നന്മയും സേഹവും പകര്‍ന്നു നല്കുന്ന മാലാഖമാരായി വളരുക – ബിഷപ് ഡോ. അലക്സ് വടക്കുംതല

കണ്ണൂര്‍: ഹൃദയത്തില്‍ വെണ്മയുള്ളവരായി, വെളിച്ചം പകര്‍ന്നു കൊടുക്കുന്ന നിഷ്ക്കളങ്കരായി, സമൂഹത്തിന് നന്മയും സ്നേഹവും പകര്‍ന്നു നല്കുന്ന മാലാഖമാരായി വളരുവാന്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല കുട്ടികളെ ആഹ്വാനം ചെയ്തു. എയ്ഞ്ചല്‍സ് മീറ്റ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കണ്ണൂര്‍ രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച 400 കുട്ടികള്‍
എയ്ഞ്ചല്‍സ് മീറ്റ് സംഗമത്തില്‍ പിലാത്തറ വ്യാകുലമാതാ ദേവാലയത്തില്‍ ഒത്തുചേര്‍ന്നു.
ഫാ. ജോയി പൈനാടത്ത്, ഫാ. ജോണ്സണ്, ഫാ. ജോസഫ് ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു. രൂപത മതബോധന കമ്മീഷന് ഡയറക്ടര്‍ ഫാ. ജേക്കബ് വിജേഷ് സ്വാഗതം ആശംസിച്ചു.
Related
Related Articles
അവധിക്കാലം കുട്ടികളുടെ പ്രഘോഷണകാലം
ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ക്കാല അവധിയാണ്. കുട്ടികള്‍ ഏറെ പങ്കും ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുവാനും വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും ഇഷ്ടപ്പെടുന്ന സമയം. എന്നാല്‍ ഇന്ന് കുട്ടികള്‍ക്ക് ആനന്ദകരമായ അവധിക്കാലം അപ്രത്യക്ഷമാകുകയാണ്.
ഉയരങ്ങളില്‍ പറക്കാന്‍ സഹായിക്കുക നമ്മള്
വിജയികളുടെ പടം കൊണ്ട് പത്രത്താളുകള്‍ നിറയുകയാണ്. ഫുള്‍ എ പ്ലസുകാര്‍. നല്ല കാര്യം. ജീവിതത്തിലും ഭാവിയിലും അവര്‍ വിജയത്തിന്റെയും നേട്ടങ്ങളുടെയും കതിരുകള്‍ ഇനിയും കൊയ്യട്ടെ. വിവിധ വിദ്യാഭ്യാസ
ആഗസ്റ്റ് 25 കേരളസഭയുടെ പ്രാര്‍ഥനാദിനം
എറണാകുളം: പ്രളയദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവരെ ദൈവസന്നിധിയില്‍ ഓര്‍ത്ത് പ്രാര്‍ഥിക്കാന്‍ കേരള കത്തോലിക്ക മെത്രാന് സമിതി അധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആഹ്വാനം ചെയ്തു. വേര്‍പാടിന്റെയും നഷ്ടങ്ങളുടെയും