നല്ല സമറിയാക്കാരനും സുവിശേഷകനുമായിരിക്കുക-ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍

വിജയപുരം: വിജയപുരം വിന്‍സെന്റ് ഡി പോള്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ 39-ാമത് വാര്‍ഷികം വിമലഗിരി പാസ്റ്ററല്‍ സെന്ററില്‍ ആഘോഷിച്ചു. മൂന്നാര്‍ ഏരിയാ കൗണ്‍സിലിന്റെ മുന്‍ പ്രസിഡന്റ് സി. എസ് ജോസഫ് പതാക ഉയര്‍ത്തി. ദിവ്യബലിക്കും ദിവ്യകാരുണ്യാരാധനയ്ക്കും ശേഷം വാര്‍ഷിക സമ്മേളനം ആരംഭിച്ചു. പ്രാരംഭപ്രാര്ഥനയ്ക്കും ജ്ഞാനവായനയ്ക്കും ശേഷം സുരേഷ് എന്‍. വാര്‍ഷിക റിപ്പോര്‍ട്ടും റ്റി. ജെ ജോസഫ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യഥാര്‍ത്ഥ വിന്‍സെഷ്യന്‍ നല്ല സമറിയാക്കാരനും സുവിശേഷകനുമായിരിക്കണമെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു. നമുക്കുള്ളതെല്ലാം മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതിനോടൊപ്പം നമ്മിലുള്ള ഈശോയെയും നല്‍കണം. ഇല്ലായെങ്കില്‍ വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തനം അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തില്‍ നടപ്പിലാകില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.
എപ്പിസ്കോപ്പല്‍ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തുങ്കല്‍ വിന്‍സെന്‍ഷ്യന്‍ പ്രതിജ്ഞാ നവീകരണത്തിന് നേതൃത്വം നല്കി. സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് മൈക്കിള്‍ ഡിക്രൂസ് അധ്യക്ഷനായിരുന്നു. ലീജിയന് ഓഫ് മേരി രൂപതാ പ്രസിഡന്റ് മേരി മാത്യു, വര്‍ഗീസ് തോമസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പട്ടിത്താനം ഏ. സി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പി. വൈ സ്വാഗതവും സി.സി സീനിയര്‍ വൈസ് പ്രസിഡന്റ് ജസ്റ്റിന് ഡേവിഡ് നന്ദിയും പറഞ്ഞു.
Related
Related Articles
പുൽവാമയിൽ കൊല്ലപ്പെട്ട ജവാൻറെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
തിരുവനന്തപുരം: പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന് വി വി വസന്ത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വസന്തകുമാറിന്റെ അമ്മയ്ക്ക് 10
21 പേര് സുഖംപ്രാപിച്ചു; 6 പേര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു പേര്‍ക്കുകൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായി.
വന്‍സ്രാവുകള്‍ വിഴുങ്ങട്ടെ ആ ദേശീയ നയം
കൊച്ചി മത്സ്യബന്ധന തുറമുഖം ലോകനിലവാരമുള്ള സാമ്പത്തിക ഹബായി വികസിപ്പിക്കും, ഉള്‍നാടന്‍ ജലപാതകളിലും നദീതീരങ്ങളിലും ഫിഷിംഗ് ഹാര്‍ബറുകളും ഫിഷ് ലാന്‍ഡിംഗ് സെന്ററുകളും പണിതീര്‍ക്കും എന്ന കേന്ദ്ര ബജറ്റിലെ