Breaking News

നവീകരിച്ച വരാപ്പുഴ ദേവാലയം ആശീര്‍വദിച്ചു

നവീകരിച്ച വരാപ്പുഴ ദേവാലയം  ആശീര്‍വദിച്ചു

എറണാകുളം: നവീകരിച്ച ചരിത്ര പ്രസിദ്ധമായ വരാപ്പുഴ മൗണ്ട് കാര്‍മല്‍ ആന്‍ഡ് സെന്റ് ജോസഫ്‌സ് ദേവാലയം അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആശിര്‍വദിച്ചു. ഗോതിക് ശില്പചാരുതിയുടെ മനോഹാരിതയും സൗന്ദര്യവും ചോര്‍ന്നുപോകാതെ നവീകരിച്ച ദേവാലയത്തിലെ ആഘോഷമായ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. മഞ്ഞുമ്മല്‍ കര്‍മലീത്താ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യല്‍ ഡോ. അഗസ്റ്റിന്‍ മുള്ളൂര്‍ ഒസിഡി വചനപ്രഘോഷണം നടത്തി.
1673ല്‍ വിദേശ കര്‍മലീത്താ മിഷണറിമാര്‍ സ്ഥാപിച്ച ദേവാലയം രണ്ടുനൂറ്റാണ്ടിലധികം കേരള കത്തോലിക്കാസഭയുടെ ഭരണസിരാകേന്ദ്രമായിരുന്നു. ഹൈബി ഈഡന്‍ എംപി, എസ്.ശര്‍മ എംഎല്‍എ, സിടിസി സുപ്പിരിയര്‍ ജനറല്‍ സിസ്റ്റര്‍ സൂസമ്മ തുടങ്ങിയവരും പങ്കെടുത്തു.


കുടുംബ യൂണിറ്റുകളുടെ ബ്ലോക്കടിസ്ഥാനത്തില്‍ വിവിധ ടാബ്ലോകളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ വര്‍ണശബളമായ റാലിയുണ്ടായിരുന്നു. ആശീര്‍വാദകര്‍മത്തിനും ദിവ്യബലിക്കുംശേഷം വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും നടത്തി.


Related Articles

90 വര്‍ഷത്തെ പാരമ്പര്യമുള്ള ലൂയിസ്‌ കാത്തലിക് ഹോസ്റ്റലിന് പുതിയ കെട്ടിടം

തിരുവനന്തപുരം അതിരൂപതാ സ്ഥാപനമായ കാത്തലിക് ഹോസ്റ്റലിന്റെ നവീകരിച്ച കെട്ടിടത്തിന്‍റെ ആശിർവാദകർമ്മം നടന്നു. അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്തായും ക്രിസ്തുദാസ് സഹായ മെത്രാനും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ

പോള്‍ ആറാമന്‍ പാപ്പാ ഉള്‍പ്പെടെ ഏഴുപേര്‍ വിശുദ്ധപദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഒക്ടോബര്‍ 14ന് ഞായറാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പൊതുവേദിയില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലിമധ്യേ സാര്‍വത്രിക സഭയിലെ ഏഴു വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇന്ത്യയില്‍

 അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം: ആണ്ടുവട്ടത്തിലെ നാലാം ഞായർ

   അംഗീകരിക്കാം പ്രോത്സാഹിപ്പിക്കാം. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കുന്ന  ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായന വായിച്ച ശേഷം നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*