Breaking News

നവോത്ഥാനം സമഗ്രമാകണം – സ്വാമി ബോധേന്ദ്ര തീര്‍ത്ഥ

നവോത്ഥാനം സമഗ്രമാകണം – സ്വാമി ബോധേന്ദ്ര തീര്‍ത്ഥ

എറണാകുളം: സമാധാനവും സുസ്ഥിരവികസനവും എന്ന വിഷയത്തില്‍ കെ.സി.ബി.സി. ഡയലോഗ് കമ്മീഷനും കൊച്ചിയിലെ ലയോള പീസ് ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച സെമിനാര്‍ സ്വാമി ബോധേന്ദ്ര തീര്‍ത്ഥ ഉദ്ഘാടനം ചെയ്തു. വളച്ചൊടിക്കപ്പെടുന്ന നവോത്ഥാന സങ്കല്പത്തെ സമകാലിക സാഹചര്യത്തില്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്നും പരിസ്ഥിതിയും മതവും ആത്മീയതയും വിദ്യാഭ്യാസവും സംസ്‌കാരവും ഒന്നുചേരുന്ന സമഗ്രദര്‍ശനം സംരക്ഷിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആചാര്യ സച്ചിദാനന്ദ ഭാരതി മുഖ്യപ്രഭാഷണം നടത്തി. സമാധാനത്തിനും വികസനത്തിനും ‘മതാന്തരസംവാദവും സഹവര്‍ത്തിത്വവും’ അത്യന്താപേക്ഷിതമാണെന്ന് ആചാര്യ പ്രസ്താവിച്ചു. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണദിനത്തില്‍ നടന്ന പഠന സെമിനാറില്‍ ഇന്ത്യയുടെ മുന്‍ അംബാസഡര്‍ കെ.പി. ഫാബിയന്‍, അല്‍-അമീന്‍ വിദ്യാഭ്യാസ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ടി.പി.എം. ഇബ്രാഹിം ഖാന്‍, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, കെസിബിസി ഡയലോഗ് കമ്മീഷന്‍ സെക്രട്ടറി ഫാ. പ്രസാദ് തെരുവത്ത്, ലയോള പീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ബിനോയ് പിച്ചളക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles

മീനില്ല; മത്സ്യത്തൊഴിലാളികള്‍ പട്ടിണിയില്‍

കൊച്ചി: കടല്‍മീനുകളുടെ കുറവ് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി. ജൂണ്‍-ജൂലൈ മാസങ്ങളിലെ സീസണ്‍ മുന്നില്‍ക്കണ്ട് പ്രതീക്ഷകളോടെ ലക്ഷങ്ങള്‍ കടം വാങ്ങി വള്ളവും വലയും അറ്റകുറ്റപ്പണി നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്

യുദ്ധജ്വരത്തിന്റെ ഉഷ്ണതരംഗത്തില്‍

ഭ്രാന്തമായ യുദ്ധവെറി തീവ്രദേശീയവാദികളുടെ അടയാളമാണ്. അപ്രഖ്യാപിത യുദ്ധത്തിന്റെ അന്തരീക്ഷത്തില്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ ഷെല്ലാക്രമണവും ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലും ആള്‍നാശവും തുടരുമ്പോള്‍ രാജ്യരക്ഷയ്ക്കായുള്ള സുശക്തമായ നടപടികളും നിതാന്ത ജാഗ്രതയും പരമ

ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള്‍ സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*