്വമാണ് ഒരു സമൂഹത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. തീക്ഷ്ണതയോടെ ജനങ്ങളെ സേവിക്കാനാണ് ദൈവം നമ്മെ ഓരോരുത്തരെയും തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം രൂപതാ വികാരി ജനറല്‍ മോണ്‍. വിന്‍സന്റ് മച്ചാഡോ ഉദ്ഘാടനം ചെയ്തു.
ബിസിസി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയി ലൂയിസ് ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. ബിസിസി കൊല്ലം രൂപതാ കോ-ഓര്‍ഡിനേറ്റര്‍ സജീവ് പരിശവിള, സിസ്റ്റര്‍ ടെസി ആന്റണി, ശോഭ തോമസ്, സിറോഷ് ആന്‍ഡ്രൂസ്, മേരി ഷിബു, ജോസഫ് മല്ല്യാര്, റോജ സുഗുണ്‍, അലക്സ് മുതുകുളം എന്നിവര്‍ പ്രസംഗിച്ചു.
അന്താരാഷ്ട്ര ട്രെയിനര്‍ ഡോ. ജസ്റ്റിന് ജി. പടമാടന് ക്ലാസ് നയിച്ചു. സമൂഹത്തില്‍ കൂട്ടായ്മയുടെ അഭാവം പ്രകടമാണെന്നും പ്രളയദുരന്തം നേരിടാന്‍ കേരള ജനത ഒരു മനസോടെ മുന്നോട്ടുവന്നത് ശുഭോദര്‍ക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം രൂപതയിലെ എട്ട് ഫൊറോനകളിലെ ബിസിസി നേതൃസംഗമത്തില്‍ മാവേലിക്കര മുതല്‍ പാരിപ്പള്ളി വരെയുള്ള 116 ഇടവകകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
Related
Related Articles
ചെട്ടിക്കാട് തീര്‍ഥാടന ദേവാലയത്തില്‍ മിഷന്‍ഗാമ നടത്തി
ചെട്ടിക്കാട്: ലോക മിഷന് വാരത്തോടനുബന്ധിച്ച് ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീര്‍ഥാടന കേന്ദ്രത്തില്‍ നടന്ന മിഷന്‍ഗാമ 2018 ശ്രദ്ധേയമായി. മിഷന് ഗാമയോടനുബന്ധിച്ച് വാഴ്ത്തപ്പെട്ട രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ ജീവിതത്തെ
സെലസ്റ്റിൻ മാസ്റ്റർക്ക് ആദരാഞ്ജലി
വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് മൂലമ്പള്ളി കുടിയിറക്കലും പുനരധിവാസവും സംബന്ധിച്ച വിഷയങ്ങളിൽ മുൻപന്തിയിൽ നിന്ന് പോരാടിയ സെലസ്റ്റിൻ മാസ്റ്ററുടെ നിര്യാണത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.
രക്തദാനത്തെ മഹാദാനമാക്കി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി
കളമശേരി: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി കളമശേരി ഐസാറ്റ് എന്‍ജിനീയറിംഗ് കോളജിലെ എന്‍എസ്എസ് യൂണിറ്റും അമൃത ആശുപത്രിയും എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കളമശേരി നഗരസഭാധ്യക്ഷ