നഴ്സിങ് റിസര്‍ച്ച് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോണ്‍ഫറന്‍സ് കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി

കൊല്ലം: കേരളത്തില്‍ ആദ്യമായി നഴ്സിങ് റിസര്‍ച്ച് സൊസൈറ്റിയുടെ ദക്ഷിണേന്ത്യന്‍ ഘടക കോണ്‍ഫറന്‍സ് ഹോളിക്രോസ് കോളജ് ഓഫ് നഴ്സിങ്ങിന്റെയും തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊട്ടിയം ഹോളിക്രോസ് ഓഡിറ്റോറിയത്തില്‍ നടത്തി. കെഎല്‍സിഡബ്ലിയുഎ സംസ്ഥാന പ്രസിഡന്റ് ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സിസ്റ്റേഴ്സ് ഓഫ് ദ ഹോളിക്രോസ് പ്രൊവിന്‍ഷ്യന്‍ സിസ്റ്റര്‍ ഐലിന് വെട്ടിക്കുഴക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ടി. എം അസുമ ബീവി, ആര്. ബിന്‍സി, ഫാ. സാബു തോമസ്, അഞ്ജല ജ്ഞാനദുരൈ, മോണ്‍. ഫ്രെഡിനന്റ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പഠനശിബിരങ്ങള്, പാനല്‍ ചര്‍ച്ചകള്‍, നഴ്സുമാരുടെ ഗവേഷണ പഠനത്തിന്റെ സംഗ്രഹ പാഠാവതരണം എന്നിവ കോണ്‍ഫറന്‍സിന്റെ മുഖ്യഭാഗങ്ങളായിരുന്നു. എന്ആര്എസ്ഐ ദക്ഷിണേന്ത്യന്‍ ഘടകത്തിന്റെ കീഴിലുള്ള വിവിധ കോളജിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്ക് സിസ്റ്റര്‍ ഡോരിസ് നേത്യത്വം നല്കി.
Related
Related Articles
ക്രിസ്തുവെന്ന ആല്‍ക്കെമി
ഫാ. സുനില്‍ സി.ഇ രോഗാതുരമായ ശരീരങ്ങള്‍ക്ക് പെട്ടെന്ന് ദൈവത്തെ കാണാനാകുമെന്ന് എഴുതിയതിനാണ് ഉനാമുനോയെ ഇപ്പോഴും സ്ളേവോജ് സിസേക് വിമര്‍ശിക്കുന്നത്. ദൈവത്തിന്റെ ബീജപദ്ധതിയെ
നടിയെ അക്രമിച്ച കേസ്: സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം
കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു
കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ജില്ലാ തല ബാങ്കേഴ്സ് സമിതിയെ ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്