നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ

അരൂർ: നവമാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നു ആലപ്പുഴ രൂപത ബിഷപ്പ് ഡേ: ജയിംസ് ആനാപ്പറമ്പിൽ പറഞ്ഞു. ആലപ്പുഴ രൂപത മാസ് മീഡിയ കമ്മീഷൻ സംഘടിപ്പിച്ച സോഷ്യൽ മീഡിയ പ്രവർത്തകർക്കുള്ള വാർക്ക് ഷോപ്പിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. യുവ തലമുറ സത്യങ്ങൾ ഉൾക്കൊണ്ട് മീഡിയായുടെ ഭാഗങ്ങൾ ആകണമെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല ടെക് ജൻഷ്യാ സി ഇ ഒ ജോയി സെബാസ്റ്റ്യൻ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത മതബോധന ഡയക്ടർ ഫാ. സോളമൻ ചാരങ്കാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്പൈഡർ വർക്സ് ടെക്നോളജിസ് സി ഇ ഒ ടോണി ജോൺ , സൂയി ടെക്നോളജിസ് സി ഇ ഒ മിട്ടു ടിഗി എന്നിവർ ക്ലാസുകൾ നയിച്ചു. മീഡിയ കമ്മീഷൻ ഡയക്ടർ ഫാ.സേവ്യർ കൂടിയാംശ്ശേരി, മനോരമ റിട്ട: ചീഫ് ഫോട്ടോഗ്രാഫർ ജാക്സൺ ആറാട്ടുകുളം എന്നിവർ പ്രസംഗിച്ചു. രുപതയിലെ എല്ലാ ഇടവകകളിൽ നിന്നും രണ്ടു പ്രതിനിധികൾ പങ്കെടുത്തു.

ആലപ്പുഴ രൂപത മാസ് മീഡിയ കമ്മീഷൻ സംഘടിപ്പിച്ച സോഷ്യൽ മീഡിയ പ്രവർത്തകർക്കുള്ള വർക്ക് ഷോപ്പ് സെമിനാറിൽ ബിഷപ്പ് ഡോ: ജയിംസ് ആനാപ്പറമ്പിൽ പ്രസംഗിക്കുന്നു. മിട്ടു ടിഗി, ജാക്സൺ ആറാട്ടുകളം, ഫാ.സേവ്യർ കുട്ടിയാം ശ്ശേരി എന്നിവർ സമീപം.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
ഈ സാഹചര്യത്തില്‍ നിയമഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല- മുഖ്യമന്ത്രി
ഭേദഗതി പ്രഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരും അടക്കം ആശങ്കപ്രകടിപ്പിച്ചു. ഈ സാഹചര്യത്തില്‍ നിയമ
ട്രംപ് ഇന്ത്യയിലെത്തുമ്പോള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനം പ്രതീക്ഷകളും ആശങ്കകളും വിവാദങ്ങളും ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ആരംഭിച്ച ട്രംപിന്റെ സന്ദര്‍ശനം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കാര്യമായ
രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിനവും പെട്രോള്‍-ഡീസല്‍ വില ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ദ്ധന.പെട്രോളിന് ഏഴ് പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ദ്ധിച്ചത്. രണ്ട് മാസത്തോളം വില വര്‍ദ്ധിപ്പിക്കാതിരുന്ന ശേഷമാണ്