നഷ്ടമായത് ആത്മാർത്ഥ സുഹൃത്തിനെ: ആർച്ച് ബിഷപ്പ് കളത്തിപ്പറമ്പിൽ

കൊച്ചി: ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയും മലയാളിയുമായ ആർച്ച് ബിഷപ്പ് ജോസഫ് ചേന്നോത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ്കളത്തിപ്പറമ്പിൽ.
ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത് ,ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാസഭയുടെ ചൈതന്യം ഉയർത്തിപ്പിടിച്ച മഹത് വ്യക്തിയായിരുന്നു എന്ന് ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.
അദ്ദേഹത്തിൻറെ വിയോഗത്തിലൂടെ തനിക്ക് നഷ്ടമായത് ഒരു ആത്മാർത്ഥ സുഹൃത്തിനെ ആണെന്ന് അദ്ദേഹം പറഞ്ഞു.
സെപ്റ്റംബർ ഏഴാം തീയതി തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം
ആർച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്, ജപ്പാനിലെ ടോക്കിയോയിൽ നിര്യാതനായത് . 2011 മുതൽ ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതിയായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ആണ് അദ്ദേഹത്തിൻറെ ജനനം . 1999 ൽ അദ്ദേഹം മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.
തന്നെ ഏൽപ്പിച്ച ഏതു ജോലിയും വിശ്വസ്തതയോടും ക്ഷമയോടും കൂടി അദ്ദേഹം ചെയ്തിരുന്നു എന്ന് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു.