Breaking News

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

 

ഒരു വ്യാഴവട്ടം മുമ്പു നടന്ന സംഭവമാണ്. സ്‌പെയിനിലെ സഗ്രാദ ഫമിലിയ കത്തീഡ്രലില്‍ നിന്ന് വിശുദ്ധബലിക്കിടെ ഒരാളെ പുറത്താക്കി. കത്തീഡ്രലില്‍ അയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. താന്‍ ഫോണില്‍ ആരാധനക്രമം പാരായണം നടത്തുകയായിരുന്നുവെന്ന അയാളുടെ വിശദീകരണം കത്തീഡ്രല്‍ അധികാരികള്‍ക്ക് ബോധിച്ചില്ല. പുറത്താക്കപ്പെട്ടയാള്‍ ഒരു പുരോഹിതനായിരുന്നു. ഫോണുകള്‍ ദേവാലയങ്ങള്‍ക്കകത്ത് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിലും നിഷിദ്ധമായിരുന്നു അക്കാലത്ത്. പ്രാര്‍ത്ഥനകള്‍ക്കു തടസം നേരിടുന്നതു തടയാനായിട്ടാണ് ദേവാലയങ്ങളില്‍ ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ലോകമെങ്ങും അച്ചടി മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുകയും സുവിശേഷവത്കരണത്തിന് അവയെ ഉപയോഗിക്കുകയും ചെയ്ത കത്തോലിക്കാ സഭ നവമാധ്യമങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണെന്ന ആരോപണം സഭയ്ക്കകത്തുനിന്നുതന്നെ ഉയര്‍ന്നിരുന്ന കാലമായിരുന്നു അത്.

 

2010 ജനുവരി 25ന് 44-ാമത് ലോക സാമൂഹ്യമാധ്യമദിനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍, ഇന്റര്‍നെറ്റ് സുവിശേഷവത്കരണത്തിനായി ഉപയോഗപ്പെടുത്തണമെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ശക്തമായി ശുപാര്‍ശ ചെയ്തതോടെയാണ് നവമാധ്യമങ്ങളുടെ ഡിജിറ്റല്‍ കവാടങ്ങള്‍ക്കു മുന്നില്‍ മടിച്ചുനിന്നിരുന്ന കത്തോലിക്കാ സഭ ഇന്‍ര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ തേടാനാരംഭിച്ചത്. ആശയവിനിമയം വളര്‍ത്തുന്നതിന് സഭാസമൂഹങ്ങള്‍ നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണമെന്നും, ദൈവസാന്നിധ്യം ഏവര്‍ക്കും അനുഭവവേദ്യമാകാന്‍ ഇന്റര്‍നെറ്റിന്റെ വിവിധ ആശയവിനിമയ ഉപകരണങ്ങള്‍ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു. ഉത്ഥിതനായ ക്രിസ്തുവിന്റെ നാമത്തില്‍ മറ്റുള്ളവരുടെ സമീപത്തേക്കു പോകാനാഗ്രഹിക്കുന്ന ആരുടെ മുന്നിലും വാതിലുകള്‍ കൊട്ടിയടയ്ക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

അധികകാലം കഴിയുന്നതിനു മുമ്പ് ആരാധനാവശ്യങ്ങള്‍ക്കായി പള്ളികളില്‍ മൊബൈല്‍ഫോണുകള്‍ ഉപയോഗിക്കാമെന്ന് പാശ്ചാത്യനാടുകളിലെ സഭാധികാരികള്‍ വ്യക്തമാക്കി. ആരാധന തടസപ്പെടുമെന്ന കാരണത്താല്‍ വിലക്കിയിരുന്ന സെല്‍ഫോണുകള്‍ ആരാധനയെ സഹായിക്കാനായി ദേവാലയങ്ങള്‍ക്കുള്ളിലെത്തി. അച്ചടിച്ച ബൈബിളിനും ആരാധനാപുസ്തകങ്ങള്‍ക്കും പകരം മിക്കവരും ഫോണില്‍ ബൈബിള്‍ വായിക്കുകയും ഫോണിന്റെ സഹായത്തോടെ തന്നെ ആരാധനകളിലും പ്രാര്‍ത്ഥനകളിലും പങ്കുകൊള്ളുകയും ചെയ്തു. കൊവിഡ്-19 വ്യാപനത്തോടെ പള്ളികള്‍ അടച്ചിടുകയും പ്രാര്‍ത്ഥനകള്‍ ഫോണിലൂടെയും മറ്റു ഡിവൈസുകളിലൂടെയും അടച്ചിട്ട വീടുകളുടെ അകത്തളങ്ങളിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തില്‍, ഡിജിറ്റല്‍ യുഗത്തെയും അതിന്റെ സാധ്യതകളെയും മുമ്പേ തിരിച്ചറിഞ്ഞ ബെനഡിക്റ്റ് പാപ്പായുടെ ദീര്‍ഘദൃഷ്ടി എത്ര കൃത്യവും വ്യക്തവുമായിരുന്നുവെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ സന്ദേശങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അക്കൗണ്ട് ആണ് ഒന്നാമത്. സുവിശേഷപ്രഘോഷണത്തിന് ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗിക്കുകയും ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ക്കായി വെബ്‌സൈറ്റ് രൂപപ്പെടുത്തുകയും (www.miraculoseuchstarii) ചെയ്ത 15 വയസുകാരന്‍ കാര്‍ലോ അകുതിസിനെ വാഴ്ത്തപ്പെട്ട പദവിയിലേക്കുയര്‍ത്തിയത് 2020ലാണ്.

ബെനഡിക്റ്റ് പാപ്പായുടെ പ്രബോധനത്തോടെ നമ്മുടെ നാട്ടിലും സഭ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങി. സുവിശേഷവത്കരണത്തിനും ക്രൈസ്തവ വാര്‍ത്തകള്‍ക്കും പ്രാധാന്യം നല്‍കുന്ന വാര്‍ത്താപോര്‍ട്ടലുകള്‍ മലയാളത്തിലും എത്തി. യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി വിവിധ രൂപങ്ങളിലൂടെ വചനം പ്രചരിച്ചു. യുവാക്കളെ ഇത് വളരെ ആകര്‍ഷിച്ചു. കൊവിഡ് കാലത്ത് വിശുദ്ധബലിയും വചനപ്രഘോഷണങ്ങളും ഓണ്‍ലൈനില്‍ വ്യാപകമായി. ലൈക്കുകളും ഷെയറുകളും ലക്ഷങ്ങളായി കുതിച്ചുയര്‍ന്നു.

ലോകത്തില്‍ മറ്റെല്ലായിടത്തുമെന്ന പോലെ കേരളത്തില്‍ സഭയ്ക്കകത്തും പുറത്തും സമൂഹമാധ്യമ വിപ്ലവം തകൃതിയായി നടക്കുകയാണ്. സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍ കിടക്കുന്നവരെ പോലും ഉന്നതിയിലെത്തിക്കുന്ന വിപ്ലവം. ഓമനമൃഗങ്ങളെ പോറ്റുന്നവര്‍, മത്സ്യം വില്‍ക്കുന്നവര്‍, ചെടികള്‍ വളര്‍ത്തുന്നവര്‍, പാചകത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍, വസ്ത്രങ്ങള്‍ തുന്നുന്നവര്‍ തുടങ്ങി ഏതു ചെറുകിട സംരംഭവും ഓണ്‍ലൈന്‍ സഹായത്തോടെ വിജയിപ്പിക്കാമെന്നു തെളിയിച്ചവര്‍ ധാരാളം. കൊവിഡ് കാലം അത്തരത്തിലുള്ളവരുടെ ഉയിര്‍പ്പുകാലം കൂടിയായിരുന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Tags assigned to this article:
catholic digital world

Related Articles

ജീവനോടുള്ള അനാദരം സമൂഹനിലനില്പിന് വെല്ലുവിളി-ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

എറണാകുളം: ജീവന്റെ സമഗ്ര സംരക്ഷണം ഈ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. ജീവനോടുള്ള അനാദരവ് ഏതു മേഖലയില്‍ ആണെങ്കിലും

കോവിഡ് – ആരാധനാലയങ്ങൾ തുറക്കുമ്പോൾ
ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളും നിയന്ത്രണങ്ങളും

നിയന്ത്രണങ്ങളുടെ ഭാഗമായി മാസങ്ങളോളം അടഞ്ഞുകിടന്ന ആരാധനാലയങ്ങൾ ജൂൺ 8 മുതൽ കർശന ഉപാധികളോടെ തുറക്കുന്നതിന് 4.6.2020 തീയതി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ, അല്പം കൂട്ടിച്ചേർക്കലുകളോടെ സംസ്ഥാന

ചെല്ലാനത്തെ വികസനത്തിന്റെ ഇരയാക്കരുത്: ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍

കൊച്ചി: ചെല്ലാനം നിവാസികളെ വികസനത്തിന്റെ ഇരകളാക്കി മാറ്റരുതെന്ന് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ പറഞ്ഞു. കെആര്‍എല്‍സിസി സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിന്‍ പോര്‍ട്ടിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*