Breaking News

നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ ബ്രേക്ക്‌വാട്ടര്‍ സിസ്റ്റം നടപ്പിലാക്കും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ ബ്രേക്ക്‌വാട്ടര്‍ സിസ്റ്റം നടപ്പിലാക്കും -മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട കടല്‍ത്തീരം വീണ്ടെടുക്കാന്‍ പൂന്തുറ, ബീമാപ്പള്ളി, വലിയതുറ, ശംഖുമുഖം എന്നീ പ്രദേശങ്ങളില്‍ ഓഫ് ഷോര്‍ ബ്രേക്ക് വാട്ടര്‍ സിസ്റ്റം നടപ്പിലാക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വലിയതുറ ഇടവക സംഘടിപ്പിച്ച ‘കടല്‍ത്തീരം പ്രശ്‌നങ്ങളും പരിഹാരങ്ങളും’ എന്ന പഠനചര്‍ച്ച ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. പുലിമുട്ടുകളും തുറമുഖങ്ങളും നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ബ്രേക്ക്‌വാട്ടര്‍ സിസ്റ്റമാണ് ഏറ്റവും ഉചിതം. ഇതിനായുള്ള പഠനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആദ്യഘട്ടമായി പൂന്തുറയില്‍ ബ്രേക്ക്‌വാട്ടര്‍ നിര്‍മിക്കും. വിജയിച്ചുവെന്നു കണ്ടാല്‍ മറ്റ് മൂന്നു സ്ഥലങ്ങളിലും ഒരേ സമയം നിര്‍മാണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനുശേഷം പദ്ധതി പ്രദേശത്തിന്റെ വടക്കുഭാഗമായ പൂന്തുറ മുതല്‍ ശംഖുമുഖം വരെയുള്ള ഭാഗങ്ങള്‍ ദ്രുതഗതിയില്‍ തീരശോഷണം നടക്കുകയാണ്. അടിയന്തരമായി വലിയതുറ ഭാഗത്ത് കടല്‍ഭിത്തി നിര്‍മ്മിച്ചില്ലെങ്കില്‍ ഈ മണ്‍സൂണ്‍ കാലത്ത് മൂന്നു നിര വീടുകള്‍കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിനായി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അടിയന്തരമായി ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ഈ പ്രദേശങ്ങളില്‍ വലിയ ദുരന്തം സംഭവിക്കുമെന്നും ചര്‍ച്ചയ്ക്ക് മോഡറേറ്ററായിരുന്ന തിരുവനന്തപുരം അതിരൂപത പിആര്‍ഒ മോണ്‍. യൂജിന്‍ പെരേര അഭിപ്രായപ്പെട്ടു.
ഫാ. സുധീഷ് ദാസ് വിഷയാവതരണം നടത്തി. ഫാ. സൈറസ് കളത്തില്‍, ഫാ. മെല്‍ക്കണ്‍, ഫാ. ഷാജിന്‍ ജോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാകുമാരി, ജലസേചന വകുപ്പ് സൂപ്രണ്ട് എന്‍ജിനിയര്‍ ഫിലിപ്പ് മത്തായി, വലിയതുറ വാര്‍ഡ് കൗണ്‍സിലര്‍ ഷീബ പാട്രിക്ക്, പേട്ട വില്ലേജ് ഓഫീസര്‍ സലീല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചൂ. ഡാഫിനി പാപ്പച്ചന്‍ സ്വാഗതവും, സുരേഷ് പീറ്റര്‍ കൃതജ്ഞതയും പറഞ്ഞു.


Related Articles

പങ്കായം പറയുന്ന വീരകഥകള്‍

ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

സ്രാവുകളുടെ ചിറകുള്ള മനുഷ്യര്‍

ഫാ. പോള്‍ സണ്ണി (കെആര്‍എല്‍സിബിസി യുവജന കമ്മീഷന്‍ സെക്രട്ടറി) ഒരൊറ്റ സ്വത്വം രക്തമില്ലെന്നുമാത്രം ഒരൊറ്റ സ്പര്‍ശം, മരണം, അല്ലെങ്കില്‍ ഒരൊറ്റ പനിനീര്‍പ്പൂ കടല്‍ വരുന്നൂ; അത് നമ്മുടെ

നവംബര്‍ 21 മീന്‍ പിടിക്കുന്നവര്‍ പറയുന്നു

മീന്‍പിടിത്തത്തൊഴിലിനെയും തൊഴിലാളികളെയും അന്താരാഷ്ട്ര ജനസമൂഹം ആദരവോടെ ഓര്‍മിക്കുന്ന ഒരുദിനം നവംബര്‍ മാസത്തിലുണ്ട്. വെള്ളത്തിന്റെയും ജീവന്റെയും തീരങ്ങളുടെയും ആവാസവ്യവസ്ഥകളുടെയും പച്ചപ്പിന്റെയും ഓര്‍മപോലെ നവംബര്‍ 21 കടന്നുപോകുന്നു. അവര്‍ കടലിനോട്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*